Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  19-10-2025
പി.എം. ശ്രീ പദ്ധതി: നടപ്പാക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ (PM SHRI) വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മന്ത്രിസഭയില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണ്. കേരളത്തെ കേന്ദ്രം പലതരത്തിലുള്ള കുതന്ത്രങ്ങളിലൂടെ ഒതുക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ''കേരളത്തോട് അപകടകരമായ രീതിയിലാണ് കേന്ദ്രം പെരുമാറുന്നത്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായ സമീപനമാണ് കേന്ദ്രം

Full Story
  19-10-2025
അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം; ബംഗാള്‍ സ്വദേശി പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയമുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അല്‍പാന (വയസ്സ് വ്യക്തമല്ല) ആണ് മരിച്ചത്. ഭര്‍ത്താവ് സോണിയെ (നിര്‍മ്മാണ തൊഴിലാളി) പൊലീസ് കസ്റ്റഡിയിലെടുത്തു.

അല്‍പാനയെ കാണാനില്ലെന്ന് സോണി അയര്‍കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊഴി നല്‍കാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകാതെ സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനായി എറണാകുളത്തെത്തിയ ഇയാളെ പൊലീസ് നേരത്തെ തന്നെ നിരീക്ഷണത്തിലെടുത്തിരുന്നു.

എറണാകുളത്ത് നിന്ന് പിടികൂടിയ സോണിയെ അയര്‍കുന്നം പൊലീസ്

Full Story
  18-10-2025
വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവ്

ബ്രസ്സല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. ആന്റ്വെര്‍പ്പിലെ കോടതിയാണ് അറസ്റ്റ് ശരിവച്ച് ഇന്ത്യയ്ക്ക് കൈമാറ്റത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കാനുള്ള 15 ദിവസത്തെ സമയം ചോക്സിക്ക് ലഭ്യമാകുന്നതിനാല്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കാനാകുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

2025 ഏപ്രില്‍ 11-ന് ആന്റ്വെര്‍പ്പില്‍ പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു നടപടി. 13,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍

Full Story
  18-10-2025
കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതം മാത്രം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞ കോടതി, ബോംബെ ഹൈക്കോടതി വിധി ശരിവെച്ചു.

മഹാരാഷ്ട്രയിലെ ചാന്ദ് ഖാന്റെ ഭാര്യ സൊഹര്‍ബീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ചാന്ദ് ഖാന്‍ ജീവിച്ചിരിക്കെ സ്വത്തിലെ ഒരു ഭാഗം വില്‍ക്കാന്‍ കരാറുണ്ടായിരുന്നുവെന്ന എതിര്‍വാദം കോടതി തള്ളി. ചാന്ദ് ഖാന്റെ മരണത്തിന് ശേഷമാണ് വില്‍പ്പന രേഖകള്‍ തയ്യാറാക്കിയത്. അതിനാല്‍ മരണ സമയത്ത് സ്വത്തിന്റെ ഏക അവകാശി ചാന്ദ് ഖാനായിരുന്നു എന്നും കോടതി

Full Story
  18-10-2025
കട്ടപ്പന കുന്തളംപാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി

തൊടുപുഴ: കട്ടപ്പന കുന്തളംപാറയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ദുരന്തം ആവര്‍ത്തിച്ചത്.

പുലര്‍ച്ചെ ഏകദേശം 1.30 ഓടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വീടുകളുടെ മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴുകിയെത്തി. ഭാഗ്യവശാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത

Full Story
  17-10-2025
ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയില്‍ നിന്നാണ് തുടക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലാണ് സ്വര്‍ണക്കൊള്ളയുടെ തുടക്കമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന. കട്ടിളപ്പാളിയിലെ സ്വര്‍ണം പൂശലില്‍ തനിക്ക് ലാഭമൊന്നുമുണ്ടായില്ലെന്നും, ദേവസ്വം ഉദ്യോഗസ്ഥരാണ് ചെമ്പെന്ന് രേഖപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഈ മാസം 30 വരെ എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടതായി റാന്നി കോടതി ഉത്തരവിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതിയിലെ

Full Story
  17-10-2025
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു; പഴയ നിരക്കില്‍ മാത്രം ടോള്‍ ഈടാക്കാനാകുമെന്ന് കോടതി

കൊച്ചി: തൃശൂര്‍ പാലിയേക്കരയില്‍ ദേശീയപാത 544-ല്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ടോള്‍ നിരോധനം നടപ്പാക്കിയിരുന്നത്. ഡിവിഷന്‍ ബെഞ്ചായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും ഉള്‍പ്പെട്ട കോടതി, ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ പഴയ നിരക്കില്‍ മാത്രം ഈടാക്കാനാകുമെന്നും ഉയര്‍ന്ന നിരക്കില്‍ പിരിവ് അനുവദിക്കില്ലെന്നും വ്യക്തമാക്കി.

റോഡിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്ര നിര്‍ദ്ദേശത്തെ നേരത്തെയും കോടതി

Full Story
  17-10-2025
ബെംഗളൂരു എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി; സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: നഗരത്തിലെ ബസവനഗുഡിയിലുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഇതേ കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡ (21) ആണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 10-ന് ഉച്ചഭക്ഷണ ഇടവേളയില്‍ ഉച്ചയ്ക്ക് 1.30നും 1.50നും ഇടയിലാണ് സംഭവം നടന്നത്. ആറാം നിലയില്‍ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ജീവന്‍ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിനിടെ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളുകള്‍

Full Story
[121][122][123][124][125]
 
-->




 
Close Window