Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആവേശം നിറച്ച് നെഹ്റു ട്രോഫി വള്ളംകളി: 71ാമത് മത്സരത്തില്‍ കപ്പ് നേടിയത് വീയപുരം ചുണ്ടന്‍
Text By: UK Malayalam Pathram
ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
വീയപുരം ചുണ്ടന്‍ ആറാം ഹീറ്റ്‌സില്‍ ഒന്നാമതെത്തി ഫൈനലില്‍ പ്രവേശിച്ചു. നടുഭാഗം ചുണ്ടന്‍ നാലാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ മേല്‍പ്പാടം ചുണ്ടന്‍ വള്ളവും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടന്‍ ചുണ്ടന്‍ വള്ളത്തിന് ഫൈനലില്‍ എത്താന്‍ സാധിച്ചില്ല. അതുപോലെ, ആദ്യ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ കാരിച്ചാല്‍ ചുണ്ടന്‍ വള്ളവും ഫൈനല്‍ കാണാതെ പുറത്തായി.
 
Other News in this category

 
 




 
Close Window