Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  24-09-2025
ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കും; ഏകീകൃത സിവില്‍ കോഡ് വഴി പ്രശ്‌നപരിഹാരം - സുരേഷ് ഗോപി

തൃശൂര്‍: ശബരിമല ക്ഷേത്രം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് നടപ്പിലാകുന്നതോടെ ശബരിമല പ്രശ്‌നം തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നടന്ന 'കലുങ്ക് സംവാദ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഫെഡറലിസം മാനിച്ച് പ്രധാനമന്ത്രിയുടെ നിലപാട്

''പ്രധാനമന്ത്രി ഫെഡറലിസത്തെ മാനിച്ചാണ് ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തത്. എന്നാല്‍ ശബരിമലയുടെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്,'' സുരേഷ് ഗോപി പറഞ്ഞു.

ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല്, ദേവസ്വം വകുപ്പ്

Full Story
  24-09-2025
മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരില്ല; വിദ്യാര്‍ഥികള്‍ യൂട്യൂബ് ആശ്രയിച്ച് പഠനം

തിരുവനന്തപുരം: മികച്ച ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതുകൊണ്ടാണ് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയ്യാറാകാത്തതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിക്കൂട്ട് സംവിധാനങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസം

''ചില കോളജുകളില്‍ പഠിപ്പിക്കാന്‍ ആളില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. യൂട്യൂബ് നോക്കി പഠിക്കുകയാണ് അവര്‍. നിലവാരം

Full Story
  23-09-2025
നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനങ്ങളുടെ വ്യാജ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്‍മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. 'ഓപ്പറേഷന്‍ നുംകൂര്‍' എന്ന പേരിലുള്ള രാജ്യവ്യാപക പരിശോധനയുടെ ഭാഗമായാണ് നടപടി. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. തേവരയിലെ മറ്റൊരു വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും പരിശോധന തുടരുകയാണ്.

ഭൂട്ടാനില്‍ നിന്ന് നികുതി ഇളവുകളോടെ ആഢംബര കാറുകള്‍ ഇറക്കുമതി ചെയ്ത് വ്യാജ അഡ്രസുകള്‍

Full Story
  23-09-2025
ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സെപ്തംബര്‍ മാസത്തെ സാമൂഹ്യസുരക്ഷയും ക്ഷേമനിധി പെന്‍ഷനും സെപ്തംബര്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 841 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ഇതില്‍ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റ് ചെയ്യും. ശേഷിക്കുന്നവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ദേശീയ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ട 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനായി ആവശ്യമായ 24.21 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍

Full Story
  23-09-2025
ഒക്ടോബര്‍-നവംബറില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതായതിനാല്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍ പട്ടിക വീണ്ടും പുതുക്കും. തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടര്‍ പട്ടിക

Full Story
  22-09-2025
പ്രവാസികള്‍ക്കായി 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് പദ്ധതി: രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി 'നോര്‍ക്ക കെയര്‍'യുടെ രജിസ്ട്രേഷന്‍ ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. രാജ്യത്ത് പ്രവാസികള്‍ക്കായി ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

- കേരളത്തിലെ 500 ആശുപത്രികളുള്‍പ്പെടെ രാജ്യത്തെ 16,000 ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും

-

Full Story
  22-09-2025
അനിലിന്റെ മരണം: രാജീവ് ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുമല നഗരസഭാ കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റി പുറത്തുവരുന്ന വിവരങ്ങള്‍ ഗൗരവതരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പൊലീസ് ഭീഷണി സംബന്ധിച്ച പരാമര്‍ശങ്ങളൊന്നുമില്ലെന്നും, സ്വന്തം പാര്‍ട്ടിക്കാര്‍ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

'ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം'

സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ആര്‍ കാശ് എടുത്തതെന്ന് വ്യക്തമാകുമെന്നും, കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികളെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന്

Full Story
  22-09-2025
പാലിയേക്കര ടോള്‍ പിരിവ്: റോഡ് നന്നാക്കിയ ശേഷം മാത്രമേ പിരിവ് നടത്താവൂ - ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം അറ്റകുറ്റം തീര്‍ത്ത റോഡ് വീണ്ടും തകര്‍ന്നതോടെയാണ് കോടതി ഇടപെടല്‍ ശക്തമാക്കിയത്.

''ആദ്യം റോഡ് നന്നാക്കട്ടെ, പിന്നെ ടോള്‍'' - കോടതി നിരീക്ഷണം

തകര്‍ന്ന റോഡ് പുനരുദ്ധരിച്ച ശേഷം മാത്രമേ ടോള്‍ പിരിവ് നടത്താവൂ എന്ന നിലപാടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചത്. സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ അടിയന്തര പരിഹാരമുണ്ടോ എന്ന ചോദ്യവും

Full Story
[130][131][132][133][134]
 
-->




 
Close Window