Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  18-09-2025
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ ദേവാനന്ദന്‍ (20) ആണ് പിടിയിലായത്. കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയായിരുന്നു കേസിന് കാരണമായ സംഭവം.

കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദന്‍ പെണ്‍കുട്ടിയുമായി താമസിച്ചിരുന്നു. കുട്ടുകാരിയുടെ വീലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ കുടുംബവും വിവരങ്ങള്‍ അറിഞ്ഞില്ല.

Full Story
  18-09-2025
അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4 ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്. അമേരിക്കയില്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ വര്‍ഷാവസാനത്തിന് മുമ്പ് രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന് കേന്ദ്രബാങ്ക് സൂചന നല്‍കി.

ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശനിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നല്‍കിയത്.

Full Story
  18-09-2025
മുന്‍ മുഖ്യമന്ത്രി ആന്റണി പുറത്ത് വിടാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവിട്ടത്

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി പുറത്തുവിടാന്‍ ആവശ്യപ്പെട്ടത് പൊതു മധ്യത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ശിവഗിരി ആക്രണം, മുത്തങ്ങ വെടിവയ്പ്പ്, മാറാട് സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ മാറാട്, ശിവഗിരി അന്വേഷണ റിപ്പോര്‍ട്ടുകള്‍ 2022 ല്‍ തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് സര്‍ക്കാര്‍ വെബ് സൈറ്റിലും ലഭ്യമാണ്. മുത്തങ്ങ

Full Story
  17-09-2025
കര്‍ണാടകയില്‍ എസ്ബിഐയില്‍ വന്‍ കവര്‍ച്ച: ?8 കോടി, 50 പവന്‍ സ്വര്‍ണം നഷ്ടം

ബംഗളൂരു: വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട് ?8 കോടി രൂപയും 50 പവന്‍ സ്വര്‍ണമാലകളും കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.

കവര്‍ച്ചയുടെ വിശദാംശങ്ങള്‍:

- കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്ന് സംശയിക്കുന്നു.

- കൊള്ളയ്ക്ക് ശേഷം സംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തിയതായി അറിയിച്ചു.

- സോലാപൂരില്‍ വാഹനം ആളുകളെ ഇടിച്ചതോടെ സംഘം സ്വര്‍ണത്തിന്റെ പകുതിയും

Full Story
  17-09-2025
2026 നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗുമായി സീറ്റ് കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണ

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫ് സജീവമായി സീറ്റ് പുനഃക്രമീകരണ ചര്‍ച്ചകള്‍ നടത്തുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് കൈമാറ്റം സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സീറ്റ് കൈമാറ്റ സാധ്യതകള്‍:

- മുസ്ലിം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നിവ കോണ്‍ഗ്രസിന് കൈമാറാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

- പകരമായി, മുസ്ലിം ലീഗിന് കൊച്ചി, ബേപ്പൂര്‍, നാദാപുരം, തവനൂര്‍, ഇരവിപുരം,

Full Story
  17-09-2025
പാകിസ്ഥാന്‍ തള്ളുന്നു: ഇന്ത്യ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് തയാറായില്ലെന്ന് ട്രംപിന്റെ അവകാശവാദം

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയ്ക്ക് ഇന്ത്യ തയാറായിരുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ അവകാശവാദം പാകിസ്ഥാന്‍ തള്ളുകയാണ്.

ഇഷാഖ് ധര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച്, 'മേയ് 11ന് രാവിലെ 8.17ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വഴി വെടിനിര്‍ത്തല്‍ വാഗ്ദാനം ലഭിച്ചു. ഉടന്‍ തന്നെ ഇന്ത്യയുമായി സ്വതന്ത്രമായ സ്ഥലത്ത് ചര്‍ച്ച നടത്തണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. എന്നാല്‍ ജൂലൈ 25ന് നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നിലപാട് ഇത് ഉഭയകക്ഷി കാര്യമാണെന്നായിരുന്നു.'

Full Story
  16-09-2025
വയനാട് കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍, പത്തുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് അഞ്ചു പേര്‍

കല്പറ്റ: കള്ളക്കേസും അഴിമതിയാരോപണങ്ങള്‍ക്കും പിന്നാലെ രണ്ടു നേതാക്കള്‍ ജീവനൊടുക്കിയ അവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്. പാര്‍ട്ടിയിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ മുന്‍പും നേതാക്കള്‍ മരിക്കാനിടയായതും ചര്‍ച്ചയാകുകയാണ്. കൃത്യമായ സമയത്ത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ നേതാക്കള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നെന്നും അതിനു സാധിക്കാത്ത നേതൃത്വത്തെ മാറ്റണമെന്നുമുള്ള വികാരമാണ്

Full Story
  16-09-2025
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നു ആരോ?ഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേര്‍ക്ക് രോ?ഗം സ്ഥിരീകരിച്ചു. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തല്‍

Full Story
[132][133][134][135][136]
 
-->




 
Close Window