Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചെങ്കോട്ടയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച് ബംഗ്ലാദേശി പൗരന്‍മാര്‍
reporter

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ബം?ഗ്ലാദേശി പൗരന്മാര്‍ പിടിയില്‍. 20നും 25നും ഇടയില്‍ പ്രായമുള്ള അഞ്ച് ബം?ഗ്ലാദേശി പൗരന്മാരാണ് ഡല്‍ഡഹി പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരായ ഇവര്‍, ഡല്‍ഹിയില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹി പൊലീസ് നടത്തിയ മോക് ഡ്രില്ലിനിടെ കഴിഞ്ഞദിവസം 'ഡമ്മി ബോംബുമായി' ഒരാള്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഈ 'ഡമ്മി ബോംബ്' കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതില്‍ സുരക്ഷാ വീഴ്ച കണക്കിലെടുത്ത്, സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍മാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരന്‍മാരെ പൊലീസ് പിടികൂടി. ഇവരില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളില്‍നിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window