Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരേ അതിക്രമം വര്‍ധിച്ചു, ലത്തീന്‍പള്ളികളില്‍ സര്‍ക്കുലര്‍
reporter

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന ദിനം ആചരിക്കാന്‍ സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.

മതധ്രുവീകരണം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തുവെന്നും കുറ്റപ്പെടുത്തുന്നു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ പതിവ് സംഭവമായി മാറിയെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാര്‍ച്ച് 22ന് ഉപവാസപ്രാര്‍ത്ഥന ദിനം ആചരിക്കണമെന്നാണ് ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ ആഹ്വാനം.

 
Other News in this category

 
 




 
Close Window