Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റീല്‍ ഹിറ്റാകാന്‍ അഭ്യാസ പ്രകടനം, 26 പേരുടെ ലൈസന്‍സ് റദ്ദാക്കും
reporter

തിരുവനന്തപുരം: റോഡിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം അവസാനിപ്പിക്കാന്‍ കടുത്ത നടപടി. വിവിധ ജില്ലകളില്‍ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടില്‍ 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചു. പൊലീസും മോട്ടര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസ പ്രകടനം നടത്തിയവരില്‍ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി.

വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ വിവിധ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സമൂഹമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണു കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം എഡിജിപി എം.ആര്‍.അജിത് കുമാര്‍, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസിലെയും മോട്ടര്‍ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

 
Other News in this category

 
 




 
Close Window