Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ടിപി വധക്കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം
reporter

 തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണത്തിന് ശ്രമം നടന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധമാണ് നടന്നത്. പി മോഹനന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സന്ദര്‍ഭത്തില്‍, വലിയ കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതുപോലെ അറസ്റ്റു ചെയ്തുകൊണ്ടുപോയത് കേരളം മറന്നിട്ടില്ല. സിപിഎം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ശരിയായ രീതിയില്‍ കോടതി കണ്ടു.

 
Other News in this category

 
 




 
Close Window