Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  31-10-2025
യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് സാധ്യത; ലേബര്‍ വാഗ്ദാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു

ലണ്ടന്‍: അടുത്ത മാസത്തെ യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. ഇന്‍കം ടാക്സ് ഉള്‍പ്പെടെ നികുതികള്‍ ഉയര്‍ത്താന്‍ ധനകാര്യ സെക്രട്ടറി റീവ്സ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2 പെന്‍സ് വരെ വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

30 ബില്ല്യണ്‍ പൗണ്ടിലേറെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലേബര്‍ പ്രകടനപത്രികയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം

Full Story
  31-10-2025
യുകെയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ മലയാളിക്ക് ജയില്‍ശിക്ഷ

ഐല്‍ ഓഫ് വൈറ്റ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ മലയാളി പ്രിന്‍സ് ഫ്രാന്‍സിസിന് ബ്രിട്ടീഷ് കോടതിയില്‍ നിന്നും മാസത്തെ ജയില്‍ശിക്ഷ ലഭിച്ചു. ഐല്‍ ഓഫ് വൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങളായി മദ്യലഹരിയില്‍ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. നാട്ടുകാരുടെ മുന്നിലും ഭാര്യയേയും കുഞ്ഞിനെയും ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്നും തെളിവുകള്‍ ഉണ്ട്.

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. മദ്യപാനത്തിന് ശേഷം വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ഭാര്യയെ

Full Story
  31-10-2025
കുടിയേറ്റ നയത്തില്‍ വിവാദം: പി.ആര്‍ ഉള്ളവരെ നാടുകടത്തുമോ എന്ന ആശങ്കയ്ക്ക് വ്യക്തത

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ നയങ്ങളെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, നേതാക്കളുടെ പ്രസ്താവനകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കഴിഞ്ഞ മാസമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഷാഡോ ഹോംഓഫീസ് മന്ത്രിയായ കാറ്റി ലാം, പി.ആര്‍ (പര്‍മനന്റ് റെസിഡന്‍സി) സ്റ്റാറ്റസ് ഉള്ളവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ, പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്നോക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

'കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെങ്കിലും, അതിന് മുന്‍കാല പ്രാബല്യം നല്‍കാന്‍ പാര്‍ട്ടിക്ക് ആഗ്രഹമില്ല,' കെമി

Full Story
  31-10-2025
ആന്‍ഡ്രൂ ഇനി വെറും ആന്‍ഡ്രൂ; രാജകുമാരന്‍ പദവി നഷ്ടപ്പെട്ടു, റോയല്‍ ലോഡ്ജ് ഒഴിയേണ്ടിവരും

ലണ്ടന്‍: കുട്ടിപീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയതും ലൈംഗിക വിവാദങ്ങളില്‍ കുടുങ്ങിയതുമൂലം ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂയ്ക്ക് രാജകീയ പദവി നഷ്ടമായി. ഇനി അദ്ദേഹം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്ന പേരിലാണ് അറിയപ്പെടുക. രാജാവ് ചാള്‍സ് മൂന്നാമന്‍ ആണ് 'ഡ്യൂക്ക് ഓഫ് യോര്‍ക്ക്' എന്ന പദവി ഔദ്യോഗികമായി പിന്‍വലിച്ചത്.

റോയല്‍ ലോഡ്ജ് ഒഴിയേണ്ടിവരുന്ന ആന്‍ഡ്രൂയ്ക്ക് സാന്‍ഡ്രിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്ക് മാറാന്‍ അനുമതി ലഭിച്ചേക്കും. എന്നാല്‍ മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണിന് താമസത്തിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1996-ല്‍ വിവാഹമോചനം നേടിയിട്ടും 2008 മുതല്‍

Full Story
  30-10-2025
യുകെയിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് മടങ്ങുംവഴി മലയാളി യുവാവിന് ദാരുണാന്ത്യം
കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്ന് മടങ്ങുംവഴി മലയാളി യുവാവിന് ദാരുണാന്ത്യം. യുകെയിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന പുത്തന്‍വീട്ടില്‍ ജോഷി സ്റ്റീഫന്‍(42) ആണ് മരിച്ചത്.
മാതാപിതാക്കള്‍: സ്റ്റീഫന്‍-മരീന പുത്തന്‍വീട്ടില്‍. സഹോദരന്‍ ജോണി. സംസ്‌കാരം പിന്നീട്.
സൈക്കിളിലാണ് ജോഷി രാത്രി കുര്‍ബാനയ്ക്കായി പള്ളിയിലേക്കു പോയത്. ഡാര്‍ട്‌ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ നിന്നും രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയാണ്. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗമാണ്.

എഫ്‌ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ്
Full Story
  30-10-2025
യുകെയില്‍ അനധികൃത കുടിയേറ്റം: ഹോട്ടല്‍ താമസത്തില്‍ പ്രതിഷേധം ശക്തം; സൈനിക ബാരക്കുകള്‍ വഴി അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക താമസസൗകര്യം

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ജനരോഷം ശക്തമായി ഉയരവേ, പുതിയ നീക്കവുമായി യുകെ സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം, അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കൗണ്‍സിലുകള്‍ തയാറെടുക്കുകയാണ്.

അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കും കിഴക്കന്‍ സസെക്‌സിലെ ക്രോബറോ പരിശീലന ക്യാമ്പുമാണ് ഇതിനായി ഒരുക്കുന്നത്. പുരുഷ

Full Story
  30-10-2025
യുകെ സര്‍വേ: റിഫോം പാര്‍ട്ടി മുന്നില്‍; ലേബര്‍-കണ്‍സര്‍വേറ്റീവ് ഒപ്പത്തിനൊപ്പ്

ലണ്ടന്‍: ഒക്ടോബര്‍ 28ന് പുറത്തിറങ്ങിയ യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വേഫലത്തില്‍ റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തി. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായപ്പോള്‍, ഗ്രീന്‍സ് പാര്‍ട്ടി 16 ശതമാനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 ശതമാനവും നേടി മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം വോട്ടുകളാണ്.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍-കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ശ്രദ്ധേയമായത്. 2017-ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകള്‍ 80

Full Story
  30-10-2025
യുകെ കമ്പനിയെ ഏറ്റെടുത്ത് 'തിങ്ക്ബയോ എഐ'; ആരോഗ്യപരിരക്ഷാ രംഗത്ത് സാന്നിധ്യം ശക്തമാകും

കൊച്ചി: മലയാളിയായ പ്രദീപ് പാലാഴിയുടെ നേതൃത്വത്തില്‍ യുഎസിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന 'തിങ്ക്ബയോ എഐ' എന്ന കമ്പനി, യുകെ കേന്ദ്രമായ 'ഇന്‍ഫോഹെല്‍ത്ത് സൊല്യൂഷന്‍സി'യെ ഏറ്റെടുത്തു. യുകെയിലെ ആശുപത്രികളില്‍ അസെറ്റ് മാനേജ്‌മെന്റ് സോഫ്റ്റ്വേര്‍ ഒരുക്കുന്ന സ്ഥാപനമാണ് ഇന്‍ഫോഹെല്‍ത്ത്. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബയോടെക്‌നോളജി, ആരോഗ്യപരിരക്ഷാ മേഖലകളില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക പിന്തുണ നല്‍കുന്ന സ്ഥാപനമാണ് തിങ്ക്ബയോ എഐ. ഇന്‍ഫോഹെല്‍ത്തിനെ ഏറ്റെടുത്തതോടെ യുകെയിലെ ആരോഗ്യപരിരക്ഷാ വിപണിയില്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന്

Full Story
[202][203][204][205][206]
 
-->




 
Close Window