Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  29-07-2025
ഡോക്ടര്‍മാര്‍ക്ക് പിന്നാലെ എന്‍എച്ച്എസില്‍ നഴ്‌സുമാരും സമരത്തിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നഴ്‌സുമാര്‍ക്കായി നിര്‍ദേശിക്കുന്നത് കേവലം 3.6 ശതമാനത്തിന്റെ ശമ്പള വര്‍ധന മാത്രം. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ കണ്‍സള്‍ട്ടേഷന്‍ പ്രോസസിനായി വച്ചിരിക്കുന്ന ഈ നിര്‍ദേശം നഴ്‌സുമാര്‍ തള്ളിയാല്‍ ഡോക്ടര്‍മാര്‍ക്കു പിന്നാലെ നഴ്‌സുമാരും ശമ്പള വര്‍ധനയ്ക്കായി സമരരംഗത്തേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ടാകും. ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍, പ്രിസര്‍ ഓഫിസര്‍മാര്‍, സായുധസേനാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം നല്‍കിയ ശമ്പള വര്‍ധനപോലും നഴ്‌സുമാര്‍ക്കു നല്‍കാതെ, തികച്ചും അപഹാസ്യമായ നിര്‍ദേശമാണ് നഴ്‌സുമാര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്തയാഴ്ചയാണ് കണ്‍സള്‍ട്ടേഷന്‍

Full Story
  29-07-2025
യുകെയില്‍ ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം മുറിച്ചുമാറ്റി ഡോക്ടര്‍

ലണ്ടന്‍: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റി യുകെയിലെ ഡോക്ടര്‍. പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പര്‍ (49) ആണ് സ്വന്തം കാലുകള്‍ മുറിച്ചുമാറ്റിയത്. ഏകദേശം 5,00,000 പൗണ്ടിന്റെ (5,83,06,750 കോടി) ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ വേണ്ടിയാണ് ഇയാള്‍ കാലുകള്‍ മുറിച്ചത്. അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി. രണ്ട് വ്യത്യസ്ത കമ്പനികളില്‍നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്. ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്.

Full Story
  29-07-2025
ജെറെമി കോര്‍ബിനും സാറ സുല്‍ത്താനും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി മുന്‍ ലേബര്‍ പാര്‍ട്ടി എംപിമാരായ ജെറെമി കോര്‍ബിനും സാറ സുല്‍ത്താനയും. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇടതുപക്ഷ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പേരിട്ടിട്ടില്ലെങ്കിലും 'യുവര്‍ പാര്‍ട്ടി' എന്ന പേരില്‍ ഒരു ഇടക്കാല വെബ്സൈറ്റ് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്.

'ലോകത്തിലെ ഏറ്റവും സമ്പന്നമായ ആറാമത്തെ രാജ്യത്ത് 4.5 ദശലക്ഷം കുട്ടികള്‍ ദാരിദ്രത്തില്‍ കഴിയുകയാണ്. കുതിച്ചുയരുന്ന ബില്ലുകളിലൂടെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ സമ്പാദിക്കുകയാണ്.

Full Story
  28-07-2025
വീണ്ടും അധികാരത്തിലേറിയാല്‍ ഡോക്ടര്‍ സമരം നിരോധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക്
വീണ്ടും അധികാരത്തിലേറിയാല്‍ ഡോക്ടര്‍ സമരം നിരോധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞു. ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ നിരോധിക്കാനായി നിയമ ഭേദഗതി കൊണ്ടുവരുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ക്ഷമ പരീക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

18 മാസത്തിനിടെ 11 സമരങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയെന്നും നിരവധി ജീവനുകള്‍ അപകടത്തിലാക്കിയെന്നും കെമി ബെയ്ഡ് നോക്ക് പറഞ്ഞു.

റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ശക്തമായ നടപടി കൊണ്ടുവരണമെന്നും സമരം നീട്ടികൊണ്ടുപോകാതെ സമരക്കാര്‍ക്കെതിരെ നടപടി വേണമെന്നും നേതാവ് ആഴശ്യപ്പെട്ടു.

ഡോക്ടര്‍മാരുടേത് സേവനമാണ്, തൊഴിലല്ല, ശമ്പള വര്‍ദ്ധനവ് എന്ന പേരില്‍
Full Story
  28-07-2025
ഹിന്ദി സംസാരിച്ചത് ഇഷ്ടമായില്ല, ഇന്ത്യന്‍ വംശജരെ നേരിടണമെന്ന് ബ്രിട്ടീഷ് യുവതി

ലണ്ടന്‍: ലണ്ടന്‍ വിമാനത്താവളത്തിലെ വസ്ത്രവ്യാപാര ശാലയില്‍ ഹിന്ദി സംസാരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് കടയിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നേരെ പരാതിയുമായി രംഗത്തെത്തിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും പരാതി നല്‍കിയ ശേഷം ലൂസി പറഞ്ഞു.

തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ലൂസി സംഭവം തുറന്നുപറഞ്ഞത്. ലണ്ടന്‍ എയര്‍പ്പോര്‍ട്ടിനുള്ളിലെ മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍ എന്ന വസ്ത്രവ്യാപാര ശാലയില്‍ പര്‍ച്ചേസിനായി കയറിയതായിരുന്നു ലൂസി. ഇതിനിടെ അവിടെയുള്ള ഇന്ത്യന്‍ വംശജരായ

Full Story
  28-07-2025
രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടന്‍ കൈമാറി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കേസിനും നിര്‍ണായക വഴിത്തിരിവ്. ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍ ബ്രിട്ടണ്‍ ഔദ്യോഗികമായി ഭാരതത്തിന് കൈമാറി.ബിജെപി പ്രവര്‍ത്തകന്‍ ആയ വിഘ്നേഷ് ശിവിര്‍ അലഹബാദ് കോടതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു.കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള പൗരത്വ സെല്ലിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണത്തിന് ബ്രിട്ടീഷ്ഭരണകൂടത്തെ സമീപിച്ചു.

Full Story
  28-07-2025
യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളിയുടെ ദുഃഖത്തില്‍ മലയാളി സമൂഹം

ഷാര്‍ജ: യുഎഇയില്‍ ജനിച്ച് വളര്‍ന്ന മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചത് പ്രവാസി സമൂഹത്തില്‍ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാര്‍ജ റോയല്‍ ഫ്‌ലൈറ്റില്‍ അക്കൗണ്ട്‌സ് മാനേജരുമായ ജസ്റ്റിന്‍ -വിന്‍സി ജസ്റ്റിന്‍ ദമ്പതികളുടെ മകന്‍ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്‌സണ്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളര്‍ന്ന മണ്ണില്‍ തന്നെ സംസ്‌കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും ജസ്റ്റിന്‍ പറഞ്ഞു.

ഷാര്‍ജ നാഷനല്‍

Full Story
  28-07-2025
ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍: മരുന്നുകളുടെ വില വര്‍ധിക്കുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ബൗദ്ധിക സ്വത്തവകാശവുമായി (ഐപിആര്‍) ബന്ധപ്പെട്ട വ്യവസ്ഥ ഇന്ത്യയില്‍ ന്യായമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. എന്നാല്‍, ഇതില്‍ അടിസ്ഥാനമില്ലെന്നും ലൈസന്‍സിങ് വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പേറ്റന്റുള്ള വിദേശകമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് സ്വാഭാവികമായും വില ഉയര്‍ന്ന തോതിലായിരിക്കും. അടിയന്തര സാഹചര്യങ്ങളിലും പൊതുജനാരോഗ്യം ഭീഷണി നേരിടുമ്പോഴും മറ്റു കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥയനുസരിച്ച് ഇതിന്റെ ജനറിക് പതിപ്പ് ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി

Full Story
[311][312][313][314][315]
 
-->




 
Close Window