Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
UK Special
  29-10-2025
ആമസോണില്‍ കൂട്ട പിരിച്ചുവിടല്‍; കോര്‍പറേറ്റ് തസ്തികകളില്‍ വന്‍ കുറവ്

ലണ്ടന്‍: ബഹുരാഷ്ട്ര ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി, ഏകദേശം 30,000 കോര്‍പറേറ്റ് തസ്തികകള്‍ ഉടനടി നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും ഈ നീക്കത്തിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുക. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകുമെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിക്ക് ശേഷം ആമസോണില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. മഹാമാരി കാലത്ത് 27,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിന്നീട് നിയമനം വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ ചെലവു നിയന്ത്രണത്തിന്റെ ഭാഗമായി വീണ്ടും

Full Story
  28-10-2025
സേവ്യര്‍ മരങ്ങാടിന് നോര്‍വിച്ചില്‍ അന്ത്യവിശ്രമം; തിരുക്കര്‍മ്മങ്ങളും സംസ്‌ക്കാരവും ബുധനാഴ്ച
യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനും പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും ജ്ഞാന സ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടില്‍ നിന്നെത്തിയ വേളയില്‍, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചന്‍കുട്ടി -73) നോര്‍വിച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നു.

അന്ത്യോപചാര തിരുക്കര്‍മ്മങ്ങളിലും സംസ്‌ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ചാന്‍സലര്‍ ഡോ. മാത്യു പിണക്കാട്ട് സഹ കാര്‍മ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ നടക്കുക. തിരുക്കര്‍മ്മങ്ങള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം
Full Story
  28-10-2025
കഴിഞ്ഞ ആഴ്ച നിര്യാതനായ സനല്‍ ആന്റണിയുടെ മൃതദേഹം പൊതുദര്‍ശനം നാളെ (ബുധനാഴ്ച)
ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. യുകെയില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുവാനായി നാളെ രാവിലെ 10:30 മുതല്‍ 12:30 വരെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് മാര്‍ട്ടിയേഴ്സ് ആര്‍സി ചര്‍ച്ചില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.

പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തപ്പെടും. പൊതുദര്‍ശന സമയത്ത് സന്ദര്‍ശകര്‍ അവരുടെ വാഹനങ്ങള്‍ ക്രമമായി പാര്‍ക്ക് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഹെറിഫോഡ് മലയാളി അസോസിയേഷന്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

Our Lady Queen of Martyrs RC Church, 101 Belmont Road, Hereford, HR2 7JR

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക്
Full Story
  28-10-2025
ബ്രിട്ടനില്‍ വാടക നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍; വരുമാനത്തിന്റെ 44% വരെ ചെലവാകുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്സ് റിഫോം കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ ശരാശരി 44 ശതമാനം വരെ വാടകയ്ക്കായി ചെലവാകുന്ന സാഹചര്യമാണുള്ളത്. ഈ കയറ്റം, മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി വീട് വാങ്ങുന്നതാണ് കൂടുതല്‍ ലാഭകരമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്.

പുതിയ ഡാറ്റ പ്രകാരം, വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കിയതായി വ്യക്തമാകുന്നു. ലണ്ടനില്‍ വാടകയ്ക്ക് നല്‍കാനായി പരസ്യപ്പെടുത്തിയ വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.6 ശതമാനമാണ് വര്‍ദ്ധനവ്. ലണ്ടനിന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി വാടക 1385

Full Story
  28-10-2025
ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നേരെയുണ്ടായ സൈബര്‍ ആക്രമണം: ബ്രിട്ടനില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചെലവേറിയ സംഭവം

ലണ്ടന്‍: ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് (ജെ.എല്‍.ആര്‍.) നേരെയുണ്ടായ വലിയ സൈബര്‍ ആക്രമണം ബ്രിട്ടന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഏകദേശം 2.55 ബില്യണ്‍ ഡോളര്‍ (1.9 ബില്യണ്‍ പൗണ്ട്) സാമ്പത്തിക നഷ്ടമാണ് ഈ ഒറ്റപ്പെട്ട സംഭവത്തില്‍ രാജ്യത്തിന് സംഭവിച്ചതെന്ന് സൈബര്‍ മോണിറ്ററിംഗ് സെന്റര്‍ (CMC) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ.എല്‍.ആറിനെതിരായ ഈ ആക്രമണം ബ്രിട്ടനില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചെലവേറിയ സൈബര്‍ സംഭവമായി അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 5,000-ത്തിലധികം കമ്പനികള്‍ ഈ ആക്രമണത്തില്‍ ബാധിക്കപ്പെട്ടതായി

Full Story
  28-10-2025
ബ്രിട്ടീഷ് മാധ്യമങ്ങളുടെ വാര്‍ത്ത തള്ളി ടിസിഎസ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമന്‍ മാര്‍ക്സ് ആന്‍ഡ് സ്പെന്‍സറുമായി (M&S) ബന്ധപ്പെട്ട ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം ?8,821 കോടി) കരാര്‍ അവസാനിപ്പിച്ചെന്ന യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ഈ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി വ്യക്തമാക്കി.

സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് എം ആന്‍ഡ് എസ് ടിസിഎസുമായുള്ള കരാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, റിപ്പോര്‍ട്ടില്‍ നിരവധി തെറ്റായ

Full Story
  28-10-2025
വംശീയ വിദ്വേഷം മൂലം പീഡനത്തിന് ഇരയായ യുവതിയുടെ കേസില്‍ ബ്രിട്ടീഷ് പൗരന്‍ പിടിയില്‍; വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ വീണ്ടും ഞെട്ടിക്കുന്ന ആക്രമണം

ലണ്ടന്‍: യുകെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ 20 വയസ്സുള്ള ഇന്ത്യന്‍ വംശജയായ യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 32 വയസ്സുള്ള ബ്രിട്ടീഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെറി ബാര്‍ ഏരിയയില്‍ ഇന്ന് രാവിലെ യുകെ സമയം ഏഴിന് പ്രതിയെ പിടികൂടുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ട ചിത്രങ്ങളും വിഡിയോയുമാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചത്. പ്രതിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

ആക്രമിക്കപ്പെട്ടത് പഞ്ചാബി യുവതിയാണെന്ന്

Full Story
  28-10-2025
ഡബ്ലിനില്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായി; മാവേലിക്കര സ്വദേശി വിനോദ് പിള്ള പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ മാവേലിക്കര സ്വദേശി വിനോദ് പിള്ളയെ പീസ് കമ്മീഷണറായി നിയമിച്ചു. 25 വര്‍ഷത്തിലേറെയായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സമഗ്ര സേവനത്തിന് ലഭിച്ച അംഗീകാരമാണ് ഈ നിയമനം.

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും ഐറിഷ് സമൂഹത്തിനും ഇടയില്‍ ഐക്യവും ധാരണയും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിനോദ് പിള്ള കോണ്‍സുലാര്‍ സേവനങ്ങള്‍, കമ്മ്യൂണിറ്റി പരിപാടികള്‍, കായിക സംഘടനകളിലെ നേതൃത്വം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ സേവനം നല്‍കിയിട്ടുണ്ട്. കേരള ഹൗസ് അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്ററായും നാസ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാനായും അദ്ദേഹം

Full Story
[204][205][206][207][208]
 
-->




 
Close Window