Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
അന്‍സിബയെ നേരിട്ടു കേള്‍ക്കാന്‍ കോടതി: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാണു പരാതി
Text By: UK Malayalam Pathram
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അന്‍സിബയെ നേരിട്ട് കേള്‍ക്കാന്‍ കോടതി. കേസ് എടുക്കാന്‍ കഴിയില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാടിന് പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് നടി ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പൊലീസില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന പൊലീസ് നിലപാടിന് പിന്നാലെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബയ്ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഓഗസ്റ്റ് 29ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്തും. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ആകില്ലെന്ന് കാണിച്ചു പൊലീസും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window