|
|
|
|
ജോലി ചെയ്യാതെ ശമ്പളം വാങ്ങി, ബാന്ഡ് ഏഴ് നഴ്സിന് തടവ് ശിക്ഷ |
ഓക്സ്ഫഡ്: ജോലി ചെയ്യാതെ ശമ്പളം വാങ്ങി എന്എച്ച്എസ് ട്രസ്റ്റിനെ കബളിപ്പിച്ച ബാന്ഡ് 7 നഴ്സിന് കോടതി സസ്പെന്ഷനും ജയില് ശിക്ഷയും വിധിച്ചു. നോര്ത്താംപ്ടണ് സ്വദേശിനിയായ ഷാര്ലറ്റ് വുഡ്വാര്ഡ് (35) ആണ് ജോലി ചെയ്യാതെ 57 ഷിഫ്റ്റുകള്ക്കുള്ള ശമ്പളം വാങ്ങിയത്. 2021 നവംബര് മുതല് 2022 മാര്ച്ച് വരെയുള്ള വിവിധ ദിവസങ്ങളില് ഡ്യൂട്ടി ചെയ്തെന്ന് കാണിച്ച് ഏകദേശം 13,700 പൗണ്ട് രൂപയാണ് ഇവര് തട്ടിയെടുത്തത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ദി ഹോര്ട്ടണ് ജനറല് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷാര്ലറ്റ് ജോലി ചെയ്തിരുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്ന്ന് 2022 ഒക്ടോബറില് ട്രസ്റ്റ് ഇവരെ പിരിച്ചുവിട്ടു. |
Full Story
|
|
|
|
|
|
|
കുഞ്ഞിന് വൃത്തികെട്ട രൂപമെന്ന് യുകെ പൗരയായ അമ്മ |
ലണ്ടന്: പ്രസവിച്ച നിമിഷങ്ങള്ക്ക് ശേഷം തന്റെ നവജാതശിശുവിനെ 'വൃത്തികെട്ട രൂപ'മെന്ന് വിളിച്ച ബ്രിട്ടീഷ് യുവതിക്കെതിരെ രൂക്ഷവിമര്ശനം. തന്റെ സോഷ്യല് മീഡിയ അക്കൗണ്ടിലൂടെയാണ് ഇവര് സ്വന്തം കുഞ്ഞിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യല് മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും അതിരൂക്ഷ വിമര്ശനമാണ് ഇവര്ക്കെതിരെ ഉയരുന്നത്. യുകെയില് നിന്നുള്ള ജെസ് എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് നില്ക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുഞ്ഞിനെ കുറിച്ച് മോശം വാക്കുകള് മാത്രം പറഞ്ഞത്. 1.2 ദശലക്ഷത്തിലധികം പേര് കണ്ട ഈ ക്ലിപ്പില്, ഇവര് കുഞ്ഞിനെ വിളിക്കുന്നത് വൃത്തികെട്ടവന് എന്നാണ്. കൂടാതെ ലോകത്തിലെ |
Full Story
|
|
|
|
|
|
|
പൊലീസ് യൂണിഫോമിലിരിക്കെ തടവുകാരനെ ചുംബിച്ചു, യുവതിക്ക് മൂന്നു വര്ഷം തടവ് |
ലിവര്പൂള്: പൊലീസ് യൂണിഫോമിലിരിക്കെ തടവുകാരനെ ചുംബിച്ച ഗ്രേറ്റര് മാഞ്ചസ്റ്റര് പൊലീസിലെ വനിതാ ഓഫിസര്ക്ക് ലിവര്പൂള് ക്രൗണ് കോടതി മൂന്ന് വര്ഷവും ഒന്പത് മാസവും തടവ് ശിക്ഷ വിധിച്ചു. 27 വയസ്സുകാരിയായ ചോണി കെല്ലിയാണ് ശിക്ഷിക്കപ്പെട്ടത്. ഫോറസ്റ്റ് ബാങ്ക് ജയിലിലെ തടവുകാരനായ ജോഷ് വിലനുമായി കെല്ലിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ജയില് സന്ദര്ശനത്തിനിടെ പൊലീസ് യൂണിഫോമില് വിലനെ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്പ്പെട്ടത്. തുടര്ന്ന് നടത്തിയ അന്വേഷണത്തില് കെല്ലി ഔദ്യോഗിക സ്ഥാനം ദുരുപയോഗിച്ച് വിലന് വിവരങ്ങള് കൈമാറിയതായി കണ്ടെത്തി. സ്ഥിരം കുറ്റവാളിയെന്ന് ജഡ്ജി നീല് ഫ്ലെവിറ്റ് കെസി വിശേഷിപ്പിച്ച |
Full Story
|
|
|
|
|
|
|
ലണ്ടന് മാരത്തണ് ഞായറാഴ്ച, 56,000 പേര് പങ്കെടുക്കും |
ലണ്ടന്: വിശ്വപ്രസിദ്ധമായ ലണ്ടന് മാരത്തോണിന്റെ 45-ാം എഡിഷന് ഞായറാഴ്ച നടക്കും. വിവിധ രാജ്യങ്ങളില് നിന്നുള്ള 56,000 പേര് മത്സരത്തില് പങ്കെടുക്കും. ഓരോ വര്ഷവും നിരവധി റെക്കോഡുകള് തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില് ന്യൂയോര്ക്ക്, പാരിസ് മാരത്തോണുകളില് കുറിച്ച റെക്കോഡുകള് പഴങ്കഥയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രീനിച്ച് പാര്ക്കില്നിന്ന് ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി ലണ്ടന് മാളിനു മുന്നില് അവസാനിക്കുന്ന മാരത്തോണില് ഓട്ടക്കാര് 26.2 മൈല് ദൂരം താണ്ടും. ടവര് ബ്രിഡ്ജ്, കാനറി വാര്ഫ്, ബിഗ്ബെന് വഴിയാണ് മാരത്തോണ് കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ലക്ഷക്കണക്കിന് ആളുകള് മാരത്തോണ് കാണാന് തടിച്ചുകൂടും. ബിബിസി ഉള്പ്പെടെയുള്ള |
Full Story
|
|
|
|
|
|
|
പഹല്ഗാം ആക്രമണത്തില് ഇന്ത്യയെ പിന്തുണച്ച് ബ്രിട്ടന് |
ലണ്ടന്: ജമ്മു കശ്മീരിലെ പഹല്ഗാമില് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടന് രംഗത്തെത്തി. ഭീകരാക്രമണം അങ്ങേയറ്റം വിനാശകരമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര് സ്റ്റാര്മെര്. ദുരിതബാധിതരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദുഃഖത്തില് പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇതിനു മുന്പ് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്, റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുട്ടിന് എന്നിവരും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
ബ്രിട്ടനു പുറമെ ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു, |
Full Story
|
|
|
|
|
|
|
ഫ്രാന്സിസ് മാര്പാപ്പയുടെ സംസ്കാര ചടങ്ങില് ചാള്സ് രാജാവിനെ പ്രതിനിധീകരിച്ച് വില്യം രാജകുമാരന് പങ്കെടുക്കും |
ലണ്ടന്: ഫ്രാന്സിസ് മാര്പാപ്പായുടെ സംസ്കാര ചടങ്ങില് ചാള്സ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് വില്യം രാജകുമാരന്. കെന്സിങ്ടന് പാലസ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്കി. മറ്റ് ലോക നേതാക്കള്ക്കൊപ്പം ബ്രിട്ടിഷ് പ്രധാനമന്ത്രി സര് കിയേര് സ്റ്റാമെറും സംസ്കാര ചടങ്ങുകളില് സംബന്ധിക്കും. അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോ അര്ജന്റീന, ബ്രിസീല് പ്രസിഡന്റുമാര്, യുഎന് സെക്രട്ടറി ജനറല് എന്നിവര് വത്തിക്കാനിലെ സംസ്കാര ചടങ്ങുകള്ക്ക് എത്തുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അയര്ലന്ഡ്, സ്പെയിന്, ജര്മനി പോര്ച്ചുഗല്, ബല്ജിയം എന്നീ രാജ്യങ്ങളുടെ തലവന്മാരും പ്രത്യേക പ്രതിനിധി |
Full Story
|
|
|
|
|
|
|
ബിസിനസ് സംരംഭകയുടെ മരണത്തില് കൂടുതല് വിവരങ്ങള് പുറത്ത് |
റെക്സഹാം: 43-ാം പിറന്നാളിന് രണ്ടു ദിവസം മുന്പ് പ്രമുഖ വെഡിങ് വെന്യൂ ബിസിനസ് സംരംഭകയായ വിക്ടോറിയ ജോണ്സ് (42) മരിച്ച സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. കഴിഞ്ഞ വര്ഷം ഡിസംബര് 23ന് നാല് കുട്ടികളുടെ അമ്മയായ വിക്ടോറിയ വീട്ടില് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്ന്ന് ആംബുലന്സില് റെക്സഹാമിലെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോസ്റ്റ്മോര്ട്ടം, ടോക്സിസിറ്റി പരിശോധന റിപ്പോര്ട്ടുകള് പ്രകാരം കൊക്കെയ്ന് ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പാത്തോളജിസ്റ്റ് ഡോ. മാര്ക്ക് ആറ്റ്കിന്സണ് സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങളും മരണത്തിന് കാരണമായി. കേസിന്റെ വാദം കോടതിയില് |
Full Story
|
|
|
|
|
|
|
പാലാ നഗരസഭാ കൗണ്സിലറുടെ ഭര്ത്താവ് യുകെയില് അന്തരിച്ചു |
ലണ്ടന്: പാലാ നഗരസഭാ കൗണ്സിലര് ആര്. സന്ധ്യയുടെ ഭര്ത്താവ് എം.എം. വിനുകുമാര് (47) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടന് സമീപം മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. യുകെയിലെ ടോര്ക്കിയില് താമസിക്കുന്ന കൗണ്സിലര് ആര്. സന്ധ്യയെ ഡെവണ് ആന്ഡ് കോണ്വാള് പൊലീസ് ആണ് വിവരം അറിയിച്ചത്. ഗ്രേറ്റര് ലണ്ടനിലെ വാല്ത്തംസ്റ്റോയില് വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം യുകെയില് തന്നെ സംസ്കരിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് സന്ധ്യ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാര്ഥികളായ കല്യാണി, കീര്ത്തി എന്നിവരാണ് മക്കള്. പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടില് പരേതനായ എം.ബി. മധുസൂദനന് നായരും |
Full Story
|
|
|
|
|