|
|
|
|
അയര്ലന്ഡ് പാര്ലമെ്ന്റ് തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി സൈമണ് ഹാരിസ് അടക്കമുള്ളവര് വിജയിച്ചു |
ഡബ്ലിന്: അയര്ലന്ഡ് പാര്ലമെന്റിലേക്ക് വെള്ളിയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല് പുരോഗമിക്കുന്നു. ആകെയുള്ള 43 പാര്ലമെന്റ് മണ്ഡലങ്ങളില് നിന്നും 174 പാര്ലമെന്റ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇതില് 41 പേരെ മാത്രമാണ് ഇതുവരെ വിജയികളായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില് പ്രധാനമന്ത്രിയും ഫിനഗേല് പാര്ട്ടി നേതാവുമായ സൈമണ് ഹാരിസ് ഉള്പ്പടെയുള്ള പ്രമുഖര് വിജയിച്ചു. വിക്ലോവ് മണ്ഡലത്തില് നിന്നുമാണ് ടിഡിയായി തിരഞ്ഞെടുക്കപ്പെട്ടത്. എക്സിറ്റ്പോള് ഫലങ്ങള് നല്കിയ സൂചനകള് പോലെ പ്രതിപക്ഷമായ സിന്ഫെയിന് പാര്ട്ടിക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സൈമണ് ഹാരിസ് പറഞ്ഞു. ശുഭ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് |
Full Story
|
|
|
|
|
|
|
യുകെയിലെ ഗതാഗതമന്ത്രി രാജിവച്ചു: ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ രാജിക്കു വഴിയൊരുക്കിയത് പോലീസ് കേസിലെ കുറ്റസമ്മതം |
കീര് സ്റ്റാര്മര് മന്ത്രിസഭയിലെ ഗതാഗത സെക്രട്ടറിയും 2015 മുതല് ഷെഫീല്ഡ് ഹീലെ പാര്ലമെന്റ് മണ്ഡലത്തില് നിന്നുമുള്ള എംപിയുമായ ലൂയിസ് ഹൈഗ് മന്ത്രിസ്ഥാനം രാജിവച്ചു. ക്രിമിനല് കേസില് കുറ്റസമ്മതം നടത്തിയ ശേഷമാണ് ലൂയിസ് ഹൈഗ് ഗതാഗത സെക്രട്ടറി സ്ഥാനം രാജിവച്ചത്. മന്ത്രി സ്ഥാനം രാജിവച്ചെങ്കിലും ലൂയിസ് ഹൈഗ് പാര്ലമെന്റ് അംഗമായി തുടരും. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പെരുമയുമായി എത്തിയ മന്ത്രിയാണ് 37 വയസ്സുകാരി ലൂയിസ് ഹൈഗ്.
അതേസമയം, നീതിന്യായ മന്ത്രി ഹെയ്ഡി അലക്സാണ്ടറിനെ ഗതാഗത വകുപ്പിന്റെ ചുമതല ഏല്പ്പിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
'ഏറ്റവും പ്രായം കുറഞ്ഞ വനിതാ കാബിനറ്റ് അംഗമായി തന്റെ നിയമനം ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളില് ഒന്നാണെന്ന്' രാജിക്ക് ശേഷം പ്രധാനമന്ത്രി |
Full Story
|
|
|
|
|
|
|
യുകെയില് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന് വംശജര്ക്ക് ജീവപര്യന്തം തടവ് |
ലണ്ടന്: ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാന്ഡ്സിലെ വീട്ടില് വെച്ച് കാമുകിയെ ക്രൂരമായി മര്ദിച്ച് കൊലപ്പെടുത്തിയ ഇന്ത്യന് വംശജനെ യു.കെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലെസ്റ്റര് ക്രൗണ് കോടതിയില് നടന്ന വിചാരണയെത്തുടര്ന്ന് തരണ്ജീത് ചാഗര് എന്നറിയപ്പെടുന്ന തരണ്ജീത് റിയാസിനെ കൊലപ്പെടുത്തിയ കേസില് ലെസ്റ്റര് നിവാസിയായ 50കാരന് രാജ് സിദ്പാര കുറ്റക്കാരനാണെന്ന് വിധിച്ചു. ലീസെസ്റ്റര്ഷെയര് പൊലീസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 21 വര്ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഗാര്ഹിക പീഡനക്കേസായാണ് പൊലീസ് വിശേഷിപ്പിച്ചത്. തരണ്ജീതും സിദ്പാരയും അഞ്ച് മാസത്തോളമായി ഒന്നിച്ചായിരുന്നു താമസം. മെയ് 6ന് ഉച്ചകഴിഞ്ഞ് തര്ബത്ത് റോഡിലെ വീട്ടിലേക്ക് എമര്ജന്സി |
Full Story
|
|
|
|
|
|
|
ലൈറ്റ് ഹൗസിലെ ചുമരില് ഒളിപ്പിച്ച നിലയില് 132 വര്ഷം പഴക്കമുള്ള കുപ്പി |
ലണ്ടന്: ഒരു ലൈറ്റ്ഹൗസിന്റെ ചുവരുകള്ക്കുള്ളില് കുപ്പിക്കുള്ളില് കണ്ടെത്തിയ 132 വര്ഷം പഴക്കമുള്ള കത്ത് കൗതുകമാകുന്നു. തെക്കന് സ്കോട്ട്ലന്ഡിലെ കോര്സ്വാള് ലൈറ്റ്ഹൗസിന്റെ ചുമരിലാണ് ഈ സന്ദേശമടങ്ങിയ കുപ്പി കണ്ടെത്തിയത്. ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത് എന്നാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1892 സെപ്തംബര് 4 -ന് എഴുതിയതാണ് ഈ കുറിപ്പ്. തൂവല് മഷിയില് മുക്കിയാണ് സന്ദേശം എഴുതിയിരിക്കുന്നത്. 100 അടി (30 മീറ്റര്) ടവറില് ലൈറ്റ് സിസ്റ്റം സ്ഥാപിച്ച മൂന്ന് എഞ്ചിനീയര്മാരുടെയും, അന്ന് അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ലൈറ്റ്ഹൗസ് കീപ്പര്മാരുടെയും പേരുകള് ഈ സന്ദേശത്തില് ഉള്പ്പെട്ടിട്ടുണ്ടത്രെ.
Full Story
|
|
|
|
|
|
|
ഗള്ഫ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനൊരുങ്ങി ബ്രിട്ടന് |
ലണ്ടന്: ബ്രിട്ടണിലെ സ്റ്റാര്മര് ഭരണകൂടം ഗള്ഫ് രാജ്യങ്ങളുമായി കൂടുതല് ശക്തമായ ബന്ധങ്ങള് സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഗള്ഫ് കോ-ഓപ്പറേഷന് കൗണ്സിലുമായി ഒരു സ്വതന്ത്ര വ്യാപാര കരാര് സാധ്യമാക്കുകയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഗള്ഫ് രാജ്യങ്ങള് ബ്രിട്ടനിലെ സോവറിന് വെല്ത്ത് ഫണ്ടുകള് വഴി നിക്ഷേപം വര്ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര് സ്റ്റാര്മര്. കരാര് സാധ്യമായാല് നിര്മാണം, സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളില് ബ്രിട്ടനോട് ചേര്ന്ന് പ്രവര്ത്തിക്കാന് ഗള്ഫ് രാജ്യങ്ങള് താത്പര്യപ്പെടും. അറബ് രാജ്യങ്ങളുമായി നല്ല രീതിയിലുള്ള ബന്ധമാണ് ഇപ്പോള് ബ്രിട്ടണ് ഭരണകൂടം ലക്ഷ്യമിടുന്നത്. എണ്ണ |
Full Story
|
|
|
|
|
|
|
അയര്ലന്ഡില് മലയാളി സ്വദേശി മരിച്ചു |
അങ്കമാലി: അയര്ലന്ഡ് മലയാളി ദ്രോഹടയില് അന്തരിച്ചു. ദ്രോഹടയിലെ ബെറ്റിസ് ടൗണില് താമസിച്ചിരുന്ന കോഴിക്കാടന് വര്ക്കി ദേവസി (70) ആണ് മരിച്ചത്. ഡ്രോഹെഡ ഔര് ലേഡി ഹോസ്പിറ്റലില് സ്ട്രോക്കിനെ തുടര്ന്നുള്ള ചികിത്സയില് കഴിയവേ ബുധനാഴ്ച പുലര്ച്ചെയോടെയാണ് മരണം.
പൊതുദര്ശനം ഇന്ന് ഉച്ചയ്ക്ക് 12 മുതല് വൈകിട്ട് 3 വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലന് പാരിഷ് സെന്ററില് (A92 RY73) നടക്കും. സംസ്കാരം പിന്നീട് കാഞ്ഞൂര് സെന്റ് മേരീസ് ഫെറോന പള്ളിയില്. കാഞ്ഞൂര് പെരുമായന് കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്സ്, ഓസ്ട്രേലിയ), ആല്ബിനസ് എന്നിവരാണ് മക്കള്. ലിബിന് വര്ഗീസ് മരുമകനാണ് |
Full Story
|
|
|
|
|
|
|
ആറു മാസത്തിനുള്ളില് മരണം ഉറപ്പാണെങ്കില് കോടതി അനുമതിയോടെ വൈദ്യസഹായം തേടാംലണ്ടന്: വൈദ്യ |
സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമര്ശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാര്ഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടനിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങള് ഇങ്ങനെ. ആറുമാസത്തിനുള്ളില് മരണം ഉറപ്പായ പ്രായപൂര്ത്തിയായ രോഗികള്ക്ക് വൈദ്യ സഹായേെത്താടെ മരണം വരിക്കാനുള്ള ബില്ലിന് ഇന്നലെയാണ് ബ്രിട്ടിഷ് പാര്ലമെന്റ് പ്രാഥമിക അംഗീകാരം നല്കിയത്. എല്ലാ പാര്ട്ടികളിലും ബില്ലിനെ അനുകൂലിക്കുന്നവരും എതിര്ക്കുന്നവരും ഉണ്ടായിരുന്നു. എങ്കിലും ബില്ല് വോട്ടിനിട്ടപ്പോള് 25 വോട്ടിന്റെ ഭൂരിപക്ഷത്തില് പാസായി. 'ടെര്മിനലി ഇല് അഡല്ട്ട്സ് (എന്ഡ് ഓഫ് ലൈഫ്) ബില്ല്' എന്നാണ് പുതിയ നിയമത്തിന്റെ പേര്. |
Full Story
|
|
|
|
|
|
|
യുകെയില് ഇന്നു മുതല് റോഡ് നിയമങ്ങളില് മാറ്റം: പോക്കറ്റ് കീറുന്ന മാറ്റങ്ങളില് പിഴ 10000 പൗണ്ട് വരെ |
ഈ ഡിസംബറില് അവതരിപ്പിക്കുന്ന ആറ് പുതിയ ഡ്രൈവിംഗ് നിയമങ്ങളും റോഡ് നിയമങ്ങളും വാഹനമോടിക്കുന്നവര്ക്ക് മുന്നറിയിപ്പ് നല്കുന്നു. സര്ക്കാര് വലിയ മാറ്റങ്ങള് പ്രഖ്യാപിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജിംഗ് മുതല് കാര് ഉല്പ്പാദനം വരെയുള്ള എല്ലാ കാര്യങ്ങളെയും മാറ്റങ്ങള് ബാധിക്കുന്നു.
നവംബറില് അവതരിപ്പിച്ച പുതിയ നിയമങ്ങള് പാലിച്ചില്ലെങ്കില് ചാര്ജ് പോയിന്റ് ഓപ്പറേറ്റര്മാര്ക്ക് ഒരു ചാര്ജറിന് £10,000 പിഴ ഈടാക്കാം. 8kW ഉം അതിനുമുകളിലും ഉള്ള എല്ലാ ഇലക്ട്രിക് വെഹിക്കിള് (EV) ചാര്ജ് പോയിന്റുകളും 50kW അല്ലെങ്കില് അതിന് മുകളിലുള്ള നിലവിലുള്ള ചാര്ജറുകളും ഇപ്പോള് ഉപഭോക്താക്കള്ക്ക് കോണ്ടാക്റ്റ് ലെസ് പേയ്മെന്റുകള് നല്കണം.
ഇലക്ട്രിക് വെഹിക്കിള് ചാര്ജ് പോയിന്റുകളും 50 |
Full Story
|
|
|
|
|