Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
UK Special
  09-05-2024
കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന മിനി മാത്യു അന്തരിച്ചു
യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് അന്തരിച്ചു. മിനി മാത്യുവാണ് (46) മരിച്ചത്. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ്. മൃതദേഹം കോട്ടയം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കും.
Full Story
  09-05-2024
മലയാളി വിദ്യാര്‍ഥിയെ ഗ്ലാസ്‌ഗോയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
യുകെയിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വന്ന് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് ആണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.

വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. എംബിഎ പഠനശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം
Full Story
  09-05-2024
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി'; വിരുതന്‍ ഒരു വിദ്യാര്‍ത്ഥി തന്നെ



ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി.കണക്ക് അധ്യാപികയെയാണ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കിയത്. അതും മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിനായി കൊണ്ടുപോയതിന് വിചാരണയ്ക്കായി കാത്തിരിക്കവെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. 15 വയസ്സുകാരന് 354 പൗണ്ടിന്റെ ഗുസി ബെല്‍റ്റ് വാങ്ങിക്കൊടുത്താണ് 30-കാരിയായ റെബേക്ക ജോയ്ണ്‍സ് കുട്ടിയെ വളച്ചെടുക്കുന്നത്.

ഇതിന് ശേഷം തന്റെ ഓഡി കാറില്‍ സാല്‍ഫോര്‍ ക്വേയ്സിലുള്ള ഫ്ളാറ്റിലേക്ക് എത്തിച്ച ശേഷമാണ് വിദ്യാര്‍ത്ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതി വിചാരണയില്‍

Full Story
  09-05-2024
ബ്രിട്ടന്റെ 90% ഭവന പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റക്കാര്‍, വിസകള്‍ പരിമിതപ്പെടുത്തണമെന്ന് മുന്‍ മന്ത്രിമാര്‍





ലണ്ടന്‍: 2010 മുതല്‍ നെറ്റ് മൈഗ്രേഷന്‍ 3.7 മില്ല്യണ്‍ കടന്നതിനെയും സെന്റര്‍ ഫോര്‍ പോലിസി സ്റ്റഡീസ് ഗവണ്‍മെന്റിനെ കടന്നാക്രമിക്കുന്നു. ബ്രിട്ടനില്‍ ഭവനങ്ങളുടെ ലഭ്യതയില്‍ വലിയ തോതില്‍ കുറവ് നേരിടുന്നുണ്ട്. ഇത് രാജ്യത്തെ ഭവനവില ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുകയും, ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാനും, വാടകയ്ക്ക് കഴിയാനും വലിയ ചെലവ് വേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍ ഭവന ലഭ്യതയിലെ ക്ഷാമത്തിന് പിന്നിലെ പ്രധാന പ്രതി കുടിയേറ്റമാണെന്നാണ് ഇപ്പോള്‍ ഒരു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

കുടിയേറ്റക്കാരുടെ ഒഴുക്ക് സകല പബ്ലിക് സേവനങ്ങളിലും സമ്മര്‍ദം ചെലുത്തുന്നതായി ടോറി റിപ്പോര്‍ട്ട്

Full Story
  09-05-2024
സുനാകിന്റെ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയ്ക്കിടെ ടോറി എം. പി കൂറുമാറി ലേബറിനൊപ്പം





കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രധാനമന്ത്രി റിഷി സുനാകിന് സ്വന്തം പാളയത്തില്‍ നിന്നും തിരിച്ചടി. സ്വന്തം പാര്‍ട്ടിയിലെ എം പിയുടെ കൂറുമാറ്റമാണ് സുനാകിന് ലഭിച്ച പുതിയ തിരിച്ചടി. ഡോവറില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് എം പി നടാലി എല്‍ഫിക് ആണ് പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ച് ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയത്. സുനാകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവരുടെ പ്രാധാന ആരോപണം.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന്

Full Story
  09-05-2024
ഗ്ലാസ്ഗോയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍





ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വന്ന് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാലക്കാട് സ്വദേശി വെങ്കിട്ടരാമന്‍ വിജേഷ് ആണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്.

വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. എംബിഎ പഠനശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം

Full Story
  09-05-2024
യുകെയിലെ എല്ലാ എയര്‍പോര്‍ട്ടിലും നീണ്ട ക്യൂ; യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് മണിക്കൂറുകളുടെ കാത്തിരിപ്പ്





യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ് വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചു.

ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്.

Full Story

  08-05-2024
യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും സാങ്കേതിക തകരാര്‍, വിമാനങ്ങള്‍ വൈകി, യാത്രക്കാര്‍ ദുരിത്തിലായി

ലണ്ടന്‍: യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര രൂപപ്പെടുത്തി ദേശീയ തലത്തില്‍ ഐടി തകരാര്‍. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്. ബോര്‍ഡര്‍ കണ്‍ട്രോളിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമായത്. ഹോളിഡേ കഴിഞ്ഞെത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൈകുന്നേരം പാസ്പോര്‍ട്ട് കണ്‍ട്രോളില്‍ ചെലവഴിക്കേണ്ടതായി വന്നു. ഐടി പ്രശ്നം മൂലം തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ മാനുവലായി പരിശോധിക്കേണ്ട ഗതികേട് നേരിട്ടതോടെ ബ്രിട്ടീഷ് യാത്രക്കാര്‍ ക്ഷുഭിതരായി.

Full Story

[3][4][5][6][7]
 
-->




 
Close Window