|
|
|
|
|
| 18-ാം പിറന്നാള്‍ കഴിഞ്ഞ് എട്ടാഴ്ചയ്ക്കകം വെടിയേറ്റ് യുവാവ് മരിച്ചു; കൊലയാളി കുറ്റക്കാരന്‍, 'വിധി മകനെ തിരികെ കൊണ്ടുവരില്ലെന്ന്' അമ്മ |
ലണ്ടന്‍: പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് വെറും എട്ട് ആഴ്ച പിന്നിടുമ്പോഴാണ് ടൈറീസ് ബാല്‍ച്ചയുടെ ജീവിതം വെടിയുണ്ടയില്‍ അവസാനിച്ചത്. വെംബ്ലിയിലെ ക്ലബിന് പുറത്ത് 18കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ 40കാരനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മകനെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി ലഭിച്ചെങ്കിലും ഈ വിധി അവനെ തിരികെ കൊണ്ടുവരില്ലെന്ന് ടൈറീസിന്റെ അമ്മ ബോണി പ്രതികരിച്ചു. 2025 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 5.30ഓടെ വെംബ്ലിയിലെ അറ്റ്‌ലാന്റിക് ക്രസന്റിലുള്ള ക്രിസ്റ്റല്‍ ക്ലബിന് പുറത്തായിരുന്നു ടൈറീസിന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുദിവസത്തിന് ശേഷം മരിച്ചു. ക്ലബ്ബിനുള്ളിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ടൈറീസിനെ |
|
Full Story
|
|
|
|
|
|
|
| ലിവര്‍പൂളില്‍ കാര്‍ വിളക്കുതൂണില്‍ ഇടിച്ച് നാല് യുവാക്കള്‍ മരിച്ച സംഭവം; 27കാരനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി |
ലിവര്‍പൂള്‍: മെര്‍സീസൈഡിലെ ഹ്യൂട്ടണില്‍ കാര്‍ വിളക്കുതൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 27കാരനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. വെസ്റ്റ് ഡെര്‍ബിയിലെ അലന്‍ഡേല്‍ റോഡ് സ്വദേശിയായ ജെയിംസ് ഡിഗിള്‍ (27) എന്നയാള്‍ക്കെതിരെയാണ് അപകടകരമായ ഡ്രൈവിങ് മൂലം മരണത്തിന് ഇടയാക്കിയതിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റങ്ങള്‍ ചുമത്തിയത്. ജൂലൈ 24ന് ഹ്യൂട്ടണിലെ ഈസ്റ്റ് പ്രെസ്‌കോട്ട് റോഡിലായിരുന്നു അപകടം. കറുത്ത നിറത്തിലുള്ള കുപ്ര കാര്‍ നിയന്ത്രണം വിട്ട് വിളക്കുതൂണില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജാക്ക് ഡിഗിള്‍ (23), ബെഞ്ചമിന്‍ ഡൂലി (23), ആന്‍ഡ്രൂ റോബര്‍ട്‌സ് (24), ക്രെയ്ഗ് ഷാക്ക്‌ല്ടണ്‍-ബ്രാഡി (26) |
|
Full Story
|
|
|
|
|
|
|
| മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ സഹോദരങ്ങളുടെ 'റേസ്'; അപകടത്തില്‍ പിതാവ് മരിച്ചു, ഒന്‍പത് വയസ്സുകാരന് ഗുരുതര പരിക്ക്; ഇരുവര്‍ക്കും തടവ് |
വെയില്‍സ്: റോഡില്‍ പരസ്പരം മത്സരിച്ച് മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തില്‍ കാറോടിച്ച സഹോദരങ്ങളുടെ അപകടകരമായ 'റേസ്' ദാരുണ അപകടത്തില്‍ കലാശിച്ചു. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനത്തില്‍ ഇടിച്ച് 41കാരന്‍ മരിക്കുകയും ഒന്‍പത് വയസ്സുള്ള മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു. അബുബക്കര്‍ യൂസഫ് (30), ഉമര്‍ യൂസഫ് (34) എന്നിവരാണ് കേസിലെ പ്രതികള്‍. 2024 നവംബറില്‍ വെയില്‍സിലെ എ483 റോഡിലായിരുന്നു അപകടം. അബെറിസ്റ്റ്വിത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് രണ്ട് കാറുകളിലായി മടങ്ങുകയായിരുന്ന സഹോദരങ്ങള്‍ വഴിയില്‍ പരസ്പരം മത്സരിച്ച് അമിതവേഗത്തില്‍ വാഹനമോടിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. അപകടകരമായ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടാനുള്ള എ ലെവല്‍ പരീക്ഷാ ഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും |
|
ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ ഗ്രേഡ് |
|
Full Story
|
|
|
|
|
|
|
| വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിങ് വിലക്കാന്‍ കണ്‍സര്‍വേറ്റീവുകളും; അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനകം വീടൊഴിയേണ്ടിവരും |
ലണ്ടന്‍: വിദേശ പൗരന്മാര്‍ക്ക് സോഷ്യല്‍ ഹൗസിങ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന റിഫോം യുകെയുടെ നിലപാടിന് പിന്നാലെ സമാന നയവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും രംഗത്ത്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഇംഗ്ലണ്ടില്‍ വിദേശ പൗരന്മാര്‍ക്ക് പുതിയ സോഷ്യല്‍ ഹൗസിങ് അനുവദിക്കുന്നത് അവസാനിപ്പിക്കുമെന്നും നിലവില്‍ ഇത്തരം വീടുകളില്‍ കഴിയുന്നവരില്‍ പുതിയ മാനദണ്ഡപ്രകാരം അര്‍ഹത നഷ്ടപ്പെടുന്നവര്‍ ആറുമാസത്തിനകം വീടൊഴിയേണ്ടിവരുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. നയം നടപ്പാക്കിയാല്‍ ഏകദേശം 2,28,144 സോഷ്യല്‍ ഹൗസിങ് വീടുകള്‍ ബ്രിട്ടിഷ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ അവകാശവാദം. കുടിയേറ്റം |
|
Full Story
|
|
|
|
|
|
|
| സ്‌കോട്ലന്‍ഡില്‍ ഒന്‍പതുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം, മെഡിക്കല്‍ രേഖകള്‍ അനധികൃതമായി പരിശോധിച്ചതിലും അന്വേഷണം |
ലണ്ടന്‍: സ്‌കോട്ലന്‍ഡില്‍ കുടുംബത്തോടൊപ്പം ക്യാംപിങ്ങിനെത്തിയ ഒന്‍പതുകാരി മിന്നി മെറിമാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. അതിനിടെ, ഡന്‍ഡിയിലെ നൈന്‍വെല്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍ ജീവനക്കാര്‍ അനധികൃതമായി പരിശോധിച്ചെന്ന ആരോപണത്തില്‍ എന്‍എച്ച്എസ് ടെയ്സൈഡ് അന്വേഷണം ആരംഭിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ വേക്ക്ഫീല്‍ഡ് സ്വദേശിയായ ക്രിസ്റ്റഫര്‍ റൈസ് (35) ആണ് മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നത്. ഫോര്‍ഫാര്‍ ഷെരീഫ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന് സ്‌കോട്ലന്‍ഡ് പൊലീസ് അറിയിച്ചു.
Full Story
|
|
|
|
|
|
|
| 90 സെക്കന്‍ഡ് വൈദ്യുതി മുടക്കം; വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി |
ലണ്ടന്‍: വെറും 90 സെക്കന്‍ഡ് നീണ്ട വൈദ്യുതി മുടക്കം വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേഖലയിലും ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര താറുമാറാക്കി. വ്യാഴാഴ്ച വ്യാപകമായ ട്രെയിന്‍ റദ്ദാക്കലുകള്‍ക്കും മണിക്കൂറുകള്‍ നീണ്ട വൈകലുകള്‍ക്കും കാരണമായ പ്രതിസന്ധിക്കു പിന്നാലെ ഇന്ന് ഭൂരിഭാഗം സര്‍വീസുകളും സാധാരണ നിലയിലേക്ക് മടങ്ങിയതായി നെറ്റ്വര്‍ക്ക് റെയില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ഓടെയാണ് മാഞ്ചസ്റ്ററില്‍ വൈദ്യുതി വിതരണം തടസപ്പെട്ടത്. 90 സെക്കന്‍ഡ് മാത്രമാണ് വൈദ്യുതി മുടങ്ങിയതെങ്കിലും 400ലേറെ പോസ്റ്റ്കോഡ് മേഖലകളിലെ ഏകദേശം 5,000 ഉപഭോക്താക്കളെ ഇത് ബാധിച്ചു. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റെയില്‍ ഗതാഗതം നിയന്ത്രിക്കുന്ന നെറ്റ്വര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള മോചന പദ്ധതി വിവാദത്തില്‍; പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തേ മോചന സാധ്യത |
ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന നേരത്തേ മോചന പദ്ധതി വീണ്ടും വിവാദത്തില്‍. ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ജെസി കോള്‍, ആല്‍ബര്‍ട്ട് ബോവേഴ്‌സ് എന്നിവര്‍ അടുത്ത വര്‍ഷം നേരത്തേ മോചനത്തിന് അര്‍ഹരാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ പ്രതിഷേധത്തിന് വഴിവച്ചത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഗ്രൂമിങ് സംഘങ്ങളിലെ കുറ്റവാളികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര പരിശോധന ആരംഭിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പീഡനം, ഗ്രൂമിങ്, |
|
Full Story
|
|
|
|
| |