Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
UK Special
  Add your Comment comment
ഹെന്റി നൊവാക്കിന്റെ കൊലപാതകം: കൃപാണിനെ ചൊല്ലിയ പ്രചാരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനിലെ സിഖ് സമൂഹം
reporter

ബ്രിട്ടനില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 18 വയസ്സുകാരനായ ഹെന്റി നൊവാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിഖ് സമൂഹം രംഗത്തെത്തി. സൗത്താംപ്ടണില്‍ നടന്ന സംഭവത്തില്‍ 23 വയസ്സുകാരനായ വിക്രം ദിഗ്വ ഹെന്റി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയതായാണ് കേസ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന കൃപാണാണെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ബ്രിട്ടനിലെ സിഖ് സമൂഹത്തിനെതിരെ പ്രതികൂല വികാരങ്ങള്‍ വളര്‍ത്തുകയും ചിലയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്തതായി സിഖ് നേതാക്കള്‍ ആരോപിച്ചു.

ഈ സാഹചര്യത്തില്‍ സിഖ് ഫെഡറേഷന്‍ യുകെ ചെയര്‍മാന്‍ ദബീന്ദര്‍ജിത് സിംഗ് ബ്രിട്ടീഷ് സര്‍ക്കാരിലെ ഉന്നത മന്ത്രിമാര്‍ക്ക് കത്തയച്ചു. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്, വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മി, അറ്റോര്‍ണി ജനറല്‍ റിച്ചാര്‍ഡ് ഹെര്‍മര്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ടുകള്‍ സിഖ് സമൂഹത്തെ അനാവശ്യമായി ലക്ഷ്യമിടാന്‍ ഇടയാക്കിയെന്നും, യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ബ്രിട്ടീഷ് നിയമപ്രകാരം, സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന ചെറിയ കത്തിയായ കൃപാണിന് പൊതുസ്ഥലങ്ങളില്‍ കൈവശം വയ്ക്കുന്നതിനായി പ്രത്യേക മതപരമായ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കൃപാണോ മറ്റേതെങ്കിലും ആയുധമോ ഉപയോഗിച്ച് ആക്രമണം നടത്തുകയോ അക്രമാസക്തമായി പെരുമാറുകയോ ചെയ്യുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഹെന്റി നൊവാക്കിന്റെ മരണത്തിന് പിന്നാലെ, മതപരമായോ സാംസ്‌കാരികമായോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുസ്ഥലങ്ങളില്‍ കത്തികള്‍ കൈവശം വയ്ക്കുന്നതിനുള്ള നിയമ ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

 
Other News in this category

 
 




 
Close Window