|
|
|
|
|
| ഇസ്ലിങ്ടണില്‍ 23കാരി മരിച്ച നിലയില്‍; കൊലപാതക സംശയത്തില്‍ അറസ്റ്റിലായ ആറുപേര്‍ക്കും ജാമ്യം |
ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഇസ്ലിങ്ടണില്‍ 23 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സംശയത്തില്‍ അറസ്റ്റിലായ ആറുപേരെയും ജാമ്യത്തില്‍ വിട്ടു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് അറസ്റ്റിലായത്. അന്വേഷണം തുടരുകയാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ആറിന് രാവിലെ 9.33ഓടെ ബൊളിന്‍ഡര്‍ പ്ലേസിലെ താമസസ്ഥലത്ത് യുവതിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ഒപ്പമുണ്ടായിരുന്നു. പ്രതികരണമില്ലാത്ത നിലയില്‍ കണ്ടെത്തിയ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് 20, 21, 23, 26 വയസ്സുള്ള നാലു സ്ത്രീകളെയും 21, 24 വയസ്സുള്ള രണ്ടു |
|
Full Story
|
|
|
|
|
|
|
| സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം |
ലണ്ടന്‍: വിദ്യാര്‍ഥികളുടെ ഹാജര്‍ മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഓരോ മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളിനും പ്രത്യേകം ഹാജര്‍ ലക്ഷ്യം നിശ്ചയിക്കാനാണ് തീരുമാനം. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സാമൂഹിക സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികളും പരിഗണിച്ചായിരിക്കും ലക്ഷ്യം നിശ്ചയിക്കുക. കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂള്‍ ഹാജര്‍ പഴയ നിലയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് നടപടി. 2025-26 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെ മൊത്തം ഹാജര്‍ നിരക്ക് ഏകദേശം 93 ശതമാനമാണ്. കോവിഡിനു മുന്‍പ് മെയിന്‍സ്ട്രീം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത് 95 ശതമാനത്തിനു മുകളിലായിരുന്നു. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പഠിച്ച് പാസായാലും ജോലി കിട്ടാത്ത കോഴ്‌സുകളുടെ ലിസ്റ്റ് പുറത്തു വന്നതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ |
|
ഏകദേശം 20 കോഴ്സുകളാണ് ഗ്രാജുവേറ്റുകളെ അഞ്ച് വര്‍ഷത്തോളം ജോലിക്ക് പുറത്തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിലെ ക്രിയേറ്റീവ് ആര്‍ട്സ് & ഡിസൈന്‍ കോഴ്സാണ് ഏറ്റവും മോശം. ഇത് പഠിച്ച 23.7 ശതമാനം പേര്‍ക്കും ജോലിയില്ല. മാത്രമല്ല ശരാശരി ശമ്പളം കേവലം 24,900 പൗണ്ട് മാത്രമാണ്.
ബിരുദം നേടി അഞ്ച് വര്‍ഷത്തിന് ശേഷവും തൊഴില്‍ ലഭിക്കാത്തവരുടെ കണക്കുകള്‍ അടിസ്ഥാനമാക്കി, സര്‍വകലാശാലാ തലത്തില്‍ ഏറ്റവും മോശം പ്രകടനമുള്ള 20 കോഴ്സ് വിഭാഗങ്ങളെ 'ഡെയ്ലി മെയില്‍' നടത്തിയ പുതിയ വിശകലനം കണ്ടെത്തി. യുകെയില്‍ ഏറ്റവും മോശം തൊഴില്‍ സാധ്യതകളുള്ള ബിരുദ കോഴ്സുകള്‍, ഈ ആഴ്ച നടക്കുന്ന 'എ-ലെവല്‍' ഫലപ്രഖ്യാപന ദിവസത്തെ 'ക്ലിയറിംഗ്' (ഇഹലമൃശിഴ) പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| നേരം വെളുത്തപ്പോള്‍ അമ്മയേയും 3 മക്കളേയും കാണാനില്ല: സിസിടിവി നോക്കി തിരച്ചില്‍ 24 മണിക്കൂര്‍ കഴിയുന്നു |
|
വൂള്‍വര്‍ ഹാംപ്ടണില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണാതായ ഒരു അമ്മയ്ക്കും അവരുടെ മൂന്ന് മക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള അലിമാറ്റ് എന്ന 31കാരിയേയും അവരുടെ മക്കളെയും സെന്‍ട്രല്‍ ബര്‍മിംഗ്ഹാമിലെ ഡിഗ്ബെത് ഭാഗത്തായിരുന്നു ശനിയാഴ്ച അവസാനമായി കണ്ടത്. കാണാതായ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് സ്യൂട്ട്കേസുകളുമായി അലിമറ്റും കുട്ടികളും നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി സിസിടിവിയില്‍ പതിച്ചിരിക്കുന്നത്.
ആഗസ്റ്റ് എട്ടു മുതല്‍ ഇവരെ കാണാതായിരിക്കുകയാണെന്ന് പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുകയോ, ഇവരെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള |
|
Full Story
|
|
|
|
|
|
|
| ജീവന്‍ രക്ഷിക്കാന്‍ സ്റ്റെം സെല്‍ ദാതാവിനെ തേടി മലയാളി യുവതി; അപൂര്‍വ രോഗത്തോട് പൊരുതി റഫിയ ഷെറിന്‍ |
പ്രസ്റ്റണ്‍ (യുകെ): ജീവന് ഭീഷണിയാകുന്ന അപൂര്‍വ രക്തസംബന്ധമായ രോഗത്തോട് പൊരുതുന്ന മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം മഞ്ചേരി സ്വദേശിനി റഫിയ ഷെറിന്‍ (30) ആണ് ജീവന്‍ രക്ഷിക്കുന്ന സ്റ്റെം സെല്‍ മാച്ചിനായി കാത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ സ്ഥിരീകരിച്ചത്. പുതിയ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവര്‍ത്തനം ഗുരുതരമായി തകരുന്ന അപൂര്‍വ രോഗാവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. 2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും |
|
Full Story
|
|
|
|
|
|
|
| ഹെപ്പറ്റൈറ്റിസ് സി നിര്‍മാര്‍ജന ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട്; 80 ശതമാനം രോഗികള്‍ക്കും ചികിത്സ, മരണവും ഗണ്യമായി കുറഞ്ഞു |
ലണ്ടന്‍: അപകടകാരിയായ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ 2030ലെ ലക്ഷ്യം സമയപരിധിക്ക് മുന്‍പേ കൈവരിക്കാനുള്ള പാതയിലാണ് ഇംഗ്ലണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേരെയും ചികിത്സിക്കുകയെന്ന പ്രധാന ലക്ഷ്യം ഇതിനകം കൈവരിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണനിരക്കിലും 36 ശതമാനം കുറവുണ്ടായി. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. രോഗബാധയുടെ ആദ്യഘട്ടത്തില്‍ പലര്‍ക്കും യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്തതിനാല്‍ 'നിശ്ശബ്ദ രോഗം' എന്നാണ് ഇത് അറിയപ്പെടുന്നത്. ചികിത്സ ലഭിക്കാതെ പോയാല്‍ ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും ജീവന് ഭീഷണിയാകുന്ന |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ഹൈസ്ട്രീറ്റുകളില്‍ വേപ്പ് കടകള്‍ക്കും ബെറ്റിങ് ഷോപ്പുകള്‍ക്കും നിയന്ത്രണം; കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം |
ലണ്ടന്‍: ബ്രിട്ടനിലെ ഹൈസ്ട്രീറ്റുകളില്‍ പുതിയ വേപ്പ് കടകളും ബെറ്റിങ് ഷോപ്പുകളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതിയ സ്ഥാപനങ്ങള്‍ തുറക്കുന്നത് തടയുന്നതിനായി പ്രാദേശിക കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം പ്രഖ്യാപിച്ചു. പുതിയ വേപ്പ് കട തുറക്കുന്നതിന് ഇനി പ്രാദേശിക കൗണ്‍സിലിന്റെ പ്ലാനിങ് അനുമതി നിര്‍ബന്ധമാക്കും. കണ്‍വീനിയന്‍സ് സ്റ്റോര്‍ പോലുള്ള മറ്റൊരു പേരില്‍ പ്രവര്‍ത്തിച്ച് നിയമം മറികടക്കാനുള്ള ശ്രമങ്ങളും തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ ബെറ്റിങ് ഷോപ്പുകള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചൂതാട്ട മെഷീന്‍ കേന്ദ്രങ്ങള്‍ക്കും അനുമതി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിലും |
|
Full Story
|
|
|
|
|
|
|
| രോഗിസുരക്ഷയില്‍ വീഴ്ച മുതല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി വരെ; യുകെയിലെ നഴ്‌സുമാര്‍ക്കും കെയറര്‍മാര്‍ക്കും എന്‍എംസി നടപടികള്‍ ശക്തമായ മുന്നറിയിപ്പ് |
ലണ്ടന്‍: യുകെയില്‍ നഴ്‌സായും കെയററായും ജോലി ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് സമീപകാലത്ത് നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) സ്വീകരിച്ച ചില പ്രഫഷനല്‍ നടപടികള്‍. രോഗികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുക, മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിക്കുക, മെഡിക്കല്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, ജോലിസ്ഥലത്ത് പ്രഫഷനല്‍ പെരുമാറ്റം പാലിക്കാതിരിക്കുക തുടങ്ങിയവയ്‌ക്കൊപ്പം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും റജിസ്‌ട്രേഷന്‍ നഷ്ടപ്പെടുന്നതുവരെ എത്തിച്ചേക്കാമെന്നാണ് കേസുകള്‍ വ്യക്തമാക്കുന്നത്. സമീപകാലത്തെ ഒരു എന്‍എംസി നടപടിയില്‍ രോഗിയെ ആവശ്യമായ |
|
Full Story
|
|
|
|
| |