|
|
|
|
|
| യുകെയില്‍ വീടും കാറും വാങ്ങുന്നവര്‍ ആജീവനാന്തം കടബാധ്യതയില്‍ കുടുങ്ങും: മോര്‍ട്ട്‌ഗേജിന്റെ പ്രീമിയം കുറയ്ക്കാനുള്ള നീക്കം തിരിച്ചടിയാകും |
|
വായ്പയുടെ പ്രതിമാസ തിരിച്ചടവു കുറയ്ക്കാന്‍ കൂടുതല്‍ വര്‍ഷത്തേക്ക് ലോണ്‍ കാലാവധി നീട്ടുകയാണ് യുകെ മലയാളികള്‍. ഫലത്തില്‍, വാര്‍ധക്യമെത്തിയാലും കടബാധ്യത അവസാനിക്കാത്ത അവസ്ഥയുണ്ടാകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍ വ്യക്തമാക്കി.
ആദ്യത്തെ മോര്‍ട്ട്ഗേജ് എടുക്കുന്ന 30 മുതല്‍ 39 വരെ പ്രായമത്തിലുള്ളവരില്‍, 30943 ഹോം ലോണുകള്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലും രാഷ്ട്രീയം കുഴഞ്ഞു മറിയുന്നു: ലേബറിന് പിന്തുണ കൂടിയപ്പോള്‍ പാര്‍ട്ടി മാറി കളിക്കാന്‍ നെട്ടോട്ടം: പ്രധാനമന്ത്രിക്ക് ആശങ്ക |
|
ഭരണവിരുദ്ധ വികാരം, ലേബര്‍ പാര്‍ട്ടിയ്ക്കുള്ള മൈല്‍ക്കൈ എന്നിവ കണക്കിലെടുത്തു ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള തത്രപ്പാടിലാണ്. നതാലി എല്‍ഫിക്കെയുടെ കൂറുമാറ്റത്തിന് പിന്നാലെ കൂടുതല്‍ ടോറികള്‍ ലേബറിലേക്ക് പോകാനുള്ള നീക്കങ്ങളിലാണ്. എല്‍ഫിക്ക് തികഞ്ഞ അവസരവാദിയാണെന്നായിരുന്നു കൂറുമാറ്റത്തെ കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഹു മെറിമാന്‍ പ്രതികരിച്ചത്.
ടോറി പാര്‍ട്ടിക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യത്തിന് എംപിമാര്‍ ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇതിനകം തന്നെ 64 ടോറി പാര്‍ട്ടി എംപിമാര്‍ അടുത്ത തെരഞ്ഞെടുപ്പിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് 26 ടോറി എംപിമാര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക് കൂറുമാറാന്‍ തയ്യാറായിരിക്കുവെന്ന |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ വീണ്ടും മാസ്‌കിലേക്ക്, വൂപ്പിംഗ് കഫ് വ്യാപിക്കുന്നു |
ലണ്ടന്‍: ബ്രിട്ടനില്‍ മാസ്‌ക് ഉപയോഗം വീണ്ടും മടങ്ങിയെത്തുന്നു. രാജ്യത്ത് വൂപ്പിംഗ് കഫ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട് ജിപി സര്‍ജറികള്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് അഞ്ച് കുഞ്ഞുങ്ങളാണ് മരിച്ചിട്ടുള്ളത്. പെര്‍ടുസിസ് അല്ലെങ്കില്‍ 100 ദിന ചുമയെന്ന് അറിയപ്പെടുന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച 3000 കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്ക വ്യാപകമായതോടെ യോഗ്യരായ രോഗികളോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് വാക്സിനേഷന്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
ചില പ്രാക്ടീസുകള്‍ അപ്പോയിന്റ്മെന്റ് സമയത്തും, |
|
Full Story
|
|
|
|
|
|
|
| പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഋഷി സുനക് |
ലണ്ടന്‍: സ്വന്തം എംപിമാര്‍ മറുകണ്ടം ചാടുകയും, ലോക്കല്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയും നേരിടുന്നതിന്റെ ആഘാതത്തിലാണ് ടോറികള്‍. ഇതില്‍ നിന്നും മുക്തി നേടാനായി പ്രധാനമന്ത്രി ഋഷി സുനാക് സമൂഹത്തെ മാറ്റിമറിക്കാനുള്ള ശക്തമായ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുകെയിലെ ജനങ്ങള്‍ക്ക് മുന്നില്‍ സുപ്രധാന തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുമുള്ള പ്രസംഗത്തില്‍ സുനാക് ചൂണ്ടിക്കാണിക്കും. തന്റെ നേതൃത്വത്തിന് പിന്നില്‍ ടോറികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.
'അടിയന്തര കാര്യങ്ങളാണ് ഇനി |
|
Full Story
|
|
|
|
|
|
|
| കെയറര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരേ ആക്രമണം |
ലണ്ടന്‍: വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പേരില്‍ ഹെല്‍ത്ത്കെയര്‍ ജീവനക്കാരും, പ്രദേശവാസികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ ധാന്യപ്പൊടി വിതറിയും, സൂപ്പര്‍ ഗ്ലൂ ഒഴിച്ചും, വ്യാജ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പതിച്ചുമാണ് പ്രദേശവാസികള്‍ ഭീതി പരത്തുന്നത്. നോര്‍ഫോക്കിലെ ടാവെര്‍ഹാം ബാല്‍ഡ്രിക് റോഡിലുള്ള തങ്ങളുടെ തെരുവ് നോര്‍വിക്ക് ഹെല്‍ത്ത്കെയറിലെ ജോലിക്കാര്‍ മുഴുവന്‍ സമയ കാര്‍ പാര്‍ക്കായി മാറ്റിയെന്നാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. പാര്‍ക്കിംഗ് വിലക്കുകള്‍ ഇല്ലാത്ത റോഡില്‍ കാര്‍ നിര്‍ത്തിയാല്‍ രോഷാകുലരാകുന്ന പ്രദേശവാസികള്‍ പെയിന്റ് ഉള്‍പ്പെടെ ഒഴിച്ച് കേടുവരുത്തുന്നതായി നിരവധി |
|
Full Story
|
|
|
|
|
|
|
| ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു |
ലണ്ടന്‍: ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍ |
|
Full Story
|
|
|
|
|
|
|
| വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു, ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍ |
ലണ്ടന്‍: യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഗ്രാജുവേറ്റ് വിസ നിബന്ധനകള്‍ പ്രകാരം അന്താരാഷ്ട്ര ഗ്രാജുവേറ്റുകള്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ അവസരം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റദ്ദാകുമെന്നാണ് ആശങ്ക.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തങ്ങാനും, ജോലി ചെയ്യാനും |
|
Full Story
|
|
|
|
|
|
|
| വഴിയാധാരമായി മലയാളികള്‍, 20 ലക്ഷം മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ് |
ലണ്ടന്‍: ലക്ഷങ്ങള്‍ മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്. ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 20 ലക്ഷം രൂപ വരെ നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തിയത്. എന്നാല്‍ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതിന്റെ പേരില്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇതോടെ ജീവനക്കാര്‍ രാജ്യം വിടേണ്ട ഗതികേടിലായി. റിക്രൂട്ട്‌മെന്റ് ഏജന്റിന് 18,000 പൗണ്ട് വരെ നല്‍കിയാണ് പലരും കെയര്‍ വിസ സംഘടിപ്പിച്ച് യുകെയില്‍ എത്തിയത്. ഇത്തരത്തില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന പലര്‍ക്കും ഇവിടെ എത്തിയപ്പോള്‍ നേരത്തെ പറഞ്ഞിരുന്ന |
|
Full Story
|
|
|
|
| |