Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു, ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍
reporter

ലണ്ടന്‍: യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഗ്രാജുവേറ്റ് വിസ നിബന്ധനകള്‍ പ്രകാരം അന്താരാഷ്ട്ര ഗ്രാജുവേറ്റുകള്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ അവസരം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റദ്ദാകുമെന്നാണ് ആശങ്ക.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തങ്ങാനും, ജോലി ചെയ്യാനും കഴിയുമെന്ന നിയമം ഒഴിവാക്കുന്നത് യുകെയില്‍ പഠിക്കാനുള്ള ആകര്‍ഷണീയത ഇല്ലാതാക്കുമെന്നും, പ്രതിവര്‍ഷം 108 ബില്ല്യണ്‍ പൗണ്ട് വരുമാനമുള്ള മേഖലയെ തകര്‍ക്കുമെന്നുമാണ് രാജ്യത്തെ ക്രിയേറ്റീവ് വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിയേറ്റീവ് യുകെയുടെ മുന്നറിയിപ്പ്. ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിദേശത്ത് നിന്നും അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. ഗ്രാജുവേറ്റ് വിസയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം പടരുന്നതും എണ്ണം കുറയാന്‍ കാരണമായെന്ന് യുകെ യൂണിവേഴ്സിറ്റികളുടെ സര്‍വ്വെ പറയുന്നു. 75 സ്ഥാപനങ്ങളില്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റീസ് ഇന്റര്‍നാഷണല്‍ ലിയാസണ്‍ അസോസിയേഷന്‍ നടത്തിയ സര്‍വ്വെയിലാണ് അടുത്ത അക്കാഡമിക് വര്‍ഷത്തേക്ക് അന്താരാഷ്ട്ര അപേക്ഷകള്‍ കുറഞ്ഞതായി പത്തില്‍ ഒന്‍പത് പേരും വ്യക്തമാക്കിയത്. കൂടാതെ അടുത്ത വര്‍ഷത്തെ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷകളില്‍ 27% ഇടിവും രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window