Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഋഷി സുനക്
reporter

ലണ്ടന്‍: സ്വന്തം എംപിമാര്‍ മറുകണ്ടം ചാടുകയും, ലോക്കല്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയും നേരിടുന്നതിന്റെ ആഘാതത്തിലാണ് ടോറികള്‍. ഇതില്‍ നിന്നും മുക്തി നേടാനായി പ്രധാനമന്ത്രി ഋഷി സുനാക് സമൂഹത്തെ മാറ്റിമറിക്കാനുള്ള ശക്തമായ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ യുകെയിലെ ജനങ്ങള്‍ക്ക് മുന്നില്‍ സുപ്രധാന തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുമുള്ള പ്രസംഗത്തില്‍ സുനാക് ചൂണ്ടിക്കാണിക്കും. തന്റെ നേതൃത്വത്തിന് പിന്നില്‍ ടോറികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി.

'അടിയന്തര കാര്യങ്ങളാണ് ഇനി മുന്നോട്ടുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തില്‍ കാണാത്ത മാറ്റങ്ങള്‍ അടുത്ത 5 വര്‍ഷത്തില്‍ വേണ്ടിവരും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ ഏറ്റവും അപകടകരവുമാകും', പ്രധാനമന്ത്രി വ്യക്തമാക്കും. എന്തെല്ലാം വിഷയങ്ങളാണ് സുനാക് ഉള്‍പ്പെടുത്തുകയെന്ന് സ്ഥിരീകരണമില്ല. യുദ്ധം, വര്‍ദ്ധിക്കുന്ന ആഗോള ഇമിഗ്രേഷന്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ദേശസുരക്ഷ സംബന്ധിച്ച് സംസാരിക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്ന കാര്യത്തിലും സുനാക് മനസ്സ് തുറക്കും. ഇമിഗ്രേഷന്‍ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്ന ഡോവര്‍ എംപി നതാലി എല്‍ഫിക്കെ ലേബറില്‍ ചേര്‍ന്നത് ടോറികള്‍ക്ക് കനത്ത ആഘാതമായിരുന്നു. എന്നാല്‍ മന്ത്രിപദം കൊതിച്ച എല്‍ഫിക്കെ ഇത് ലഭിക്കാതെ വന്നതിന് പ്രതികാരം ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window