Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  03-05-2024
ദാരിദ്ര്യം മൂലം വാടക കൊടുക്കാന്‍ കഴിയാതെ യുകെയിലെ ജനത ശ്മശാനങ്ങളില്‍ അന്തി ഉറങ്ങുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും താമസിച്ച് ആളുകള്‍. കനത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള കാംബോണ്‍ എന്ന നഗരത്തില്‍ ആളുകള്‍ക്ക് ഇങ്ങനെ ശ്മശാനങ്ങളിലടക്കം കഴിയേണ്ടി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താല്ക്കാലിക ക്യാബിനുകളിലും ടെന്റുകളിലുമാണ് ആളുകള്‍ താമസിക്കുന്നത്. ചിലരെ പഴയ സാല്‍വേഷന്‍ ആര്‍മി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കൂടിവരുന്ന ഗുണ്ടായിസം, വ്യാപകമായ മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചെല്ലാം നിരന്തരം നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തിലെ പൊലീസുകാര്‍ പോലും യൂണിഫോം ധരിച്ച ബൗണ്‍സര്‍മാരുടെ സഹായം തേടുകയാണത്രെ.

Full Story
  03-05-2024
ലണ്ടന്‍ ബസിലെ കേരള ടൂറിസത്തിന്റെ പരസ്യം ഇപ്പോള്‍ വൈറല്‍

ലണ്ടന്‍: ഇന്റര്‍നെറ്റില്‍ തരംഗമായി ലണ്ടന്‍ ബസിലെ കേരളാ ടൂറിസത്തിന്റെ പരസ്യം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഇന്ത്യക്കുള്ളിലും അന്തര്‍ദേശീയതലത്തിലും നിരവധി പരസ്യ കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പരസ്യം പതിച്ച ലണ്ടന്‍ ബസിന്റെ വീഡിയോ വൈറലാകുന്നു. ലണ്ടന്‍ ബസിലെ കേരളാ ടൂറിസത്തിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റയാന്‍ ഷിജു എന്ന വ്യക്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കേരളാ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലും പങ്കുവച്ചു. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കേരളം, പ്രകൃതി സൗന്ദര്യത്തിനും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ടതാണ്. സമൃദ്ധമായ

Full Story
  02-05-2024
ബ്രിട്ടിഷ് പൗരന്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് എട്ടു വര്‍ഷം ജയില്‍ ശിക്ഷ
എഴുപത്തഞ്ചു വയസ്സുകാരന്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ മലയാളി വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. 27 വയസ്സുകാരനായ ഷാരോണ്‍ എബ്രഹാമിനെയാണു ശിക്ഷ വിധിച്ചു കൊണ്ടു കോടതി ഉത്തരവിട്ടത്. ഇദ്ദേഹം ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഷാരോണിന് എട്ട് വര്‍ഷത്തേക്ക് യുകെയില്‍ വാഹനമോടിക്കാന്‍ അനുമതിയില്ല. ലൂയിസ് ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് ശിക്ഷാ വിധിയില്‍ പറയുന്നു.
2023 ജൂലൈ 26 ന് ഈസ്റ്റ്‌ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിര്‍ (75) എന്നയാള്‍ മരിച്ച സംഭവത്തില്‍ 27 കാരനായ ഷാരോണ്‍ എബ്രഹാം ആണ് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. വോക്കിങ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം
Full Story
  02-05-2024
സാംപിള്‍ വെടിക്കെട്ടിന് ഒരുങ്ങി യുകെ, പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകം

ലണ്ടന്‍: ബ്രിട്ടനില്‍ ലണ്ടന്‍ മേയറെ ഉള്‍പ്പെടെ തിരഞ്ഞെടുക്കാനുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് ഇന്ന്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 107 ലോക്കല്‍ അതോറിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലെയും പൊലീസ് ആന്‍ഡ് ക്രൈം കമ്മിഷണര്‍മാരുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള പ്രാദേശിക തിരഞ്ഞെടുപ്പിനെ ജനറല്‍ ഇലക്ഷന്റെ സെമി ഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടുന്നത് ലണ്ടന്‍ മേയറുടെ തിരഞ്ഞെടുപ്പാണ്. മൂന്നാം വട്ടവും സാദിഖ് ഖാന്‍ തന്നെ മേയറാകുമോ എന്നറിയാനാണ് ഏവരുടെയും ആകാംഷ. ലണ്ടനു പുറമെ മറ്റ് പത്ത് പ്രധാന നഗരങ്ങളുടെ മേയര്‍മാരെയും നാളെ ജനം തിരഞ്ഞെടുക്കും.

Full Story
  02-05-2024
അനധികൃത കുടിയേറ്റക്കാരെ വീടുകളില്‍ കയറി റെയ്ഡ് ചെയ്ത് അധികൃതര്‍

ലണ്ടന്‍: റുവാണ്ടയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷന്‍സ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളില്‍ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റുവാണ്ട സേഫ്റ്റി ബില്‍ കഴിഞ്ഞയാഴ്ച പാര്‍ലെമന്റില്‍ പാസായിരുന്നു. ജൂലൈയോടെ റുവാണ്ടയിലേക്ക് അനധികൃത കുടിയേറ്റക്കാരെ അയക്കാനുള്ള വിമാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കം. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന വിഡിയോ യുകെ ഹോം ഓഫിസ് പുറത്ത് വിട്ടു.

Full Story
  02-05-2024
മൂന്നാം വട്ടവും ലണ്ടന്‍ മേയര്‍ ആകാനുള്ള ശ്രമത്തില്‍ സാദ്ദിഖ് ഖാന്‍, മത്സരരംഗത്ത് 11 പേരും

ലണ്ടന്‍: ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്നത് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്കാണ്. 2016 മുതല്‍ ലണ്ടന്‍ മേയറായിരിക്കുന്ന ലേബര്‍ നേതാവ് സാദിഖ് ഖാന്‍ മൂന്നാംവട്ടവും പോരാട്ടത്തിനിറങ്ങുമ്പോള്‍ എതിരാളികളായി രംഗത്തുള്ളത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സൂസന്‍ ഹാള്‍ ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികളാണ്. ലേബറിന്റെ ന്യൂനപക്ഷ മുഖമായ സാദിഖ് ഖാന്‍ മൂന്നാംവട്ടവും മിന്നും ജയം നേടുമോ അതോ അട്ടിമറിയിലൂടെ കണ്‍സര്‍വേറ്റീവുകള്‍ നഗരഭരണം തിരിച്ചുപിടിക്കുമോ എന്നതാണ് ആകാംഷ. മറ്റു സ്ഥാനാര്‍ഥികളില്‍ പലരും ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും വിജയ സാധ്യതതയില്‍ ഇവരേക്കാള്‍ ഏറെ പിന്നിലാണ്.

Full Story
  02-05-2024
അമ്മ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി, അമ്മു ഒറ്റയ്ക്കായി

ലണ്ടന്‍: അമ്മ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛനും മരിച്ചതോടെ തനിച്ചായിരിക്കുകയാണ് അമ്മു. ചിചെസ്റ്ററിലെ മലയാളി ദമ്പതികളായ ജോണിയുടെയും റെജിയുടെയും മകളാണ് അമ്മു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച് പതിവുപോലെ ഉറങ്ങാന്‍ പോയ ജോണിയെ ഏറെ വൈകിയും പുറത്തു കാണാതിരുന്നതോടെ അന്വേഷിച്ച മകളാണ് ചലനമറ്റ നിലയില്‍ അച്ഛനെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോണിയുടെ ഭാര്യ റെജി മരിച്ചത്. നഴ്‌സായിരുന്ന റെജി കാന്‍സര്‍ രോഗത്തെത്തുടര്‍ന്നാണ് മരിച്ചത്. ആ ആഘാതത്തില്‍ നിന്ന് മോചിതയാക്കുന്നിന് മുന്‍പേയാണ് അമ്മുവിന് അച്ഛനെയും നഷ്ടമായിരിക്കുന്നത്.

Full Story
  02-05-2024
ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം അപകടമുണ്ടാക്കിയ മലയാളി വിദ്യാര്‍ഥിക്ക് തടവ് ശിക്ഷ

ലണ്ടന്‍: ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം മലയാളി വിദ്യാര്‍ഥി ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിക്ക് ജയില്‍ ശിക്ഷ. യുകെയില്‍ സീബ്രാലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന വോക്കിങ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റിനെ (75) ഷാരോണ്‍ ഏബ്രഹാം (27) ഓടിച്ച വാഹനമാണ് ഇടിച്ചത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. 2023 ജൂലൈ 26 ന് ഈസ്റ്റ്‌ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഷാരോണ്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് ആന്‍ഡ്രൂ മരിച്ചത്. അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 52 മൈല്‍ (83.6 കിലോമീറ്റര്‍)

Full Story
[464][465][466][467][468]
 
-->




 
Close Window