Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  01-05-2024
മേയ് ഒന്ന് രോഗികള്‍ക്ക് കറുത്ത ദിനമെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്, പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു

ലണ്ടന്‍: മേയ് 1 രോഗികള്‍ക്ക് കറുത്ത ദിനമാണെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ 9.65 പൗണ്ടില്‍ നിന്നും 9.90 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധന പാവപ്പെട്ടവര്‍ക്ക് നേരെ നികുതി വര്‍ദ്ധിപ്പിക്കുന്നതിന് തുല്യമാണെന്ന് ഫാര്‍മസിസ്റ്റുകള്‍ ആരോപിക്കുന്നു. വിലയുടെ പേരില്‍ ആളുകള്‍ മരുന്ന് എടുക്കുന്നത് ഒഴിവാക്കുമെന്നാണ് ഇവര്‍ പങ്കുവെയ്ക്കുന്ന ആശങ്ക. അതേസമയം പുതിയ എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് സ്‌കീം പ്രകാരം പത്തില്‍ ഒന്‍പത് രോഗികള്‍ക്കും വിജയകരമായി ചികിത്സ നല്‍കുന്നതിലൂടെ ജിപിമാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറയുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.

Full Story
  01-05-2024
ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളിയുടെ പ്രബന്ധം

ഡബ്ലിന്‍: അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും നീതിന്യായ മന്ത്രി ഹെലന്‍ മക്എന്റിയും പങ്കെടുത്ത അയര്‍ലണ്ടിലെ ഗാല്‍വേയില്‍ നടന്ന Fine Gael പാര്‍ട്ടിയുടെ യോഗത്തില്‍, കുടിയേറ്റക്കാരുടെയും അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് ഫീസ് 300 യൂറോയില്‍ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ച് കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇളവറാംകുഴി സ്വദേശിയും, അയര്‍ലണ്ട് മലയാളിയും, Fine Gael പാര്‍ട്ടിയുടെ ഡബ്ലിന്‍ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാര്‍ട്ടി അംഗവുമായ അജു സാമുവല്‍കുട്ടി. വരാനിരിക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി

Full Story
  01-05-2024
ലണ്ടനില്‍ കത്തിയാക്രമണം: പതിനാലുകാരന്‍ കൊല്ലപ്പെട്ടു

ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ കത്തിയാക്രമണത്തില്‍ പതിനാലുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ വാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച അക്രമിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. ലണ്ടന്റെ കിഴക്ക് ഹൈനോള്‍ട്ടില്‍ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപമാണ് സംഭവം. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അഞ്ചു പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ഇരയായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 36 വയസ്സുള്ള

Full Story
  01-05-2024
അഞ്ചു വയസ് മുതലുള്ള കുട്ടികള്‍ക്കായി വലവിരിച്ച് സെക്‌സ്റ്റോര്‍ഷന്‍ സംഘങ്ങള്‍

ലണ്ടന്‍: യുകെയില്‍ അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ സെക്‌സ്റ്റോര്‍ഷന്‍ സംഘങ്ങള്‍ രംഗത്ത് ഉണ്ടെന്ന മുന്നറിയിപ്പുമായി നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) രംഗത്ത്. കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കണമെന്ന് അധ്യാപകര്‍ക്ക് അസാധാരണ ജാഗ്രതാ നിര്‍ദ്ദേശമാണ് നാഷനല്‍ ക്രൈം ഏജന്‍സി പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികള്‍ പോലും ഈ അപകടത്തിന്റെ മുനമ്പിലാണെന്ന് എന്‍സിഎ പറയുന്നു. ഇതുസംബന്ധിച്ച് 5,70,000 പ്രൈമറി, സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്‍സിഎ ഇതാദ്യമായാണ് സ്‌കൂളുകള്‍ക്കായി ദേശീയ അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. സെക്സ്റ്റോര്‍ഷന്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്

Full Story
  01-05-2024
സ്‌കോട്ട്‌ലന്‍ഡില്‍ രാഷ്ട്രീയ പ്രതിസന്ധി, എസ്എന്‍പി- ഗ്രീന്‍ പാര്‍ട്ടി സഖ്യം തകര്‍ന്നു

ലണ്ടന്‍: സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ ഹരൂണ്‍ യുസഫ് രാജിവച്ചു. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയും (എസ്.എന്‍.പി) സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന അധികാരം പങ്കുവയ്ക്കല്‍ ഉടമ്പടി കഴിഞ്ഞയാഴ്ച തകര്‍ന്ന സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച സുഗമമല്ലെന്ന തിരിച്ചറിവാണ് ഹംസ യൂസഫിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വരുംദിവസങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിവയ്ക്കാന്‍ ഹംസ യൂസഫ് തീരുമാനിച്ചത്. പുതിയ നേതാവിനെ പാര്‍ട്ടി തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാവിലെയാണ് എഡിന്‍ബറോയിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് അദ്ദേഹം രാജിവിവരം

Full Story
  30-04-2024
കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്, രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആസ്ട്രസെനെക

ലണ്ടന്‍: കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ ആസ്ട്രാസെനെക യുകെ കോടതിയില്‍ രേഖാമൂലം സമ്മതിച്ചിരിക്കുന്നത്. അപൂര്‍വ്വമായ ത്രോംബോസിസ് വിത്ത് ത്രോംബോസിറ്റൊപെനിയ സിന്‍ഡ്രോം എന്ന പാര്‍ശ്വഫലം വാക്സിന്‍ മൂലം നേരിടുന്നതായാണ് ആസ്ട്രാസെനെക സമ്മതിച്ചിട്ടുള്ളത്. വാക്സിന്‍ ഉപയോഗിച്ചത് മൂലം ഗുരുതരമായ പാര്‍ശ്വഫലങ്ങളും, മരണങ്ങളും വരെ സംഭവിച്ചെന്ന ആരോപണത്തില്‍ ഫാര്‍മ കമ്പനിക്കെതിരെ കേസ് നടക്കവെയാണ് രേഖകള്‍

Full Story
  30-04-2024
പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇനി മുതല്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവാദം ലഭിക്കില്ല

ലണ്ടന്‍: പ്രകടനം മോശമായ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠനം പറയുന്നത്. ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനില്‍ പഠിക്കാനെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും

Full Story
  30-04-2024
മുംബൈ ഡബ്ബാവാല സംവിധാനം ലണ്ടനിലും ഹിറ്റ്

ലണ്ടന്‍: വിദേശീയരുടെ സംസ്‌കാരം അനുകരിക്കാന്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഭാരതീയരുടെ രീതികള്‍ പിന്തുടകുന്ന പാശ്ചാത്യരും കുറവല്ല. അത്തരമൊരു കാഴ്ചയാണ് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനി ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം എക്സില്‍ പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് എന്താ ഇത്ര പ്രത്യേകത എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നമ്മുടെ രാജ്യവുമായി അതിനൊരു ബന്ധമുണ്ടെന്ന് അറിഞ്ഞോളൂ..

മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം

Full Story
[465][466][467][468][469]
 
-->




 
Close Window