Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ദാരിദ്ര്യം മൂലം വാടക കൊടുക്കാന്‍ കഴിയാതെ യുകെയിലെ ജനത ശ്മശാനങ്ങളില്‍ അന്തി ഉറങ്ങുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും താമസിച്ച് ആളുകള്‍. കനത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള കാംബോണ്‍ എന്ന നഗരത്തില്‍ ആളുകള്‍ക്ക് ഇങ്ങനെ ശ്മശാനങ്ങളിലടക്കം കഴിയേണ്ടി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താല്ക്കാലിക ക്യാബിനുകളിലും ടെന്റുകളിലുമാണ് ആളുകള്‍ താമസിക്കുന്നത്. ചിലരെ പഴയ സാല്‍വേഷന്‍ ആര്‍മി ഹോട്ടലുകളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കൂടിവരുന്ന ഗുണ്ടായിസം, വ്യാപകമായ മയക്കുമരുന്ന് ഉപയോഗം എന്നിവയെക്കുറിച്ചെല്ലാം നിരന്തരം നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തിലെ പൊലീസുകാര്‍ പോലും യൂണിഫോം ധരിച്ച ബൗണ്‍സര്‍മാരുടെ സഹായം തേടുകയാണത്രെ.

നഗര പര്യവേക്ഷകന്‍ ജോ ഫിഷ് പറയുന്നത്, 'ഒരു കാലഘട്ടത്തില്‍, കോണ്‍വാളിന്റെ ഈ പ്രദേശം ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, ഇപ്പോഴിത് യൂറോപ്പിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളില്‍ ഒന്നായിരിക്കുന്നു' എന്നാണ്. സാധാരണ ഉപേക്ഷിക്കപ്പെട്ട നഗരങ്ങളും മറ്റുമാണ് ജോ ഫിഷ് പര്യവേക്ഷണം ചെയ്യുന്നത്. ഹൈസ്ട്രീറ്റിലെ കടകളില്‍ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയില്‍ സുരക്ഷയ്ക്കായി ബോര്‍ഡുകള്‍ കൊണ്ട് മറച്ചിരിക്കുകയാണ് എന്നാണ് ഫിഷ് പറയുന്നത്. ബാക്കിയുള്ളവ, മിക്കവാറും നശിച്ച അവസ്ഥയിലാണ്. ഒഴിഞ്ഞ ബിയര്‍ ക്യാനുകളും മറ്റും ഇവിടെയെല്ലാം ചിതറിക്കിടക്കുന്നത് കാണാം. അതുപോലെ നിറഞ്ഞ ചവറ്റുകുട്ടകളാണ് നഗരത്തിലെങ്ങും. ജോ ഫിഷ് പറയുന്നതനുസരിച്ച്, ഹൈ സ്ട്രീറ്റിന് തൊട്ടുപിന്നിലായി ഇരുവശത്തും മതിലുകളുള്ള ഒരു ഇടുങ്ങിയ തെരുവുണ്ട്. മയക്കുമരുന്ന് സാമഗ്രികള്‍ കൊണ്ട് ഇവിടം നിറഞ്ഞിരിക്കുകയാണ്. നിരോധിത മയക്കുമരുന്ന് ഉത്പാദിപ്പിക്കാനും ഒളിപ്പിച്ചു വയ്ക്കാനും വേണ്ടിയാണ് ഇവിടം ഉപയോഗിക്കുന്നത്. ഈ ദാരിദ്ര്യവും പ്രതിസന്ധികളും പരിഹരിക്കാന്‍ ഇംഗ്ലണ്ടിലെ ഈ പ്രദേശത്തിന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പണം ലഭിച്ചതായും ഫിഷ് പറഞ്ഞു. എന്നാല്‍, ബ്രെക്സിറ്റിന് ശേഷം സബ്സിഡികള്‍ ഇല്ലാതായി എന്നും നഗരം ശരിക്കും ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറയുന്നു.

 
Other News in this category

 
 




 
Close Window