|
|
|
|
|
| യുകെയില്‍ മലയാളി നഴ്സ് ഏയ്ഞ്ചല്‍ ജെറോം അന്തരിച്ചു; വിടവാങ്ങിയത് 28-ാം വയസ്സില്‍ |
ലണ്ടന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഏയ്ഞ്ചല്‍ ജെറോം (28) അന്തരിച്ചു. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസില്‍ഡണ്‍ ക്രൈസ്റ്റ്വേ ചര്‍ച്ച് അംഗവുമായ ജെറോം ജെറിയുടെ ഭാര്യയാണ്. ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു.
ദമ്പതികള്‍ക്ക് ഏഴുമാസം പ്രായമുള്ള കുഞ്ഞുണ്ട്. ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. പൊതുദര്‍ശനവും സംസ്‌കാരവും |
|
Full Story
|
|
|
|
|
|
|
| ഡണ്‍വിച്ച് ഹീത്ത് കാട്ടുതീ നിയന്ത്രണത്തിലേക്ക്; പുനരുജ്ജീവനത്തിന് 25 വര്‍ഷം വരെ വേണ്ടിവരും |
സഫോക്ക്: ഇംഗ്ലണ്ടിലെ സഫോക്ക് തീരത്തുള്ള ഡണ്‍വിച്ച് ഹീത്തിലെ കാട്ടുതീ ഉടന്‍ നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഗ്‌നിശമനസേന. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച 'മേജര്‍ ഇന്‍സിഡന്റ്' ഇപ്പോഴും തുടരുകയാണ്. ആവശ്യമായ കാലംവരെ അഗ്‌നിശമനസേന പ്രദേശത്ത് തുടരുമെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഹെന്റി ഗ്രിഫിന്‍ അറിയിച്ചു. ഡണ്‍വിച്ച് ഹീത്തിന്റെ സംരക്ഷണച്ചുമതലയുള്ള നാഷനല്‍ ട്രസ്റ്റ് നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ വ്യാപകമായ പരിസ്ഥിതിനാശമാണ് കണ്ടെത്തിയത്. ലഭ്യമായ ചിത്രങ്ങളില്‍ പ്രദേശം പൂര്‍ണമായി കത്തിനശിച്ചതുപോലെയാണ് കാണുന്നതെന്ന് ട്രസ്റ്റ് അറിയിച്ചു. ഏകദേശം 150 ഹെക്ടര്‍ പ്രദേശം തീബാധിതമായെന്നാണ് പ്രാഥമിക കണക്ക്. സമീപത്തെ ആര്‍എസ്പിബി |
|
Full Story
|
|
|
|
|
|
|
| യൂറോസോണ്‍ രണ്ടാം പാദത്തില്‍ 0.4% വളര്‍ന്നു; ഒന്നാമത് അയര്‍ലന്‍ഡ് |
ബര്‍ലിന്‍: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ യൂറോസോണില്‍ പ്രതീക്ഷ നല്‍കുന്ന വളര്‍ച്ച. യൂറോ കറന്‍സി ഉപയോഗിക്കുന്ന 21 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മേഖല 2026ന്റെ രണ്ടാം പാദത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 0.4 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചു. 2025ന്റെ ആദ്യ പാദത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ത്രൈമാസ വളര്‍ച്ചയാണിത്. യൂറോപ്യന്‍ യൂണിയന്റെ സ്ഥിതിവിവരക്കണക്ക് വിഭാഗമായ യൂറോസ്റ്റാറ്റാണ് കണക്കുകള്‍ പുറത്തുവിട്ടത്. മുന്‍വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോസോണില്‍ ഒരു ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ 1.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
അംഗരാജ്യങ്ങളില്‍ 3.9 ശതമാനം ത്രൈമാസ വളര്‍ച്ചയുമായി |
|
Full Story
|
|
|
|
|
|
|
| രാത്രി ഏഴിന് ശേഷം കോഡ് റിവ്യൂ വേണ്ട'; ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ ശാസിച്ച് യുകെ ഡെവലപ്പര്‍ |
ലണ്ടന്‍: ജോലി സമയം കഴിഞ്ഞിട്ടും കോഡ് റിവ്യൂ കമന്റുകള്‍ക്ക് മറുപടി നല്‍കിയ ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ ശാസിച്ച യുകെ ഡെവലപ്പറുടെ അനുഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു ശേഷവും തുടര്‍ച്ചയായി ജോലി ചെയ്താല്‍ 'ബേണ്‍ഔട്ട്' പോലുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആദ്യ മുന്നറിയിപ്പുകള്‍ ഫലിക്കാതായതോടെ യുകെ ഡെവലപ്പര്‍ നിര്‍ദേശം കടുപ്പിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴിനുശേഷം കോഡ് റിവ്യൂ കമന്റുകള്‍ക്ക് മറുപടി നല്‍കിയാല്‍ ഒരാഴ്ചത്തേക്ക് ആ കമന്റുകളില്‍ പ്രതികരിക്കില്ലെന്നും ആവശ്യമെങ്കില്‍ വിഷയം മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Full Story
|
|
|
|
|
|
|
| 'നഴ്‌സിങ് ചെയ്യുന്നവര്‍ മാത്രം നഴ്‌സ് എന്ന പദവി ഉപയോഗിച്ചാല്‍ മതി: ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്' |
|
'നഴ്‌സ് ' എന്ന പദവി ഉപയോഗിക്കുന്നത് തടയാന്‍ യുകെ സര്‍ക്കാര്‍നടപടി തുടങ്ങി. ഇതിനായി തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നഴ്‌സ് പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാര്‍ക്ക് നഴ്‌സ് എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.
ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസണ്‍ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാന്‍ നിയമിച്ചിരുന്ന നഴ്‌സിന് അടിസ്ഥാന |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ മേയര്‍മാര്‍ക്ക് ആദായനികുതി വിഹിതം; 2028 മുതല്‍ പുതിയ ധനവികേന്ദ്രീകരണ പദ്ധതി |
ലണ്ടന്‍: ഇംഗ്ലണ്ടിലെ നഗരപ്രദേശങ്ങളിലെ മേയര്‍മാര്‍ക്ക് ആദ്യമായി ആദായനികുതി വരുമാനത്തിന്റെ ഒരു വിഹിതം നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം. വെസ്റ്റ്മിന്‍സ്റ്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സാമ്പത്തിക അധികാരം പ്രാദേശിക ഭരണകൂടങ്ങളിലേക്ക് കൈമാറുന്നതിനുള്ള നിര്‍ണായക നടപടിയായാണ് പ്രഖ്യാപനത്തെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ സ്ട്രാറ്റജിക് അതോറിറ്റികളിലെ മേയര്‍മാര്‍ക്ക് സ്വന്തം പ്രദേശങ്ങളില്‍നിന്ന് ലഭിക്കുന്ന ബിസിനസ് റേറ്റ്‌സിന്റെ ഒരു ഭാഗം നിലനിര്‍ത്താനും അനുമതി നല്‍കും. ഭവനനിര്‍മാണം, പൊതുഗതാഗതം, തൊഴില്‍പരിശീലനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലും മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. പദ്ധതിപ്രകാരം 2027 ഏപ്രില്‍ മുതല്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടിഷ് കോടതികളെ മറികടന്ന് യുഎസ് കോര്‍ട്ട് മാര്‍ഷല്‍; സൈനികര്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ അവലോകനം |
ലണ്ടന്‍: യുകെയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന അമേരിക്കന്‍ സൈനികര്‍ക്കെതിരായ കേസുകള്‍ ബ്രിട്ടിഷ് പൊലീസില്‍നിന്ന് യുഎസ് സൈനിക അധികാരികള്‍ക്ക് കൈമാറുന്ന നടപടിക്രമം സര്‍ക്കാര്‍ പരിശോധിക്കുന്നു. പ്രതികള്‍ ബ്രിട്ടിഷ് കോടതികള്‍ക്കു പകരം അമേരിക്കന്‍ സൈനിക കോടതികളില്‍ വിചാരണ നേരിടുന്ന സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്നതാണ് അവലോകനത്തിന്റെ പ്രധാന വിഷയം. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ദേശീയ പൊലീസ് മേധാവികളുടെ കൗണ്‍സില്‍ എന്നിവ അവലോകനം ആരംഭിച്ചത്.
ബ്രിട്ടിഷ് യുവതി നല്‍കിയ പരാതിയില്‍ അമേരിക്കന്‍ |
|
Full Story
|
|
|
|
|
|
|
| സഫോക്കില്‍ കാട്ടുതീ പടരുന്നു; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു, 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു |
ലണ്ടന്‍: ഇംഗ്ലണ്ടിലെ സഫോക് കൗണ്ടിയിലെ ഡണ്‍വിച് ഹീത്ത് മേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതര്‍ 'മേജര്‍ ഇന്‍സിഡന്റ്' പ്രഖ്യാപിച്ചു. സഫോക് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ നിരവധി ഫയര്‍ എന്‍ജിനുകളും തൊണ്ണൂറിലേറെ അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ നിയന്ത്രണവിധേയമാക്കുന്നതിന് വെല്ലുവിളിയാകുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തം സമീപത്തെ ക്ലിഫ് ഹൗസ് ഹോളിഡേ പാര്‍ക്കിലേക്ക് വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് അവിടെയുള്ള ഏകദേശം 200 കാരവനുകളിലെ |
|
Full Story
|
|
|
|
| |