Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
UK Special
  14-09-2026
യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ബോറിസ് ജോണ്‍സന്‍ സഞ്ചരിച്ച പാതയില്‍ സുരക്ഷാ ആശങ്ക

ലണ്ടന്‍/കീവ്: യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള യഹോദിന്‍ റെയില്‍വേ സ്റ്റേഷന്‍ മേഖലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മുതിര്‍ന്ന യൂറോപ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഇതേ റെയില്‍പാതയിലൂടെ മറ്റൊരു ട്രെയിനില്‍ കടന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യാത്രാ ട്രെയിനിന്റെ എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ നേരത്തെ സുരക്ഷിതമായി ഒഴിപ്പിച്ചതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. പോളണ്ട് അതിര്‍ത്തിക്ക് സമീപം ആക്രമണം നടന്നത് മേഖലയില്‍ സുരക്ഷാ

Full Story
  14-09-2026
വിദ്യാര്‍ഥി വായ്പാ നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ബ്രിട്ടന്‍; പ്ലാന്‍ 2 വായ്പക്കാര്‍ക്ക് ആശങ്ക തുടരുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സര്‍വകലാശാല പഠനത്തിനായി വിദ്യാര്‍ഥി വായ്പ എടുക്കുന്നവര്‍ക്ക് വായ്പാ നിബന്ധനകളും തിരിച്ചടവ് രീതികളും സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വായ്പ എടുത്തതിന് ശേഷവും സര്‍ക്കാരിനും പാര്‍ലമെന്റിനും തിരിച്ചടവ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന കാര്യം വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. തൊഴില്‍, വരുമാനം, കരിയര്‍ മാറ്റങ്ങള്‍ എന്നിവ തിരിച്ചടയ്‌ക്കേണ്ട തുകയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കും. വിദ്യാര്‍ഥി വായ്പാ സംവിധാനത്തെക്കുറിച്ച് പാര്‍ലമെന്റിലെ ട്രഷറി കമ്മിറ്റി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും

Full Story
  14-09-2026
ഗ്രേറ്റ് നോര്‍ത്ത് റണ്ണില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം; പങ്കെടുത്തത് 63,000 പേര്‍

ന്യൂകാസില്‍/ലണ്ടന്‍: 45-ാമത് ഗ്രേറ്റ് നോര്‍ത്ത് റണ്ണില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം ഉള്‍പ്പെടെ 63,000 പേര്‍ പങ്കെടുത്തു. പദവിയിലിരിക്കെ ഗ്രേറ്റ് നോര്‍ത്ത് റണ്ണില്‍ പങ്കെടുക്കുന്ന ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പ്രത്യേകതയോടെയാണ് ബേണെം ഇത്തവണ ഓട്ടത്തിനിറങ്ങിയത്. ന്യൂകാസിലില്‍ നിന്ന് ആരംഭിച്ച് ടൈന്‍ ബ്രിഡ്ജ് കടന്ന് സൗത്ത് ഷീല്‍ഡ്‌സില്‍ അവസാനിക്കുന്ന 13.1 മൈല്‍, അഥവാ 21.1 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ഥികള്‍ പിന്നിട്ടത്. 'നമ്പര്‍ 10' പതിച്ച ബിബ് ധരിച്ചാണ് പ്രധാനമന്ത്രി സ്റ്റാര്‍ട്ടിങ് ലൈനിലെത്തിയത്. ഗ്രേറ്റ് നോര്‍ത്ത് റണ്ണിന്റെ സംഘാടകനായ സര്‍ ബ്രെന്‍ഡന്‍ ഫോസ്റ്ററിനൊപ്പവും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായിരുന്ന

Full Story
  13-09-2026
യുകെയില്‍ നിന്നു തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക: തമിഴ്‌നാട് മുഖ്യമന്ത്രി യുകെയില്‍ എത്തിയതിന്റെ സന്തോഷം
തമിഴ്നാട്ടിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം. ഇതിനുപുറമേ തമിഴ്നാട്ടില്‍ പുതിയതായി പ്രഖ്യാപിച്ച 'മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി' യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍, രൂപകല്‍പ്പന, കായിക ടൂറിസം സാധ്യതകള്‍ എന്നിവ വിജയും കായിക മന്ത്രി ആദവ് അര്‍ജുനയും നേരിട്ട് വിലയിരുത്തുന്നുണ്ട്.
സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എല്‍.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സ്‌ക്രീനില്‍
Full Story
  13-09-2026
നഴ്‌സിങ് മേഖലയിലെ നോബല്‍ സമ്മാനം; രണ്ടുകോടി 38 ലക്ഷം രൂപ; മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്
ആസ്റ്റര്‍ ഗാര്‍ഡിയന്‍-ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്.250000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
14 വര്‍ഷത്തെ യാത്രക്കിടയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്സ് പുരസ്‌കാരം, ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സണ്‍ നോമിനേഷന്‍, തുടങ്ങി എണ്ണിയാല്‍ തീരാത്ത പുരസ്‌കാരങ്ങള്‍ മാത്രമല്ല അവയവദാന ഗവേഷണ രംഗത്ത് അജിമോള്‍ ഡോക്ക്ടറ്റ് കൂടി നേടിയെടുത്തപ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു മലയാളി നഴ്സ് ലോക മലയാളി സമൂഹത്തില്‍ തന്നെ വേറെയുണ്ടോ എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ആ
Full Story
  13-09-2026
വാരാന്ത്യത്തില്‍ ബ്രിട്ടനില്‍ ചൂട് കൂടും; സെപ്റ്റംബറില്‍ ഉഷ്ണതരംഗത്തിന് സാധ്യതയില്ല

ലണ്ടന്‍: വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ താപനില ഉയര്‍ന്ന് വേനല്‍ക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുമെങ്കിലും സെപ്റ്റംബറില്‍ രാജ്യം ഉഷ്ണതരംഗത്തിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ പ്രവചനം. ചില മേഖലകളില്‍ താപനില പതിവിനെക്കാള്‍ ഉയരുമെങ്കിലും നിലവിലെ കാലാവസ്ഥാ മാതൃകകള്‍ പരിശോധിക്കുമ്പോള്‍ സെപ്റ്റംബര്‍ പകുതിയോടെ മഴയും താരതമ്യേന തണുത്ത കാലാവസ്ഥയും തിരിച്ചെത്താനാണ് സാധ്യത. വടക്കന്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ഇംഗ്ലണ്ടില്‍ പ്രധാനമായും വരണ്ടതും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

Full Story
  13-09-2026
യുകെയിലെ വ്യോമഗതാഗത പ്രതിസന്ധിക്ക് പിന്നില്‍ സൈനിക വിമാനം; അസാധുവായ ഫ്ലൈറ്റ് ഡാറ്റയില്‍ തകരാര്‍

ലണ്ടന്‍: യുകെയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലെ വന്‍ തകരാറിന് പിന്നില്‍ സൈനിക വിമാനമെന്ന് റിപ്പോര്‍ട്ട്. സൈനിക വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അസാധുവായ ഫ്ലൈറ്റ് ഡാറ്റ നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസിന്റെ (നാറ്റ്‌സ്) സംവിധാനം ഏകദേശം നാല് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് 2,000ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ താറുമാറാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരിട്ട് വിവരമുള്ള നാല് പേരെ ഉദ്ധരിച്ചാണ്

Full Story
  13-09-2026
48 മണിക്കൂറില്‍ 72 മില്യന്‍ പൗണ്ട്; റിഫോം യുകെയിലേക്ക് ഒഴുകി വന്‍ സംഭാവന

ലണ്ടന്‍: രാഷ്ട്രീയ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് വീണ്ടും 36 മില്യന്‍ പൗണ്ടിന്റെ വന്‍ സംഭാവന. ക്രിപ്‌റ്റോകറന്‍സി നിക്ഷേപകനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ നല്‍കിയ സംഭാവനയോടെ 48 മണിക്കൂറിനിടെ പാര്‍ട്ടിക്ക് ലഭിച്ച തുക 72 മില്യന്‍ പൗണ്ടായി ഉയര്‍ന്നു. ഹാര്‍ബോണ്‍ 36 മില്യന്‍ പൗണ്ട്, ഏകദേശം 49 മില്യന്‍ യുഎസ് ഡോളര്‍, റിഫോം യുകെയ്ക്ക് സംഭാവന നല്‍കിയതായി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിന് ഒരു ദിവസം മുമ്പ് ക്രിപ്‌റ്റോകറന്‍സി സംരംഭകനും ബിറ്റ്‌മെക്‌സ് സഹസ്ഥാപകനുമായ ബെന്‍ ഡെലോയും പാര്‍ട്ടിക്ക് 36 മില്യന്‍ പൗണ്ട് നല്‍കിയിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ

Full Story
[50][51][52][53][54]
 
-->




 
Close Window