|
|
|
|
|
| യുകെയില്‍ 'യങ് പ്രഫഷണല്‍സ് സ്‌കീം' അപേക്ഷ ക്ഷണിച്ചു |
ലണ്ടന്‍: ജോലിയും പഠനവും സ്വപ്നം കാണുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് സുവര്‍ണാവസരം. യുകെ ഹോം ഓഫിസ് **യങ് പ്രഫഷണല്‍സ് സ്‌കീം** അപേക്ഷ ക്ഷണിച്ചതായി അറിയിച്ചു. ഫെബ്രുവരി 19-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 2.30 വരെ അപേക്ഷ സമര്‍പ്പിക്കാം.
പ്രധാന വിവരങ്ങള്‍
- **പ്രായപരിധി:** 18 മുതല്‍ 30 വയസ്സ് വരെ
- **യോഗ്യത:** ബിരുദം
- **കാലാവധി:** 2 വര്‍ഷം യുകെയില്‍ ജോലി ചെയ്യാനും പഠിക്കാനും അവസരം
- **സാമ്പത്തിക നിബന്ധന:** GBP 2,530 (മൂന്ന് ലക്ഷത്തിലധികം രൂപ) അക്കൗണ്ടില്‍ ഉണ്ടായിരിക്കണം
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ശമ്പളപിഴവ്: ആയിരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ |
ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (NHS) ശമ്പളവിതരണ സംവിധാനത്തിലെ ഗുരുതരമായ പിഴവുകള്‍ മൂലം ആയിരക്കണക്കിന് ജീവനക്കാര്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് റിപ്പോര്‍ട്ട്. പേറോള്‍ പിഴവുകള്‍ കാരണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് അധികമായി എത്തിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഏജന്റുമാരെയും കോടതി നടപടികളെയും (Bailiffs) നിയോഗിച്ചതാണ് വിവാദമായിരിക്കുന്നത്.
വിവരവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, എന്‍എച്ച്എസ് ജീവനക്കാരെ കടം തിരിച്ചുപിടിക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-21 കാലയളവില്‍ 1,807 കേസുകളും, 2024-25 |
|
Full Story
|
|
|
|
|
|
|
| യുകെയിലെ സര്‍വകലാശാലകള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ നിയമയുദ്ധം |
ലണ്ടന്‍: കോവിഡ് കാലത്ത് മുടങ്ങിയ ക്ലാസുകള്‍ക്കും നേരിട്ട അസൗകര്യങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുകെയിലെ 36 സര്‍വകലാശാലകള്‍ക്കെതിരെ 1,70,000-ത്തിലധികം വിദ്യാര്‍ഥികള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. 'യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍' വിദ്യാര്‍ഥികളുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ നല്‍കുന്ന വാദം വ്യക്തമാണ്: വിദ്യാഭ്യാസം അവകാശമാണ്, അതിനായി ലക്ഷക്കണക്കിന് രൂപ ട്യൂഷന്‍ ഫീസ് നല്‍കുമ്പോള്‍ വാഗ്ദാനം ചെയ്ത നിലവാരമുള്ള പഠനം ഉറപ്പുവരുത്തേണ്ടത് സര്‍വകലാശാലകളുടെ ബാധ്യതയാണ്. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കല്‍ തീരുമാനം പിന്‍വലിച്ചു |
ലണ്ടന്‍: മേയ് മാസത്തില്‍ നടത്താനിരുന്ന 30 കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ 2027 വരെ നീട്ടിവയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമോപദേശം ലഭിച്ചതിനു ശേഷമാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്.
പ്രാദേശിക ഭരണസംവിധാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി രണ്ട് തലത്തിലുള്ള ജില്ല, കൗണ്ടി സംവിധാനം ഒഴിവാക്കി ഏകീകൃത യൂണിറ്ററി അതോറിറ്റികള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചില കൗണ്‍സിലുകള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സമ്മര്‍ദ്ദവും ചെലവും ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് 30 കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് കടുത്ത നിയമങ്ങള്‍ |
ലണ്ടന്‍: കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയില്‍ ഒരു പ്ലാറ്റ്‌ഫോമിനും ഇളവ് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ വ്യക്തമാക്കി. നിലവിലെ നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ച്ചില്‍ പൊതുജനാഭിപ്രായം തേടും.
കുട്ടികള്‍ക്ക് എഐ ചാറ്റ്ബോട്ടുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും 'ഡൂംസ്‌ക്രോളിങ്' പോലുള്ള സ്‌ക്രോളിങ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതും പരിഗണനയിലാണ്. കൂടാതെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഡേറ്റ അഞ്ചുദിവസത്തിനകം സംരക്ഷിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ അഞ്ചാം പനി പടരുന്നു; ലക്ഷണങ്ങള്‍ - പനി, കണ്ണ് ചുവക്കുക, വായ്ക്കുള്ളില്‍ വെളുത്ത കുമിള |
|
വടക്കന്‍ ലണ്ടനിലെ നിരവധി സ്‌കൂളുകളില്‍ അഞ്ചാംപനി പടര്‍ന്ന് പിടിക്കുന്നു. പത്തിലധികം കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ജനുവരിയില്‍ മാത്രം എന്‍ഫീല്‍ഡ് മേഖലയില്‍ 34 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ചുമ, തുമ്മല്‍ , രോഗബാധിതര്‍ സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവ വഴി വേഗത്തില്‍ പടരുന്ന വൈറസ് രോഗമാണ് അഞ്ചാംപനി. കടുത്ത പനി , ചുവന്നും വെള്ളം വാര്‍ന്നും കാണുന്ന കണ്ണുകള്‍, ചുമ, തുമ്മല്‍, വായ്ക്കുള്ളില്‍ ചെറിയ വെള്ളപ്പുള്ളികള്‍ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് ചെവിക്കുപിന്നിലും മുഖത്തും ആരംഭിച്ച് ശരീരമൊട്ടാകെ പടരുന്ന ചുവപ്പോ തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണാം.
എന്‍ഫീല്‍ഡിലും സമീപ മേഖലയിലുമുള്ള കുറഞ്ഞത് ഏഴ് സ്‌കൂളുകളിലും രോഗബാധ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ താമസിക്കുന്ന കോശി.എ. ഡാനിയല്‍ അന്തരിച്ചു: വിട പറഞ്ഞത് ആദ്യകാല കുടിയേറ്റ മലയാളി |
|
യുകെയിലെ ബര്‍ക്കിംഗ്ഹെഡില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി.എ. ഡാനിയല്‍(72) ആണ് മരിച്ചത്. ആദ്യകാല കുടിയേറ്റ മലയാളിയാണു കോശി. മുന്‍ വോളിബോള്‍ താരം കൂടിയായ കോശി വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിനൊപ്പംടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുണ്ട്. LVC യുടെ ആദ്യകാല കളിക്കാരില്‍ ഒരാള്‍ ആയിരുന്നു.
പത്തനംതിട്ട തുമ്പമണ്‍ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ കോശി മുമ്പ് സൈനികനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ നഴ്സായി ജോലി നോക്കുകയാണ്. അഞ്ച് പെണ്‍മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തപ്പെടും. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ തിരഞ്ഞെടുപ്പ് മേയ് 7ന്: സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് നിഗല്‍ ഫരാഗിന്റെ പിന്തുണക്കാര്‍ |
|
യുകെയില്‍ മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു. ഇത് പ്രധാനമന്ത്രി ഓഫീസിന്റെ 14-ാം യു-ടേണാണ്. 30 ലോക്കല്‍ കൗണ്‍സിലുകളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.
യു-ടേണ്‍ എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് നയങ്ങള്‍ റിവേഴ്സ് ചെയ്യുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടത്. ഇതോടെ മേയ് 7ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തേണ്ട ഗതികേടിലാണ് ടൗണ്‍ഹാളുകള്‍. റിഫോം പാര്‍ട്ടിയുടെ ലീഗല്‍ |
|
Full Story
|
|
|
|
| |