Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  31-07-2026
രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

ലണ്ടന്‍: രണ്ടുവയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അലക്‌സാണ്ട്ര വാക്കര്‍ക്കും (26) കാമുകന്‍ ഹാരിസണ്‍ സിംപ്‌സണും (22) ടീസ്സൈഡ് ക്രൗണ്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇസബെല്‍ റോസ് വെല്‍ഷാണ് കൊല്ലപ്പെട്ടത്. സിംപ്‌സണ്‍ കുറഞ്ഞത് 28 വര്‍ഷവും ആറുമാസവും വാക്കര്‍ 22 വര്‍ഷവും തടവ് അനുഭവിച്ച ശേഷമേ പരോളിന് പരിഗണിക്കപ്പെടൂ. ഇരുവരെയും കൊലപാതകത്തിനും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരായി കോടതി കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് സിംപ്‌സണിന് പ്രത്യേക ശിക്ഷയും വിധിച്ചു. 2025 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുട്ടിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ബാധ്യതയുണ്ടായിരുന്നവരുടെ കൈകളിലാണ് ഇസബെല്‍ നിരന്തരമായ അതിക്രമത്തിനും

Full Story
  31-07-2026
ഇംഗ്ലണ്ടിന്റെ പകുതിയിലേറെ പ്രദേശങ്ങളില്‍ വരള്‍ച്ച; ഹോസ്പൈപ്പ് നിയന്ത്രണത്തില്‍ രണ്ടുകോടിയിലേറെ പേര്‍

ലണ്ടന്‍: റെക്കോര്‍ഡ് ചൂടിനും നീണ്ടുനിന്ന മഴക്കുറവിനും പിന്നാലെ ഇംഗ്ലണ്ടിന്റെ പകുതിയിലേറെ പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിച്ചു. ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിച്ചതിനു പിന്നാലെയാണ് പരിസ്ഥിതി ഏജന്‍സി ഏഴ് പ്രധാന മേഖലകളെ വരള്‍ച്ചബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈസ്റ്റ് ആംഗ്ലിയ, ലണ്ടന്‍ ഉള്‍പ്പെടുന്ന ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ മേഖല, തേംസ് വാലി, ഹാംഷയര്‍-ഐല്‍ ഓഫ് വൈറ്റ്, ഡെവണ്‍-കോണ്‍വാള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഡോര്‍സെറ്റ്, സോമര്‍സെറ്റ്, വില്‍റ്റ്ഷയര്‍, സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവ ഉള്‍പ്പെടുന്ന വെസെക്‌സ് മേഖല എന്നിവിടങ്ങളിലാണ് വരള്‍ച്ച പ്രഖ്യാപിച്ചത്. ഹോസ്പൈപ്പ് നിയന്ത്രണത്തിന്റെ ഭാഗമായി തോട്ടങ്ങള്‍ നനയ്ക്കുന്നതിനും

Full Story
  30-07-2026
എന്‍എംസി രജിസ്റ്ററില്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നു: അതായത് യുകെയിലേക്ക് വരാന്‍ നഴ്‌സുമാര്‍ ഇല്ലാവുകയാണോ ?
യുകെയില്‍ പരിശീലനം നേടി നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ (എന്‍ എം സി) റെജിസ്റ്റര്‍ ചെയ്യുന്നവ പുതിയ ആളുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നഴ്സുമാരും, മിഡൈ്വഫുമാരും, നഴ്സിംഗ് അസിസ്സന്റുമാരുമായി 8,67,935 പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും വളര്‍ച്ചാ നിരക്ക് ഏകദേശം പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്ത് റെജിസ്റ്റര്‍ ചെയ്യുന്ന വിദേശ - സ്വദേശ നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും എണ്ണത്തില്‍ കുറവുണ്ടായത് പരിശോധിക്കുമെന്ന് നഴ്സിംഗ് റെഗുലേറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ എന്‍ എം സി പറയുന്നത് 2015 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.7
Full Story
  30-07-2026
ലണ്ടനിലെ മകളോടൊപ്പം കുറച്ചു നാള്‍ താമസിക്കാനെത്തിയ പിതാവ് അന്തരിച്ചു: വിട പറഞ്ഞത് 76 വയസ്സുകാരന്‍ കെ.വി. ആന്റണി
ലണ്ടനിലുള്ള മക്കളുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ പിതാവിന് അപ്രതീക്ഷിത വേര്‍പാട്. വടക്കേ ചാലക്കുടി കൈതാരത്ത് വീട്ടില്‍ കെ.വി. ആന്റണി (76) ആണ് വിട പറഞ്ഞത്. യുകെയിലെ ഡെവണ്‍ ടോര്‍ബെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. യുകെ മലയാളികളായ സിന്റോ, ബ്രിന്റോ, റിന്റോ എ്ന്നിവരാണ് മക്കള്‍. മരുമക്കള്‍: റെറ്റി, ട്രീസ, പ്രീതി. പേരക്കുട്ടികള്‍: സ്റ്റീവ്, സൈമണ്‍, ഈവ, ലൂക്ക്, സാലിയ, ഇഷ, പാട്രിക്, നൈറ.

ശരീരവേദനയെയും അസ്വസ്ഥതകളെയും തുടര്‍ന്ന് ജൂലൈ 25-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കഠിനമായ ബാക്ടീരിയല്‍ അണുബാധയും ന്യൂമോണിയയും സെപ്സിസും (Sepsis) കണ്ടെത്തി. വിദഗ്ധ ചികിത്സയും മരുന്നുകളും നല്‍കിയെങ്കിലും പെട്ടെന്ന് ആരോഗ്യനില വഷളാവുകയും അവയവങ്ങള്‍
Full Story
  30-07-2026
ഹീത്രൂവില്‍ ഇറങ്ങുന്നതിനിടെ BA919ന് സാങ്കേതിക തകരാര്‍; 180 യാത്രക്കാരുമായി വന്‍ ദുരന്തം ഒഴിവായി

ലണ്ടന്‍: 180 യാത്രക്കാരുമായി ഹീത്രൂ വിമാനത്താവളത്തിലേക്ക് എത്തിയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് ലണ്ടനിലേക്ക് വന്ന BA919 വിമാനമാണ് ജൂലൈ ആറിന് അപകടഭീഷണി നേരിട്ടത്. ലണ്ടനിലെ കാനറി വാര്‍ഫിന് മുകളിലൂടെ ഏകദേശം 4,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എയര്‍ ഡേറ്റാ സംവിധാനങ്ങളിലൊന്ന് തകരാറിലാവുകയായിരുന്നു. വിമാനത്തിന്റെ വേഗം, ഉയരം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ പൈലറ്റുമാര്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്.

തകരാറിനെത്തുടര്‍ന്ന് വിമാനത്തിന്റെ വേഗം സംബന്ധിച്ച കൃത്യമായ വിവരം

Full Story
  30-07-2026
സാമൂഹിക പരിചരണത്തിന് ദേശീയ കെയര്‍ സര്‍വീസ്; നികുതി വര്‍ധന ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളെന്ന് ബേണ്‍ഹാം

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സാമൂഹിക പരിചരണ സംവിധാനത്തിലെ ദീര്‍ഘകാല പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് യുകെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. പദ്ധതിക്കാവശ്യമായ ധനം കണ്ടെത്തുന്നതിന് ഭാവിയില്‍ നികുതി വര്‍ധന ഉള്‍പ്പെടെയുള്ള 'കടുത്ത തീരുമാനങ്ങള്‍' സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്‍കി. പതിറ്റാണ്ടുകളായി തുടര്‍ച്ചയായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ സാമൂഹിക പരിചരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത് പൊതുചുമതലയിലെ ഗുരുതര വീഴ്ചയാണെന്ന് ബേണ്‍ഹാം പറഞ്ഞു. പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Full Story
  30-07-2026
യുകെ വിദ്യാഭ്യാസ വകുപ്പിനും പൊലീസ് നിയമ ഡേറ്റാബേസിനും സൈബര്‍ ആക്രമണം; 7.4 ലക്ഷം രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ വിദ്യാഭ്യാസ വകുപ്പിന്റെയും പൊലീസ് നാഷനല്‍ ലീഗല്‍ ഡേറ്റാബേസിന്റെയും സംവിധാനങ്ങള്‍ വന്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട 7.4 ലക്ഷത്തിലേറെ രേഖകള്‍ മോഷ്ടിച്ചതായി ഹാക്കര്‍ സംഘം അവകാശപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ്ഡെസ്‌ക് പോര്‍ട്ടലില്‍നിന്ന് മാത്രം ആറുലക്ഷത്തിലേറെ രേഖകള്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ പൂര്‍ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി ഹാക്കര്‍മാര്‍ അവരുടെ ലീക്ക്

Full Story
  30-07-2026
ഷെല്‍ട്ടറില്‍ പരിചയപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തി; ജെയിംസ് ഡെസ്ബറോ കുറ്റക്കാരന്‍

കോണ്‍വാള്‍: ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രത്തില്‍ പരിചയപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നശിപ്പിച്ച് വനത്തില്‍ ഒളിപ്പിച്ച കേസില്‍ ജെയിംസ് ഡെസ്ബറോ (40) കുറ്റക്കാരനാണെന്ന് വിന്‍ചസ്റ്റര്‍ ക്രൗണ്‍ കോടതി. ക്ലോഡിയോ അക്ക്വിലിനോ (57), ഡാനിയല്‍ കോള്‍മന്‍ (43) എന്നിവരുടെ കൊലപാതകത്തിലാണ് ആറാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ജൂറി വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2025ല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ നിയമാനുസൃതമായി സംസ്‌കരിക്കുന്നത് തടഞ്ഞുവെന്ന കുറ്റം ഡെസ്ബറോ നേരത്തേ സമ്മതിച്ചിരുന്നു. എന്നാല്‍ കൊലക്കുറ്റം നിഷേധിച്ച പ്രതിയെ ചൊവ്വാഴ്ചയാണ് ജൂറി കുറ്റക്കാരനായി കണ്ടെത്തിയത്. ക്ലോഡിയോ അക്ക്വിലിനോയെ 2025 ഏപ്രില്‍ 18നും ഡാനിയല്‍ കോള്‍മനെ

Full Story
[49][50][51][52][53]
 
-->




 
Close Window