Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
UK Special
  25-04-2026
ഡെര്‍ബിഷയര്‍ പൊലീസ് വനിതാ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തന കേസില്‍

ഡെര്‍ബിഷയര്‍: പൊലീസ് യൂണിഫോമിലെ ശക്തമായ സാന്നിധ്യങ്ങളായ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തന ആരോപണത്തില്‍ കോടതിയില്‍. ഡെര്‍ബിഷയര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ജെസിക്ക ഫിറ്റ്ഷഗ് (22), എല്ലി-മേ ഡോഹെര്‍ട്ടി (22) എന്നിവര്‍ കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ആക്‌സസ് ചെയ്ത് കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതും ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളാണ്. ഇന്ന് കോടതിയില്‍

Full Story
  24-04-2026
യുകെയുമായും ഇടയാന്‍ തയാറാണ് ട്രംപ്; ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് ചുമത്തുമെന്ന് മുന്നറിയിപ്പ്
ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് .

'യുകെ ഈ നികുതി ഒഴിവാക്കുന്നില്ലെങ്കില്‍, അതിന് മറുപടിയായി വലിയ തീരുവ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കാകും,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നികുതിയിലൂടെ ബ്രിട്ടന്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം 500 മില്യണ്‍ പൗണ്ട് കവിയുന്ന കമ്പനികള്‍ക്ക് അതില്‍ 25 മില്യണ്‍ പൗണ്ട് ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കും. ഇത് പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്.

2025
Full Story
  24-04-2026
ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയമിച്ചത് എന്തിന്? കുരുക്കുന്ന ചോദ്യത്തില്‍ കീര്‍ സ്റ്റാര്‍മര്‍ തളരുന്നു

ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. വലിയ പരീക്ഷണമാണ് സ്റ്റാര്‍മര്‍ അഭിമുഖീകരിക്കുന്നത്. ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ക്യാറ്റ് ലിറ്റില്‍ ഫോറിന്‍ അഫയേഴ്സ് സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതിരുന്നിട്ടും മണ്ടേല്‍സന് സുപ്രധാന പദവി നല്‍കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ഉദ്യോഗസ്ഥയാണ് ക്യാറ്റ് ലിറ്റില്‍. ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിലെ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തില്‍ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. മുന്‍

Full Story
  24-04-2026
ഇറാന്‍ യുദ്ധം: യുകെയില്‍ വലിയ സാമ്പത്തിക ആഘാതം മുന്നറിയിപ്പ്

ലണ്ടന്‍: ഇറാന്‍ യുദ്ധം സൃഷ്ടിച്ച ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ യുകെ വലിയ സാമ്പത്തിക ആഘാതം നേരിടാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഏകദേശം 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും, ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക സാമ്പത്തിക ഭാരം വരാനുമാണ് സാധ്യത. ഓക്സ്ഫോര്‍ഡ് ഇക്കണോമിക്‌സ് പുറത്തിറക്കിയ പഠനത്തില്‍ വ്യവസായ മേഖലയില്‍ തിരിച്ചടിയോടെ തൊഴിലില്ലായ്മ നിരക്ക് 0.5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് പറയുന്നു. ഇതിനോടകം തന്നെ വളര്‍ച്ച മന്ദഗതിയിലായ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.

പണപ്പെരുപ്പ നിരക്കും ഗണ്യമായി ഉയരുമെന്ന ആശങ്കയുണ്ട്. ഓഫീസ് ഫോര്‍

Full Story
  24-04-2026
യുകെയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ലണ്ടന്‍: യുകെയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിലയിരുത്തല്‍ പ്രകാരം, ഓരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു. വര്‍ഷത്തില്‍ 4,03,000-ത്തിലധികം പേര്‍ക്ക് രോഗം കണ്ടെത്തപ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രോഗനിരക്ക് 610ല്‍ നിന്ന് 620 (ഒരു ലക്ഷം ആളില്‍) ആയി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അമിതവണ്ണം കൂടുന്നത് പ്രധാന കാരണങ്ങളിലൊന്നാണ്. നേരത്തെ കണ്ടെത്തുന്ന കേസുകളുടെ ശതമാനം 54%ല്‍ നിന്ന് 55% ആയി ഉയര്‍ന്നിട്ടുണ്ട്.

എന്‍എച്ച്എസിന് (NHS) രോഗികളുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം ചരിത്രത്തിലെ

Full Story
  24-04-2026
യുകെയില്‍ 100 രൂപ കൊണ്ട് വാങ്ങാനാവുന്നത് എന്ത്?

ലണ്ടന്‍: ഇന്ത്യയില്‍ 100 രൂപ കൈയില്‍ എടുത്ത് കടയില്‍ പോയാല്‍ പല അത്യാവശ്യ സാധനങ്ങളും വാങ്ങാനാകും. എന്നാല്‍ യുകെയില്‍ അത്ര എളുപ്പമല്ല. ഇതു തെളിയിക്കുന്നതിനായി ഒരു ഇന്ത്യക്കാരി നടത്തിയ പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. @veggiwander എന്ന ട്രാവല്‍ ക്രിയേറ്റര്‍ ലണ്ടനിലെ ഒരു സാധാരണ ഗ്രോസറി ഷോപ്പില്‍ ചെന്നു 100 രൂപ (ഏകദേശം 1 പൗണ്ട്) ബജറ്റില്‍ എന്തൊക്കെ വാങ്ങാനാകുമെന്ന് പരിശോധിച്ചു.

ആദ്യം അവര്‍ തിരഞ്ഞെടുത്തത് ഒരു ചീസ് ആന്‍ഡ് ഒണിയന്‍ സാന്‍ഡ്വിച്ചാണ്. എന്നാല്‍ വില 1.50 പൗണ്ട് (ഏകദേശം 190 രൂപ) ആയതിനാല്‍ ബജറ്റിന് മീതെയായി. തുടര്‍ന്ന് 500 മില്ലി കുടിവെള്ള കുപ്പി നോക്കിയപ്പോള്‍ 1.15 പൗണ്ട് (ഏകദേശം 145 രൂപ) വിലയായിരുന്നു. പിന്നീട് 0.89 പൗണ്ട്

Full Story
  24-04-2026
എസെക്‌സില്‍ നായയുടെ ആക്രമണത്തില്‍ യുവതി മരണം

എസെക്സ്സ്: യുകെയിലെ ലീഡന്‍ റോഡിംഗില്‍ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 19-കാരിയായ ജാമി ലീ ബിസ്‌കോ ദാരുണമായി മരിച്ചു. ഏപ്രില്‍ 10-ന് വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ പിതാവ് ജാക്ക് ബിസ്‌കോയാണ് അവളെ കണ്ടെത്തിയത്. ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കപ്പെട്ടു. ലര്‍ച്ചര്‍ ക്രോസ് ഇനത്തില്‍പ്പെട്ട നായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ഒരു പെണ്‍ ലര്‍ച്ചര്‍ ക്രോസ് നായയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

'ആ നായ ജീവിക്കാന്‍ അര്‍ഹതയുള്ളതല്ല, അവളെ ഇനി

Full Story
  24-04-2026
റയാന്‍ എയര്‍ ചെക്ക് ഇന്‍, ലഗേജ് നിയമങ്ങളില്‍ മാറ്റം

ലണ്ടന്‍: റയാന്‍ എയര്‍ യാത്രക്കാരുടെ ചെക്ക് ഇന്‍, ലഗേജ് കൈമാറ്റ നിയമങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിച്ചു. നവംബര്‍ 10 മുതല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക് ഇന്‍ കൗണ്ടറുകളും ലഗേജ് ഡ്രോപ്പ് പോയിന്റുകളും അടയ്ക്കും. നിലവില്‍ ഇത് 40 മിനിറ്റായിരുന്നു. സുരക്ഷാ പരിശോധനക്കും പാസ്‌പോര്‍ട്ട് കണ്‍ട്രോളിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നതാണ് മാറ്റത്തിന്റെ ലക്ഷ്യം. തിരക്കേറിയ വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ കാരണം യാത്ര നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ 20 മിനിറ്റ് അധികം സഹായകരമാകുമെന്ന് കമ്പനി വ്യക്തമാക്കി.

ഒക്ടോബര്‍ മുതല്‍ 95 ശതമാനം വിമാനത്താവളങ്ങളിലും സെല്‍ഫ് സര്‍വീസ് മെഷീനുകള്‍

Full Story
[47][48][49][50][51]
 
-->




 
Close Window