|
|
|
|
|
| എന്‍എച്ച്എസ് ക്യാന്റീനുകളില്‍ താരമായി ദോശയും സാമ്പാറും, ആദ്യദിനം വിറ്റുപോയത് 400 എണ്ണം |
ലണ്ടന്‍: ദക്ഷിണേന്ത്യയിലെ ഏറെ പ്രശസ്തമായ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ദോശ. ദോശക്ക് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. സാമ്പാറും ചമ്മന്തിയും ഒപ്പം ചേരുമ്പോള്‍ ഭക്ഷണപ്രേമികള്‍ക്ക് ഇടയിലെ മിന്നുന്ന താരം തന്നെയാണ് ദോശ. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല ദോശയുടെ രുചിപ്പെരുമ. കഴിഞ്ഞ ദിവസം യുകെയിലെ ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ ദോശയും സാമ്പാറും ചമ്മന്തിയും എത്തിയതോടെ രാജ്യാന്തര തലത്തിലും ദോശ താരമാവുകയാണ്. യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ കേരളത്തിന്റെ രുചിയും മണവുമായി ദോശയും സാമ്പാറും തേങ്ങ ചമ്മന്തിയും എത്തിയപ്പോള്‍ മലയാളികളായ നഴ്‌സുമാര്‍ |
|
Full Story
|
|
|
|
|
|
|
| യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം: പാസ്‌പോര്‍ട്ട് കോപ്പി സഹിതം അപേക്ഷിക്കണം |
|
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം.
ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മതി. പാസ്പോര്‍ട്ട് മാത്രമാണ് അടിസ്ഥാന രേഖ. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാം. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ച എന്‍ആര്‍ഐ കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം നിര്‍ബന്ധമാണ്.
പുതിയ ഫോം വണ്ണില്‍ അപേക്ഷ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ മാധ്യമങ്ങളില്‍ വിദേശികളായ ഉടമകള്‍ വേണ്ട; നിക്ഷേപം നടത്തുന്നതു തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനം |
|
മാധ്യമങ്ങളില്‍ വിദേശികളുടെ നിയന്ത്രണത്തിന് കൂച്ചുവിലങ്ങിടാന്‍ യുകെയുടെ തീരുമാനം. കടുത്ത നടപടിയാണിതെന്ന് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. വിദേശികളുടെ ഉടമസ്ഥതയുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിനെ അടപടലം വിമര്‍ശിക്കുന്നത് യുകെയിലെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ പ്രധാനം ഡെയിലി ടെലഗ്രാഫാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉടമസ്ഥതയിലുള്ള 75 ശതമാനം സംയുക്ത സംരംഭത്തിന് ഡെയ്ലി ടെലഗ്രാഫ് ദിനപത്രവും സ്പെക്ടേറ്റര്‍ മാസികയും ഏറ്റെടുക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്.
മാധ്യമ മന്ത്രിയായ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍, അപ്പര്‍ ചേംബര്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍, |
|
Full Story
|
|
|
|
|
|
|
| പാര്‍ലമെന്റ് എംപി ഡയാന്‍ ആബട്ടിനെതിരേ വംശീയ വിദ്വേഷം നടത്തിയ സംഭവത്തില്‍ ഫ്രാങ്ക് ഹെസ്റ്റര്‍ ഒറ്റപ്പെടുന്നു |
ലണ്ടന്‍: പാര്‍ലമെന്റ് എംപി ഡയാന്‍ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവന നടത്തിയ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുപ്പക്കാരനായ ഫ്രാങ്ക് ഹെസ്റ്റര്‍ ഒറ്റപ്പെടുകയാണ്. സംഭവത്തില്‍ പരാമര്‍ശം തെറ്റാണെന്ന് പ്രധാനമന്ത്രി ഋഷി സുനകും സമ്മതിച്ചു.എന്നാല്‍ അദ്ദേഹം പാര്‍ട്ടിയ്ക്ക് സംഭാവനയായി നല്‍കി പണം തിരിച്ചു നല്‍കാനുള്ള പ്രതിപക്ഷ ആഹ്വാനം അംഗീകരിക്കാന്‍ സുനക് തയ്യാറായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് പത്തു മില്യണ്‍ പൗണ്ടിലധികം തുകയാണ് ഹെസ്റ്റര്‍ നല്‍കിയത്. നവംബറില്‍ സുനകിന്റെ രാഷ്ട്രീയ സന്ദര്‍ശനത്തിന് 15000 പൗണ്ട് വിലയുള്ള ഹെലികോപ്റ്ററും സമ്മാനിച്ചിരുന്നു.
പ്രധാനമന്ത്രി ഈ |
|
Full Story
|
|
|
|
|
|
|
| യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരന് അഞ്ചാം പനി, അയര്‍ലന്റില്‍ ജാഗ്രതാ നിര്‍ദേശം |
ഡബ്ലിന്‍: യുഎഇയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയര്‍ലന്റില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. അബുദാബിയില്‍ നിന്ന് അയര്‍ലന്റ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതരും സ്ഥികരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഐറിഷ് അധികൃതര്‍ പ്രത്യേക ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതേ വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
ഇവര്‍ |
|
Full Story
|
|
|
|
|
|
|
| ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ സോജന്‍ ജോസഫ് |
ലണ്ടന്‍: മലയാളിയായ സോജന്‍ ജോസഫിനെ ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കില്‍, യുകെയില്‍ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. 2002 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്.'ആഷ്ഫോര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ അഭിസംബോധന |
|
Full Story
|
|
|
|
|
|
|
| പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറിയ ഒസിഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം |
ലണ്ടന്‍: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടുത്തെ പൗരത്വമെടുത്ത ഒ.സി.ഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (UIDAI) പുതിയ സര്‍ക്കുലറിലൂടെ ഇതുസംബന്ധിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. ജനുവരി 26നായിരുന്നു ആധാര്‍ എന്റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് റൂള്‍സില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. പുതിയ വിജ്ഞാപനം അനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ, ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനിമുതല്‍ ആധാറെടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മറ്റൊരു തടസവും കൂടാതെ ഇവര്‍ക്ക് ഇനി ആധാര്‍ ലഭിക്കും. പാസ്‌പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പത്രം ഏറ്റെടുക്കാനുള്ള നീക്കവുമായി യുഎഇ ഡപ്യൂട്ടി പ്രധാനമന്ത്രി, തടയാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍ |
ലണ്ടന്‍: വിദേശ സര്‍ക്കാരുകള്‍ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍. യു.എ.ഇ സര്‍ക്കാര്‍ ഡെയ്?ലി ടെലഗ്രാഫ് പത്രവും സ്‌പെക്ടേറ്റര്‍ കറന്റ് അഫയേഴ്‌സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയാറാകുന്നത്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും പ്രഖ്യാപിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാനാണ് പുതിയ നിയമനിര്‍മാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Full Story
|
|
|
|
| |