Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ സോജന്‍ ജോസഫ്
reporter

ലണ്ടന്‍: മലയാളിയായ സോജന്‍ ജോസഫിനെ ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കില്‍, യുകെയില്‍ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. 2002 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്.'ആഷ്ഫോര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവന്‍ സമയ എംപിയെ നമുക്ക് ആവശ്യമാണ്. മാറ്റം വരുന്നു, നമുക്ക് ഒരുമിച്ച് ശോഭനമായ ഒരു ഭാവി പ്രദാനം ചെയ്യാം' സോജന്‍ ജോസഫ് എക്‌സില്‍ കുറിച്ചു.

 
Other News in this category

 
 




 
Close Window