Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം: പാസ്‌പോര്‍ട്ട് കോപ്പി സഹിതം അപേക്ഷിക്കണം
Text By: Team ukmalayalampathram
യുകെയുടെ പൗരത്വം നേടിയവര്‍ക്കും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് എടുക്കാം. യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം.

ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മതി. പാസ്പോര്‍ട്ട് മാത്രമാണ് അടിസ്ഥാന രേഖ. നാട്ടിലെ വിലാസം ആധാറില്‍ രേഖപ്പെടുത്താന്‍ മറ്റ് അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കാം. 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ച എന്‍ആര്‍ഐ കുട്ടികള്‍ക്കാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം നിര്‍ബന്ധമാണ്.

പുതിയ ഫോം വണ്ണില്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രവാസികള്‍ ഇമെയില്‍ വിലാസവും നല്‍കണം. ഇതും ആധാര്‍ വിവരങ്ങളില്‍ രേഖപ്പെടുത്തും. വിദേശത്തെ ഫോണ്‍ ടെക്സ്റ്റ് മെസേജായി വിവരങ്ങള്‍ ലഭ്യമാകില്ല. പകരം ഇമെയില്‍ വിലാസത്തിലാകും സന്ദേശങ്ങള്‍ ലഭിക്കുക. വിദേശത്തെ വിലാസം രേഖപ്പെടുത്തിയുള്ള പ്രത്യേക ഫോമും (ഫോം 2) അപേക്ഷക്കൊപ്പം നല്‍കണം. ആറുമാസം നാട്ടില്‍ നിന്നാണ് ഒസിഐ കാര്‍ഡുള്ളവര്‍ക്കും ആധാര്‍ എടുക്കാം.
 
Other News in this category

 
 




 
Close Window