|
|
|
|
|
| ബര്‍മിങ്ങാമില്‍ 40ലേറെ കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു; 28കാരന്‍ അറസ്റ്റില്‍ |
ലണ്ടന്‍: ബര്‍മിങ്ങാമില്‍ തെരുവോരത്ത് പാര്‍ക്ക് ചെയ്തിരുന്ന 40ലേറെ കാറുകളുടെ ചില്ലുകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ 28 വയസ്സുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബാല്‍സല്‍ ഹീത്തിലെ മോസ്ലി റോഡിലാണ് സംഭവം നടന്നത്. ഇരുമ്പുദണ്ഡുമായി ഒരാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുന്നിലെ വിന്‍ഡ്ഷീല്‍ഡ്, പിന്‍ഗ്ലാസ്, വശങ്ങളിലെ ചില്ലുകള്‍ എന്നിവയാണ് ഇയാള്‍ തകര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| ഗര്‍ഭിണിയായ കെയര്‍ വര്‍ക്കറുടെ ഭര്‍ത്താവിനും മകള്‍ക്കും ബ്രിട്ടന്‍ വിടാന്‍ നിര്‍ദേശം; കുടുംബം ആശങ്കയില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ നിയമപരമായി താമസിച്ച് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഗര്‍ഭിണിയായ ശ്രീലങ്കന്‍ യുവതിയുടെ ഭര്‍ത്താവിനും ആറുവയസ്സുകാരിയായ മകള്‍ക്കും രാജ്യം വിടാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. സ്‌കോട്‌ലന്‍ഡില്‍ താമസിക്കുന്ന 36കാരിയായ സചിന്ത വാരണകുലസൂര്യയ്ക്ക് ജോലി വിസയുള്ളപ്പോഴാണ് ആശ്രിതരായി കഴിയുന്ന ഭര്‍ത്താവ് ഇന്‍ഡിക കുമാരയ്ക്കും മകള്‍ ഹെയ്‌ലിക്കുമാണ് 'ഗോ ഹോം' കത്ത് ലഭിച്ചത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയിലുള്ള സചിന്ത ഈ മാസം 16ന് ശസ്ത്രക്രിയയിലൂടെ പ്രസവിക്കാനിരിക്കെയാണ് കുടുംബം വേര്‍പിരിയേണ്ടിവരുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പ്രസവത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു കത്ത് ലഭിച്ചത് |
|
Full Story
|
|
|
|
|
|
|
| കടല്‍ക്കാക്ക പാസ്റ്റി കവര്‍ന്നെന്ന് ആരോപണം; സെന്റ് ഐവ്സില്‍ പക്ഷിയെ മര്‍ദിച്ച് കൊന്നതായി പരാതി |
സെന്റ് ഐവ്സ്, കോര്‍ണ്വാള്‍: ഇംഗ്ലണ്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റ് ഐവ്സില്‍ കടല്‍ക്കാക്കയെ സന്ദര്‍ശകന്‍ പിടികൂടി മര്‍ദിച്ച് കൊന്നതായി ആരോപണം. ഭക്ഷണവസ്തുവായ പാസ്റ്റി കടല്‍ക്കാക്ക കവര്‍ന്നുവെന്നാരോപിച്ചായിരുന്നു ക്രൂരതയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബുധനാഴ്ച വൈകുന്നേരം ഹാര്‍ബര്‍ പ്രദേശത്താണ് സംഭവം നടന്നത്. കടല്‍ക്കാക്ക പാസ്റ്റി എടുത്ത് പറന്നതിനെ തുടര്‍ന്ന് സന്ദര്‍ശകന്‍ അതിനെ പിടികൂടുകയും നെഞ്ചില്‍ ശക്തമായി മര്‍ദിക്കുകയുമായിരുന്നു. കുറച്ച് മിനിറ്റിനുള്ളില്‍ പക്ഷി ബോധരഹിതമായി നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ കടല്‍ക്കാക്ക പിന്നീട് ചത്തതായാണ് ദൃക്‌സാക്ഷികളുടെ മൊഴി. സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടെങ്കിലും പക്ഷിയെ |
|
Full Story
|
|
|
|
|
|
|
| നാലാം വയസ്സില്‍ മലയാളി പെണ്‍കുട്ടി ഹെലന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണം രക്തസ്രാവം: ദമ്പതികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ |
|
യുകെയിലെ നാലുവയസുകാരി ഹെലന്‍ റോസിന്റെ മരണകാരണം മസ്തിഷ്‌കത്തില്‍ രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസ്സവും ഉണ്ടായതാണെന്നു വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈറല്‍ രോഗബാധയാണ് മരണത്തിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്.
ഹെലന്റെ തലയില്‍ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറല്‍ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമെന്നും മെഡിക്കല്‍ എക്‌സാമിനറുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നോര്‍വിച്ചിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് ഉടന്‍ സ്വന്തം നാട്ടിലേക്ക് പൊയ്‌ക്കോളൂ; ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവിന് ഹോം ഓഫീസിന്റെ നിര്‍ദേശം |
|
കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ.
സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്ററില്‍ സ്‌കൂള്‍ ആക്രമണം തടയാന്‍ ശ്രമിച്ച അധ്യാപകന് കുത്തേറ്റു; 14കാരിക്കെതിരെ കൊലപാതകശ്രമക്കുറ്റം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ കത്തി ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അധ്യാപകന് കുത്തേറ്റു. ബ്ലാക്ക്‌ലിയിലെ കോ-ഓപ്പ് അക്കാദമി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്രാധ്യാപകനായ മയ്‌സും അബ്ദുള്ളയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ 14 വയസ്സുകാരായ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ക്ലാസുകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. പ്ലാന്റ് ഹില്‍ റോഡിലുള്ള സ്‌കൂളില്‍ വിദ്യാര്‍ഥിനി കത്തിയുമായി എത്തി സഹപാഠികളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണം |
|
Full Story
|
|
|
|
|
|
|
| നോട്ടിങ്ഹാംഷയറില്‍ 18കാരിയെ പീഡിപ്പിച്ച കേസ്; അഭയാര്‍ഥിക്ക് 10 വര്‍ഷം തടവ് |
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറില്‍ 18 വയസ്സുകാരിയെ പാര്‍ക്കില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പാക്കിസ്ഥാന്‍ പൗരനായ അഭയാര്‍ഥിക്ക് 10 വര്‍ഷം തടവ് ശിക്ഷ. ഷെറാസ് മാലിക് എന്ന 28കാരനെയാണ് ബര്‍മിങ്ങാം ക്രൗണ്‍ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്കുശേഷം നാലുവര്‍ഷത്തെ അധിക ലൈസന്‍സ് കാലാവധിയും കോടതി നിര്‍ദേശിച്ചു. 2025 ജൂണില്‍ സട്ടണ്‍-ഇന്‍-ആഷ്ഫീല്‍ഡിലെ സട്ടണ്‍ ലോണ്‍ പാര്‍ക്കിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവതി സുഹൃത്തിനൊപ്പമാണ് പാര്‍ക്കിലെത്തിയത്. തുടര്‍ന്ന് അവരെ പരിചയപ്പെട്ട ഒരു സംഘത്തോടൊപ്പം സമയം ചെലവഴിച്ച ശേഷം സുഹൃത്ത് പ്രദേശത്ത് നിന്ന് മാറിപ്പോയി. ഈ സമയത്ത് പ്രതി യുവതിയെ പാര്‍ക്കിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോയി |
|
Full Story
|
|
|
|
|
|
|
| മലയാളി ഗവേഷക വിദ്യാര്‍ഥിക്ക് ബ്രിട്ടിഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയുടെ ?8.5 ലക്ഷം ഗ്രാന്റ് |
പെരുമ്പാവൂര്‍: വനിതകള്‍ക്ക് പരിസ്ഥിതി ശാസ്ത്ര മേഖലയില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് പിന്തുണയായി മലയാളി ഗവേഷക വിദ്യാര്‍ഥിക്ക് ബ്രിട്ടിഷ് ഇക്കോളജിക്കല്‍ സൊസൈറ്റിയുടെ ?8.5 ലക്ഷം ഗ്രാന്റ് ലഭിച്ചു. പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശി ജിഷ്ണു പനമോളി അയ്യപ്പനാണ് ഈ നേട്ടം കൈവരിച്ചത്. ഇകോര്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ ജിഷ്ണു നിലവില്‍ നാഷനല്‍ തയ്വാന്‍ ഓഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്. ഇന്ത്യയിലെ വനിതാ ബിരുദധാരികള്‍ക്ക് ഇക്കോളജി, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനായുള്ള ആറുമാസത്തെ ഹൈബ്രിഡ് പരിശീലന പദ്ധതിക്കാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ 20 വനിതാ |
|
Full Story
|
|
|
|
| |