Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ
reporter

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കാമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ ഇനി നികുതി ഒഴിവാകും. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരമൊരുക്കും. കരാര്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ നിന്നുള്ള വിസ്‌കിയും കാറുകളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ വിദേശ കാറുകള്‍ക്കും മദ്യത്തിനും ഇന്ത്യന്‍ വിപണിയില്‍ വില കുറയാന്‍ സാധ്യതയുണ്ട്.

ഒമാനുമായുള്ള വ്യാപാര കരാര്‍ ജൂണ്‍ ഒന്നിനും, ന്യൂസിലന്‍ഡുമായുള്ള കരാര്‍ ഏപ്രില്‍ 27നും ഒപ്പുവയ്ക്കുമെന്നും രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡുമായുള്ള കരാറിലൂടെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ ഒപ്പുവയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരാറുകളെല്ലാം പൂര്‍ണമായി നടപ്പിലാകുന്നതോടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം മേയ് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കും.

 
Other News in this category

 
 




 
Close Window