Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  15-06-2026
16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ആസ്ട്രേലിയക്ക് പിന്നാലെ കടുത്ത നടപടിയുമായി ബ്രിട്ടന്‍

ലണ്ടന്‍: ആസ്ട്രേലിയക്ക് പിന്നാലെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടന്‍. ഇന്‍സ്റ്റഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ത്രെഡ്‌സ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഏറ്റവും ശക്തമായ നടപടികളിലൊന്നായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നീക്കത്തെ അവതരിപ്പിക്കുന്നത്. നിയമം ഈ വര്‍ഷം ക്രിസ്മസിന് മുമ്പ് പാസാക്കി, 2027 വസന്തകാലത്തോടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രവേശനം

Full Story
  15-06-2026
യുകെ കുടിയേറ്റ നിയമമാറ്റം: ഇന്ത്യക്കാര്‍ ആശങ്കയില്‍; കേന്ദ്ര-സംസ്ഥാന ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി

യുകെ കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയ ആശങ്കയില്‍. വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടല്‍ വേണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും, പഠനത്തിനും ജോലിക്കുമായി വായ്പ എടുത്ത് യുകെയിലേക്ക് പോയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുകെയിലേക്കുള്ള കുടിയേറ്റവും സ്ഥിരതാമസവും നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ച 'Restoring Control over the Immigration System' എന്ന വൈറ്റ് പേപ്പറിലെ നിരവധി നിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി

Full Story
  15-06-2026
ബ്രിട്ടനിലെ കുടിയേറ്റ നയങ്ങള്‍ നീതിയുക്തമാക്കണം; തൊഴിലാളികളും വിദ്യാര്‍ഥികളും പാര്‍ലമെന്റില്‍ ഒത്തുകൂടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ നയങ്ങള്‍ നീതിയുക്തമാക്കണമെന്നും കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും വിദ്യാര്‍ഥികളും യുകെ പാര്‍ലമെന്റില്‍ ഒത്തുകൂടുന്നു. തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സിലെ കമ്മിറ്റി റൂം 12ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടനും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'Challenging Injustice: For Fair Anti-Racist Immigration and Nationality Laws in Britain' എന്ന പുതിയ റിപ്പോര്‍ട്ടിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് ഒത്തുചേരല്‍. നിലവിലുള്ള അഞ്ചുവര്‍ഷത്തെ സ്ഥിരതാമസ കാലാവധിക്ക് പകരം പുതിയ 'Earned Settlement' മാതൃക

Full Story
  15-06-2026
ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; പുതിയ ശമ്പള നിര്‍ദേശം അംഗങ്ങളുടെ വോട്ടെടുപ്പിന്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാന നിമിഷത്തില്‍ പിന്‍വലിച്ചു. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന്, അത് അംഗങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിടുമെന്ന് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (BMA) അറിയിച്ചു. ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ വരെ നടത്താനിരുന്ന സമരം, ദീര്‍ഘകാലമായി തുടരുന്ന ശമ്പള തര്‍ക്കത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 16-ാമത്തെ സമരമായിരുന്നു. പുതിയ നിര്‍ദേശം അടുത്തകാലത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമിടാനുള്ള അവസരമാണെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

Full Story
  15-06-2026
ബെല്‍ഫാസ്റ്റില്‍ വര്‍ഗീയവിരുദ്ധ മഹാറാലി; കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

ബെല്‍ഫാസ്റ്റ്: സമീപ ദിവസങ്ങളിലുണ്ടായ വര്‍ഗീയ അതിക്രമങ്ങള്‍ക്കും കുടിയേറ്റ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ വന്‍ വര്‍ഗീയവിരുദ്ധ റാലി നടന്നു. 'Together Against Hate' എന്ന പേരില്‍ ശനിയാഴ്ച സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. 'വര്‍ഗീയതയ്ക്കെതിരെ പോരാടുക', 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം', 'കലാപങ്ങള്‍ ബെല്‍ഫാസ്റ്റിന്റെ ശബ്ദമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായി

Full Story
  14-06-2026
ലണ്ടനിലെ സൗത്താളില്‍ കുത്തേറ്റു മരിച്ചത് ഇന്ത്യക്കാരന്‍: 26 വയസ്സുകാരന്റെ കൊലപാതകത്തില്‍ 7 പേര്‍ അറസ്റ്റില്‍
പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഉണ്ടായ കത്തികുത്തില്‍ 26 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഡോര്‍മേഴ്സ് വെല്‍സ് ലെയ്ന്‍ ജങ്ഷന് സമീപമുള്ള നോര്‍ത്ത് റോഡില്‍ വച്ച് കുത്തേറ്റ ഗുര്‍ഭേജ് സിങാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കത്തിക്കുത്ത് നടന്നതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുര്‍ഭോജ് സിങ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഒരു കടയ്ക്ക് പുറത്ത് വച്ചാണ് സിങ്ങിനു നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 നും 30നും ഇടയില്‍ പ്രായമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില് ആറു പേരെ വിട്ടയച്ചു. ഒരാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാള്‍
Full Story
  14-06-2026
ജിതിന്റേയും റോസിന്റെയും കുഞ്ഞു മാലാഖയ്ക്ക് അന്ത്യവിശ്രമം യുകെയില്‍: ജെസീക്കയുടെ മൃതദേഹ സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു
ലിറ്റിന്‍ഹാംപ്ടണില്‍ അമ്മക്കൊപ്പം ഉറങ്ങുന്നതിനിടെ വിധി തട്ടിയെടുത്ത ജെസിക്ക എന്ന മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചോമനയുടെ സംസ്‌കാരം യുകെയില്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിതിന് ശേഷമായിരിക്കും സംസ്‌കാര തീയതി തീരുമാനിക്കുക. ലിറ്റിന്‍ഹാംപ്ടണിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജസിക്കയ്ക്കായി കൈകോര്‍ത്തിരുന്നു.

അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി കുരുന്നിനെ തട്ടിയെടുത്ത് പോയത്. 2022ല്‍ യുകെയിലെത്തിയ ജിതിനും റോസ് മേരിയും ഒരേ
Full Story
  14-06-2026
മിഡില്‍ ഈസ്റ്റ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ യുകെ സമ്പദ്വ്യവസ്ഥ 0.1% ചുരുങ്ങി

ലണ്ടന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഊര്‍ജവില ഉയര്‍ന്നത് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ യുകെയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 0.1 ശതമാനം കുറഞ്ഞതായി ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 0.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് സമ്പദ്വ്യവസ്ഥ നേരിയ ചുരുക്കം നേരിട്ടത്. ഏപ്രിലിലെ ഇടിവിന് പ്രധാനമായി കാരണമായത് സേവനമേഖലയിലെ ദൗര്‍ബല്യമാണ്. സേവനമേഖലയിലെ ഉല്‍പ്പാദനം 0.2 ശതമാനം കുറഞ്ഞപ്പോള്‍ നിര്‍മാണമേഖല 0.1 ശതമാനം വളര്‍ച്ച നേടി. ഉല്‍പാദനമേഖലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ യുകെ സമ്പദ്വ്യവസ്ഥയുടെ

Full Story
[82][83][84][85][86]
 
-->




 
Close Window