Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  14-06-2026
സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്താളില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ മെഹ്ദിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുപ്പതുകളുടെ പ്രായമുള്ള മറ്റൊരു യുവാവിനും പരുക്കേറ്റു. ജൂണ്‍ 10ന് പുലര്‍ച്ചെ ഏകദേശം 12.30ഓടെയാണ് ലണ്ടനെ നടുക്കിയ സംഭവം നടന്നത്. സൗത്താളിലെ നോര്‍ത്ത് റോഡും ഡോര്‍മേഴ്സ് വെല്‍സ് ലെയ്നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ചാണ് ഗുര്‍ഭേജ് സിങ്ങിന് കുത്തേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റതായുള്ള വിവരത്തെ തുടര്‍ന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും മെട്രോപൊളിറ്റന്‍ പൊലീസ്

Full Story
  14-06-2026
ചെല്‍സ്‌ഫോര്‍ഡ് സെന്‍ട്രല്‍ പാര്‍ക്കില്‍ 21 കാരന്‍ കുത്തേറ്റ് മരിച്ചു; 14 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയിലെ എസെക്‌സ് കൗണ്ടിയിലെ ചെല്‍സ്‌ഫോര്‍ഡ് സെന്‍ട്രല്‍ പാര്‍ക്കില്‍ 21 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 14 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കൗമാരക്കാരെ പൊലീസ് കൊലപാതക സംശയത്തില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച, ജൂണ്‍ 12-ന് വൈകിട്ട് ഏകദേശം 7 മണിയോടെയാണ് പാര്‍ക്കില്‍ ആക്രമണം നടന്നതായി ആംബുലന്‍സ് സര്‍വീസില്‍ നിന്ന് എസെക്‌സ് പൊലീസിന് വിവരം ലഭിച്ചത്. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ 21 കാരനെ കണ്ടെത്തി. അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ്, ചെല്‍സ്‌ഫോര്‍ഡിലെ

Full Story
  14-06-2026
വടക്കന്‍ അയര്‍ലന്‍ഡിലെ വംശീയ കലാപം: ഇന്ത്യന്‍ NHS ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍

ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിസ്റ്റണ്‍, ഇമ്പിങ്ടന്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസ്ട്രിക്റ്റ് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജൂണ്‍ 8-ന് രാത്രിയുണ്ടായ കത്തിക്കുത്ത് സംഭവത്തിന് പിന്നാലെ, ജൂണ്‍ 9-ഓടെ ബെല്‍ഫാസ്റ്റില്‍ വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. വീടുകളും വാഹനങ്ങളും ഉള്‍പ്പെടെ അക്രമികള്‍ തീയിട്ടു നശിപ്പിച്ചതായും, കുടിയേറ്റക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും

Full Story
  14-06-2026
ട്രൂപ്പിങ് ദ കളര്‍ ആഘോഷങ്ങള്‍ക്ക് ലണ്ടനില്‍ വര്‍ണാഭ തുടക്കം; രാജകുടുംബത്തെ വരവേറ്റ് ആയിരങ്ങള്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ ഔദ്യോഗിക ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പാരമ്പര്യ സൈനിക പരേഡായ ട്രൂപ്പിങ് ദ കളര്‍ ശനിയാഴ്ച ലണ്ടനില്‍ വര്‍ണാഭമായി ആരംഭിച്ചു. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ദ മാള്‍ റോഡിലൂടെ രാജാവ് ചാള്‍സും രാജ്ഞി കമിലയും ആസ്‌കോട്ട് ലാന്‍ഡൗ കുതിരവണ്ടിയില്‍ യാത്രതിരിച്ചു. വെല്‍സ് രാജകുമാരി കാതറിന്‍, മക്കളായ പ്രിന്‍സ് ജോര്‍ജ്, പ്രിന്‍സസ് ഷാര്‍ലറ്റ്, പ്രിന്‍സ് ലൂയിസ് എന്നിവര്‍ക്കൊപ്പം മറ്റൊരു കുതിരവണ്ടിയിലാണ് പരേഡില്‍ പങ്കെടുത്തത്. വെല്‍സ് രാജകുമാരന്‍ വില്യം കുതിരപ്പുറത്ത് രാജകീയ സൈനിക വിഭാഗത്തോടൊപ്പം പരേഡില്‍ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം പ്രിന്‍സസ് ആനും ഡ്യൂക്ക് ഓഫ് എഡിന്‍ബറോയും കുതിരസവാരിയില്‍

Full Story
  13-06-2026
യുകെയില്‍ 10 ലക്ഷം യുവാക്കളോട് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശം: മെനിംജൈറ്റസ് ഭീതിയില്‍ ക്യാംപസുകള്‍
മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്മൗത്ത്, ബെര്‍ക്ക്‌ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കി. പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ജൂലൈ മുതല്‍ രണ്ട് ഡോസ് വീതം നല്‍കുന്ന പ്രത്യേക കാമ്പയിനാണ് യുകെയില്‍ ആരംഭിക്കുന്നത്. ശിശുക്കള്‍ക്ക് പതിവായി നല്‍കുന്ന ബെക്‌സെറോ വാക്സിന്‍ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പനി, ഛര്‍ദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകല്‍, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്‌സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
സര്‍വകലാശാലകളിലും
Full Story
  13-06-2026
യുവതിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് ഇന്ത്യക്കാരന്‍: 34 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് യുകെ കോടതി
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനും, ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ ഇന്ത്യന്‍ വംശജന് 34 വര്‍ഷത്തെ ജയില്‍ശിക്ഷയും, നാടുകടത്തലും. സൗത്ത് ലണ്ടന്‍ വാന്‍ഡ്സ്വര്‍ത്തില്‍ നിന്നുള്ള 34-കാരന്‍ ഗഗന്‍ദീപ് സിംഗിനാണ് ശിക്ഷ വിധിച്ചത്.

ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ തടങ്കലില്‍ വെയ്ക്കല്‍, ഗുരുതരമായി ശാരീരിക അതിക്രമങ്ങള്‍ നടത്തുക, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവിലാണ് കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഇതേ കോടതി സിംഗിന് ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് വിധിച്ചത്. 28 വര്‍ഷം ജയില്‍ശിക്ഷയ്ക്കൊപ്പം, 6 വര്‍ഷത്തെ എക്സ്റ്റന്റഡ് ലൈസന്‍സ് പിരീഡും നേരിടണം. ഇന്ത്യന്‍ വംശജനായ സിംഗിന് 18 വര്‍ഷത്തിന്
Full Story
  13-06-2026
ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടു; ആവേശം പങ്കുവച്ച് മലയാളി ഡോക്ടര്‍, പോസ്റ്റ് വൈറല്‍

ലണ്ടന്‍ തെരുവില്‍ അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മലയാളി ഡോക്ടര്‍ അജിത മോഹന്‍. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലൂടെ നടന്നു പോകുന്ന മമ്മൂട്ടിയെ അജിത കണ്ടത്. അപ്രതീക്ഷിത കാഴ്ചയുടെ ആവേശത്തില്‍ കാര്‍ നിര്‍ത്തി മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു അവര്‍. ''ജീവിതത്തില്‍ ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി. കാരണം മുന്നില്‍ മമ്മൂക്ക ഉണ്ടായിരുന്നു,'' എന്നാണ് അജിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മഹാനടനൊപ്പം ചിത്രം എടുക്കാനായ സന്തോഷവും ആ നിമിഷത്തിന്റെ ആവേശവും അജിതയുടെ കുറിപ്പില്‍ നിറഞ്ഞുനിന്നു.

ലണ്ടനില്‍ ഡോക്ടറായ അജിത, മമ്മൂട്ടിയെ കണ്ട

Full Story
  13-06-2026
തടവുകാരനുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപണം; ബ്രിട്ടനില്‍ മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ്

ലണ്ടന്‍: തടവുകാരനുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ സ്വകാര്യ ജയിലില്‍ ജോലി ചെയ്തിരുന്ന മുന്‍ ജയില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ക്രിമിനല്‍ കേസ്. നോര്‍ത്താംപ്ടന്‍ഷയറിലെ വെല്ലിങ്ബറോയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംപി ഫൈവ് വെല്‍സ് ജയിലിലെ മുന്‍ ഉദ്യോഗസ്ഥയായ കൈറ ഡാന്‍സര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഔദ്യോഗിക പദവി ഉപയോഗിച്ച് തടവുശിക്ഷ അനുഭവിക്കുന്ന ഒരാളുമായി അനുചിതമായ ബന്ധം പുലര്‍ത്തിയെന്നാണ് പ്രധാന ആരോപണം. പൊതുസേവനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥയെന്ന നിലയില്‍ ജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 മേയ് 29 മുതല്‍ നവംബര്‍ 9 വരെയും ജൂലൈ 11 മുതല്‍

Full Story
[83][84][85][86][87]
 
-->




 
Close Window