Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  12-06-2026
വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിറങ്ങിയ മലയാളി യുവാവിന് നേരെ ക്രൂരാക്രമണം; ഗാര്‍ഡ അന്വേഷണം തുടങ്ങി

ഡബ്ലിന്‍/വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിനിറങ്ങിയ മലയാളി യുവാവിന് നേരെ അജ്ഞാതരുടെ ക്രൂരാക്രമണം. എന്‍ജിനീയറായി ജോലി ചെയ്യുന്ന യുവാവിനെയാണ് തിങ്കളാഴ്ച വൈകുന്നേരം സെന്റ് ജോണ്‍സ് റിവര്‍ വോക്കിന് സമീപം രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതെന്നാണ് വിവരം. ഗാര്‍ഡയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം വൈകിട്ട് 6.35നും 6.55നും ഇടയിലാണ് സംഭവം നടന്നത്. ജോഗിങിനിടെ യുവാവിനെ സമീപിച്ച രണ്ട് അജ്ഞാതര്‍ ആദ്യം ചില ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് മര്‍ദനം ആരംഭിക്കുകയുമായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ കൈകള്‍ക്കും തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റു.

Full Story

  12-06-2026
ബെല്‍ഫാസ്റ്റില്‍ ക്രൂരാക്രമണം: വര്‍ഷങ്ങള്‍ക്ക് മുമ്പ് തീകൊളുത്തല്‍ ആക്രമണം അതിജീവിച്ച സ്റ്റീഫന്‍ ഒഗില്‍വി വീണ്ടും ഗുരുതരാവസ്ഥയില്‍

ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടുറോഡില്‍ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സ്റ്റീഫന്‍ ഒഗില്‍വി എന്ന 44കാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും ക്രൂരമായ ആക്രമണം അതിജീവിച്ച വ്യക്തിയാണെന്ന് റിപ്പോര്‍ട്ട്. തലയിലും മുഖത്തും പുറകിലും ആഴത്തില്‍ മുറിവേറ്റ ഒഗില്‍വി ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണ് പൂര്‍ണമായും തകരുകയും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.

2001-ല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

2001-ല്‍ സ്‌കോട്ട്ലന്‍ഡിലെ വെസ്റ്റ്

Full Story
  11-06-2026
കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള കെമിക്കല്‍ ഉപയോഗിക്കുന്നുണ്ടോ എന്‍എച്ച്എസ് ? ആശുപത്രികളെ ചൊല്ലി വന്‍ പ്രചാരണം
എന്‍എച്ച്എസ് ആശുപത്രികളില്‍ ദിവസേന ഉപയോഗിക്കേണ്ടി വരുന്ന കെമിക്കലിതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം. ജീവനക്കാരെ കാന്‍സര്‍ ബാധിക്കുന്നതിലേക്ക് തള്ളിവിടുന്ന മരുന്നുകള്‍ ദിവസവും ഉപയോഗിക്കുന്നുണ്ടെന്ന് പ്രചാരണം ഉയര്‍ന്നു.

പാതോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടകരമായ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ഡിസ്ഇന്‍ഫെക്ടന്റായി ഉപയോഗിക്കുന്ന കെമിക്കലാണിത്. കൂടാതെ ലാബുകളില്‍ ടിഷ്യൂ സാമ്പിളുകള്‍ സൂക്ഷിക്കാനും ഈ കെമിക്കല്‍ ആവശ്യമാണ്. ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ദിവസേന ഈ കെമിക്കലുമായി സമ്പര്‍ക്കത്തില്‍ വരുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്ന
Full Story
  11-06-2026
രണ്ടാം ദിവസവും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പോലീസും സമരക്കാരും നേര്‍ക്കു നേര്‍ പോര്: ജലപീരങ്കി പ്രയോഗിച്ചു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി തുടരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂടൗണ്‍അബേയിലെ സാന്‍ഡിനോസ് റൗണ്ടബൗട്ടിന് സമീപം 300 പേര്‍ പങ്കെടുത്ത പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. പ്രതിഷേധക്കാര്‍ക്ക് ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോള്‍ ബോംബുകളും പൊലീസിന് നേരെ എറിയുകയും ചെയ്തു. സമീപത്തുള്ള ഒരു ഹോട്ടലില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിനെ ലക്ഷ്യമിടാനായിരുന്നു ചിലരുടെ ശ്രമം.

ഡെറിയിലും സംഘര്‍ഷമുണ്ടായി. ബെല്‍ഫാസ്റ്റിലെ കത്തികുത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുടെ കുടുംബം അക്രമ സംഭവങ്ങളെ അപലപിച്ചു. സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങള്‍
Full Story
  11-06-2026
ലണ്ടനില്‍ മൂന്ന് വയസ്സുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം

ലണ്ടന്‍: യുകെയിലെ ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ മലയാളി യുവാവും മെറ്റ്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇല്‍ഫോര്‍ഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖലയിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മലപ്പുറം സ്വദേശി മുഹമ്മദ് ജസീലാണ് കുഞ്ഞിനെ രക്ഷിച്ചവരില്‍ ഒരാളെന്ന് വ്യക്തമായത്.

മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിവരമനുസരിച്ച്, വൈകിട്ട് 3.23ഓടെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിലെ ജനല്‍പ്പടിയിലേക്ക് കയറിയെന്ന വിവരം ലഭിച്ചത്. ഏത്

Full Story
  11-06-2026
യുകെ ഡിഗ്രി പഠനം കഴിഞ്ഞാല്‍ മികച്ച വരുമാനം ഉറപ്പാണോ? പുതിയ റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്

ലണ്ടന്‍: മികച്ച ഭാവിയും ഉയര്‍ന്ന വരുമാനവും പ്രതീക്ഷിച്ച് യുകെ സര്‍വകലാശാലകളിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ്, വിദ്യാഭ്യാസ ലോണ്‍, ജീവിതച്ചെലവ്, ജോലി ലഭ്യതയിലെ അനിശ്ചിതത്വം എന്നിവയ്ക്കിടയില്‍, എല്ലാ യുകെ ഡിഗ്രികളും പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടം നല്‍കുന്നില്ലെന്ന ആശങ്ക ശക്തമാകുകയാണ്. ബ്രിട്ടീഷ് തിങ്ക് ടാങ്കായ പോളിസി എക്‌സ്‌ചേഞ്ചിന്റെ പുതിയ പഠനപ്രകാരം, യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയവരില്‍ വലിയൊരു വിഭാഗം ദേശീയ ശരാശരി വരുമാനത്തിന് താഴെയാണ് സമ്പാദിക്കുന്നത്. യുകെയിലെ ഫുള്‍ടൈം ജോലിക്കാരുടെ ശരാശരി വാര്‍ഷിക വരുമാനമായ ഏകദേശം 35,000 പൗണ്ട് എന്ന നിലയില്‍ എത്താന്‍, വര്‍ഷം

Full Story
  11-06-2026
എഐ പിഴച്ചാല്‍ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കോ? എന്‍എച്ച്എസില്‍ ആശങ്ക ശക്തം

ലണ്ടന്‍: ആരോഗ്യരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതിനിടെ, എഐ സംവിധാനങ്ങള്‍ വരുത്തുന്ന പിഴവുകളുടെ നിയമബാധ്യത ഡോക്ടര്‍മാരുടെയും എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്ന ആശങ്ക ശക്തമാകുന്നു. രോഗനിര്‍ണയത്തിനും ചികിത്സാ നിര്‍ദേശങ്ങള്‍ക്കും എഐ ടൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, അവയുടെ പിഴവുകള്‍ മൂലം രോഗികള്‍ക്ക് ഗുരുതരമായ ദോഷമോ മരണമോ സംഭവിച്ചാല്‍ ക്ലിനിക്കല്‍ നെഗ്ലിജന്‍സ് കേസുകള്‍ ഡോക്ടര്‍മാര്‍ക്കെതിരെയോ ആരോഗ്യസേവന സംവിധാനത്തിനെതിരെയോ വരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയാണ് മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ്

Full Story
  11-06-2026
എന്‍എച്ച്എസ് അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ ട്രിയാജ്; പരീക്ഷണം 18 ആശുപത്രികളില്‍

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാന്‍ പുതിയ ഡിജിറ്റല്‍ ട്രിയാജ് സംവിധാനം നടപ്പിലാക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെ 18 ആശുപത്രികളിലാണ് പദ്ധതി നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നേരിട്ട് എത്തുന്ന രോഗികള്‍ ആദ്യം അവരുടെ രോഗലക്ഷണങ്ങളും അടിസ്ഥാന വിവരങ്ങളും ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി ഉടന്‍ അടിയന്തര ചികിത്സ ആവശ്യമാണോ, മറ്റൊരു സേവനത്തിലേക്ക് റഫര്‍ ചെയ്യാമോ എന്നത് തീരുമാനിക്കും.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉടന്‍ അത്യാഹിത പരിചരണം നല്‍കും.

Full Story
[85][86][87][88][89]
 
-->




 
Close Window