Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
മതം
  Add your Comment comment
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി രാമായണ മാസാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു
Text By: Reporter, ukmalayalampathram
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി വര്‍ഷങ്ങളായി നടത്തി വരാറുള്ള രാമായണ മാസാചരണത്തിന് രാധാകൃഷ്ണ മന്ദിറില്‍ ഭക്തിസാന്ദ്രമായ പരിസമാപ്തി. രാമനാമങ്ങള്‍ നിറഞ്ഞ ഈ ദിനങ്ങള്‍ ഭക്തര്‍ക്ക് അനിര്‍വചനീയ അനുഭവമാണ് നല്‍കിയത്. ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങളുടെ വീടുകളില്‍വച്ചായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്. കുട്ടികളുടെ രാമായണ പാരായണവും രാമായണത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്നോത്തരിയും ഈ വര്‍ഷത്തെ രാമായണ പാരായണത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. കുടുംബ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ രാമായണ മാസാചരണം വളരെയധികം ഭംഗിയായി നടത്തപ്പെട്ടു. ഓണാഘോഷം സെപ്റ്റംബര്‍ 14ന് ശനിയാഴ്ച രാധാകൃഷ്ണ മന്ദിറില്‍ വച്ച് നടത്താനും തീരുമാനിച്ചു.
 
Other News in this category

 
 




 
Close Window