Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.6172 INR  1 EURO=104.5588 INR
ukmalayalampathram.com
Wed 10th Dec 2025
 
 
മതം
  Add your Comment comment
ഉത്തര്‍പ്രദേശിലെ കുംഭമേള 2025 ജനുവരി 12 മുതല്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 933 കോടി
Text By: Reporter, ukmalayalampathram
കുംഭമേളയ്ക്കായി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ . അടുത്ത വര്‍ഷം ജനുവരിയില്‍ പ്രയാഗ്രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തില്‍ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. 2025 ജനുവരി 12 മുതല്‍ ആരംഭിക്കുന്ന കുംഭമേളയില്‍ 50 കോടി ഭക്തര്‍ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2025-ല്‍ യുപിയിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ എത്തും, അത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി 933 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

2019 കുംഭമേളയില്‍ ഏകദേശം 24 കോടി ആളുകള്‍ പങ്കെടുത്തു. ഈ കണക്കുകള്‍ പരിഗണിച്ചാണ് 2025 ല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടുന്നത് . ഇത് കൂടാതെ സ്റ്റേഷന്‍ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികള്‍, സിസിടിവി ക്യാമറകള്‍, അധിക താമസ യൂണിറ്റുകള്‍, കാത്തിരിപ്പ് മുറികള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 495 കോടി രൂപയും അനുവദിച്ചു.
 
Other News in this category

 
 




 
Close Window