Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
മതം
  24-01-2025
യുകെയിലെ ഹെര്‍ഫോര്‍ഡ് സെന്റ് ജോണ്‍സ് ജാക്കബൈറ്റ് പള്ളിയില്‍ ഓര്‍മ പെരുനാളും വാര്‍ഷികവും
ഹെര്‍ഫോര്‍ഡ് സെന്റ് ജോണ്‍സ് ജാക്കബൈറ്റ് പള്ളിയില്‍ കാവല്‍ മാധ്യസ്ഥനായ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍ നടത്തും. പെരുന്നാള്‍ കുര്‍ബ്ബാനയുടെ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ഫാ. എല്‍ദോസ് കറുകപ്പിള്ളില്‍ ആണ്. പെരുന്നാളിന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
Full Story
  19-01-2025
യുകെയിലെ സെന്റ്: സ്റ്റീഫന്‍സ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാള്‍ വിപുലമായി കൊണ്ടാടി
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാദര്‍ സജി എബ്രഹാം കൊച്ചെത്ത്, ഫാദര്‍ ജെറിന്‍ രാജു, ഫാദര്‍ സിജോ ഫിലിപ്പ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി അപ്പു മണലിത്തറ, സെക്രട്ടറി ജോസഫ് കുര്യന്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Full Story
  16-01-2025
സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി ' AWAKENING' 25ന് ബഥേലില്‍; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും

AFCM UK-യുടെ നേതൃത്വത്തില്‍ ഒരുക്കപ്പെടുന്ന ' Awakening Evangelisation & Healing Convention* ' ആയിരങ്ങള്‍ പങ്കെടുക്കുന്ന കാലഘട്ടത്തിന്റെ അനുഗ്രഹമായി മാറും. പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഷൈജു നടുവത്താണിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 40 ദിന പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയോടൊപ്പം ദൈവസന്നിധിയില്‍ പരിശുദ്ധ ബലികളും ജപമാലകളും പ്രത്യേകമായി സമര്‍പ്പിച്ച് AFCM കൂട്ടായ്മ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. യുവതീയുവാക്കളെയും കൗമാരക്കാരേയും പ്രത്യേകമായി ക്ഷണിക്കുന്ന ഈ ശുശ്രൂഷയില്‍ കുടുംബങ്ങള്‍ക്ക് ഒന്നുചേര്‍ന്നു കടന്നുവരുവാന്‍ സാധിയ്ക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയില്‍

Full Story
  13-01-2025
ഇഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭാരമായ സമാപനം.

ഗണപതി പൂജ,ഭജന, അഭിഷേകം, വിളക്ക് പൂജ, പടി പൂജ, ദീപാരാധന, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.കുമാരി നാവ്യ മുകേഷിന്റെ കീബോര്‍ഡ് അരങ്ങേറ്റം ചടങ്ങുകള്‍ക്ക് മികവേകി.ഇഗ്ലണ്ടിന്റെ വിവിധ ഭാഗംഗങ്ങളില്‍ നിന്നു ജാതി മത ഭേദമന്യേ ഒട്ടനവധി ഭക്തര്‍ ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു, പ്രസാദ് തിരുമേനിയുടെ കര്‍മികത്വത്തില്‍ ശ്രീജിത്ത് നായര്‍, വിനോദ് ചന്ദ്രന്‍,ബിജു നായര്‍,ഹരികുമാര്‍, ഗോപകുമാര്‍, ചന്ദ്രന്‍ നായര്‍, ഷാജി, സുധീര്‍, ശ്യാം, ഉണ്ണി , രഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Full Story
  06-01-2025
ന്യൂകാസിലിലെ യാക്കോബായ പള്ളി ഇസിസിക്ക് ആതിഥേയത്വം വഹിക്കുന്നു
വേദി സെന്റ് ജോസഫ് ആര്‍സി ചര്‍ച്ച്, സണ്ടര്‍ലാന്‍ഡ്, 2 പാക്സ്റ്റണ്‍ ടെറസ്, സണ്ടര്‍ലാന്‍ഡ്, SR4 6HS. വൈകുന്നേരം 5 മണിക്ക് പരിപാടി ആരംഭിക്കുന്നു. ദയവായി എല്ലാവരും 4:30 ന് പള്ളിയില്‍ എത്തുക.

ഈ വര്‍ഷം ECC *മേരി ക്യൂറി ചാരിറ്റിക്ക്* പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ദയവായി സംഭാവന ചെയ്യുക,

ഇനിപ്പറയുന്ന പള്ളികള്‍ ECC പ്രോഗ്രാമില്‍ പങ്കെടുക്കുന്നു.

1. സെന്റ് ഗ്രിഗോറിയസ് യാക്കോബായ ന്യൂകാസില്‍
2. സെന്റ് തോമസ് ഇന്ത്യന്‍. ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ന്യൂകാസില്‍
3. സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ സണ്‍ഡര്‍ലാന്‍ഡ്
4. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സണ്ടര്‍ലാന്‍ഡ്
5. മാര്‍ത്തോമാ ചര്‍ച്ച്, ന്യൂകാസില്‍
Full Story
  27-12-2024
യുകെയിലെ ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളിയില്‍ തയാറാക്കിയ പുല്‍ക്കൂട് മനോഹാരിതയാല്‍ ശ്രദ്ധ നേടി
ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളിയില്‍ ക്രിസ്മസിനായി ഒരുക്കിയ മനോഹരമായ പുല്‍കൂട് ശ്രദ്ധേയമാകുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകനും, കലാകാരനുമായ ടിസ്റ്റോ ജോസഫിന്റെ നേതൃത്വത്തില്‍ ഷെബിന്‍സ് ഐസക്, മാസ്റ്റര്‍ അഡോണ്‍ ടിസ്റ്റോ എന്നിവര്‍ ചേര്‍ന്നു മാസങ്ങളോളം ഉള്ള പരിശ്രമം ആയിരുന്നു ഈ മനോഹരമായ പുല്‍കൂട് , ഈ മുവര്‍ സംഘത്തിന്റെ പുല്‍കൂട് സന്ദര്‍ശിക്കാന്‍ എല്ലാവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
Full Story
  13-12-2024
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ 2025ലെ കലണ്ടര്‍ പ്രകാശനം ചെയ്തു

ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS) 2025 ലെ കലണ്ടറിന്റെ പ്രകാശനകര്‍മ്മം ഡിസംബര്‍ 12ാം തീയതി ലിവര്‍പൂള്‍ കെന്‍സിങ്ടണ്‍ മുത്തുമാരിയമ്മന്‍ കോവിലില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് LMHS സെക്രട്ടറി സായികുമാര്‍ ഉണ്ണികൃഷ്ണന്‍ അമ്പലത്തിലെ മുഖ്യ പൂജാരിക്ക് നല്‍കി നിര്‍വഹിച്ചു. ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒന്നര വര്‍ഷമായിട്ടേഉള്ളൂ എങ്കിലും ഇതിനകം തന്നെ ലിവര്‍പൂളിന്റെ കലാ സാംസ്‌കാരിക വേദികളില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം കണ്ടെത്താന്‍ ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂളില്‍ ഇതുവരെ അനുവര്‍ത്തിച്ചു വന്നിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലിവര്‍പൂള്‍ മലയാളി ഹിന്ദു

Full Story
  09-12-2024
യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനാവാരം അനുഗ്രഹമായി
യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസന സുവിശേഷ സംഘം പ്രാര്‍ത്ഥനാ യോഗത്തിന്റെ പ്രാര്‍ത്ഥനാവാരം അനുഗ്രഹമായി. ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം സേപ്പാനൂസ് തിരുമനസിന്റെ നേതൃത്വത്തിലും പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസിന്റെയും ജനറല്‍ സെക്രട്ടറി വില്‍സന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ വളരെ അനുഗ്രഹവുമായി നടത്തപ്പെട്ടു.


പ്രസ്തുത പ്രാര്‍ത്ഥനാ യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെയും വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും സന്ധ്യാ നമസ്‌കാരം നടത്തപ്പെട്ടു. സന്ധ്യാനമസ്‌കാരത്തിന് ഫാദര്‍ എല്‍ദോസ് ബാബു, ഫാദര്‍ ജോബ്സണ്‍, ഫാദര്‍ അനൂപ് എബ്രഹാം, ഫാദര്‍ എബി ഫിലിപ്പ്, ഫാദര്‍ ജോസഫ് ഇലവുങ്കല്‍, ഫാദര്‍ അനൂപ്, ഫാദര്‍ ലിജു വര്‍ഗീസ്,
Full Story
[6][7][8][9][10]
 
-->




 
Close Window