|
ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. കല്പന-ഉര്‍വശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടന്‍ നന്ദുവിന്റേയും സഹോദരനാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമല്‍ റോയി അഭിനയിച്ച രംഗമുള്ള ഇന്നുമെന്റെ കണ്ണുനീരില്‍... എന്ന ഗാനം പ്രശസ്തമാണ്. കെ.ജെ. യേശുദാസ് ആണ് ഈ ഗാനത്തിന് പിന്നിലെ ശബ്ദം. മോഹന്‍ലാലും, ഉര്‍വശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. മറ്റൊരു യുവജനോത്സവ സമയത്തു തന്നെ നടന്റെ വിയോഗവര്‍ത്ത വന്നു എന്നത് തീര്‍ത്തും യാദൃശ്ചികം.
ചെറുപ്രായത്തില്‍ തന്നെ ഉര്‍വശിയും സഹോദരങ്ങളും ബാലതാരങ്ങളായിട്ടുണ്ട്. അനുജന്‍ കമല്‍ റോയ് സായൂജ്യം എന്ന സിനിമയില്‍ ജയന്‍, സോമന്‍, ജയഭാരതി എന്നിവര്‍ക്കൊപ്പം അഭിനിയിച്ചിട്ടുണ്ട്. ഇതിലെ പ്രശസ്തമായ കാലിത്തൊഴുത്തില്‍ പിറന്നവനേ... എന്ന ഗാനരംഗത്തില്‍ കമലിനെ കാണാം.
നടി വിനയ പ്രസാദ് വേഷമിട്ട 'ശാരദ' എന്ന പരമ്പരയില്‍ കമല്‍ റോയ് സഹോദരന്റെ വേഷം ചെയ്യുകയും ഈ പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു. ദിലീപ്, ദിവ്യ ഉണ്ണി എന്നിവര്‍ വേഷമിട്ട 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും എടുത്തു പറയേണ്ടിയിരിക്കുന്നു. |