Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
അമിതാഭ് ബച്ചന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുത് : ഡല്‍ഹി ഹൈക്കോടതി
Text by News TEAM UKMALAYALAM PATHRAM
ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര്, ചിത്രം, ശബ്ദം എന്നിവ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ബച്ചന് വേണ്ടി കോടതിയില്‍ ഹാജരായത്. ബച്ചന്റെ വ്യക്തിപര വിവരങ്ങളായ പേര്, ശബ്ദം, ചിത്രം എന്നിവയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയെ സമീപിച്ചത്.

അമിതാഭ് ബച്ചനെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവ ഉപയോഗപ്പെടുത്തി നടത്തുന്നത്. അദ്ദേഹത്തിന്റെ പേരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു.

'പ്രശസ്തനായ വ്യക്തിയാണ് വാദിയായ അമിതാഭ് ബച്ചന്‍. സിനിമ, പരസ്യം അടക്കം വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ചിത്രങ്ങളും, അദ്ദേഹത്തിന്റെ ശബ്ദവും ഉപയോഗിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഹര്‍ജിക്കാരനില്‍ വല്ലാത്ത വിഷമമുണ്ടാക്കിയതായി മനസ്സിലാക്കുന്നു' കോടതി നിരീക്ഷിച്ചു.
 
Other News in this category

 
 




 
Close Window