Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
മകള്‍ക്കൊപ്പം പാട്ടുപാടി ജഗതി ശ്രീകുമാര്‍: ഹാസ്യസമ്രാട്ടില്‍ പ്രതീക്ഷയുടെ ചലനങ്ങള്‍
Text by News TEAM UKMALAYALAM PATHRAM
നടന്‍ ജഗതി ശ്രീകുമാര്‍ ഇനി എന്ന് സിനിമയിലേക്ക് മടങ്ങിയെത്തും എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു സി.ബി.ഐ. ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രം സി.ബി.ഐ. 5 - ദി ബ്രെയ്ന്‍ (CBI 5- The Brain). സി.ബി.ഐ. പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം ഇറങ്ങുമ്പോള്‍ പ്രിയപ്പെട്ട കുറ്റാന്വേഷകന്‍ 'വിക്രം' വീണ്ടും ബിഗ് സ്‌ക്രീനിലെത്തി. ശാരീരിക പരിമിതികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് ചേരും വിധം സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമയില്‍ അവതരിപ്പിച്ചത്.

പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ രസകരമായ ഒരു ഡയലോഗ് പോലും സിനിമയില്‍ ഉണ്ടായില്ല. പഴയതു പോലെ രസിപ്പിക്കുന്ന ഡയലോഗുകളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കിലും ജഗതി ശ്രീകുമാര്‍ വീണ്ടും ചുണ്ടനക്കുന്ന കാഴ്ച ഇതാ ഇവിടെ കാണാം. മകള്‍ പാര്‍വതി ഷോണിനൊപ്പം വീടിന്റെ പൂമുഖത്തിരുന്ന് 'ക്യാ ഹുവാ തേരാ വാദാ... എന്ന ഗാനം ആലപിക്കുകയാണ് ജഗതി ശ്രീകുമാര്‍.
 
Other News in this category

 
 




 
Close Window