Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
മൊറോക്കോയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ച് പെരുമ്പാവൂര്‍ ആന്റണി
Text by News TEAM UKMALAYALAM PATHRAM
മോഹന്‍ലാല്‍ - പൃഥ്വി കൂട്ടുകെട്ട് വീണ്ടും സ്‌ക്രീനില്‍ അദ്ഭുതം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റേതായി പുറത്തു വരുന്ന അപ്‌ഡേറ്റ്‌സുകള്‍ക്കും വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്.

മൊറോക്കോയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്. ഒരു ടീ ഷര്‍ട്ടും സണ്‍ഗ്ലാസ്സും ധരിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് മുകളില്‍ ഖുറേഷി എന്ന് എഴുതിയ ബോര്‍ഡും കാണാം. എമ്പുരാനെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം.

ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും വിദേശത്ത് ആയിരിക്കും ചിത്രീകരണം. 2024 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ മുരളി ഗോപി എഴുതിയ ചിത്രത്തിന്റെ തിരക്കഥയുടെ അവസാന പേജിന്റെ ചിത്രവും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് എമ്പുരാന്‍ സഞ്ചരിക്കുക.
 
Other News in this category

 
 




 
Close Window