Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
കന്നഡയില്‍ നിന്നെത്തി മലയാളികളുടെ മനസ്സു കവര്‍ന്ന കാന്താരാ എന്ന സിനിമ തിയേറ്ററില്‍ നേടിയത് 400 കോടി
Text by News TEAM UKMALAYALAM PATHRAM
ഋഷഭ് ഷെട്ടിയുടെ കാന്താര ബോക്സ് ഓഫീസില്‍ 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ കര്‍ണാടകയിലെ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഏവരെയും ഞെട്ടിക്കുന്നത്. റിലീസ് ചെയ്ത് 50-ാം ദിവസം ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2ന്റെ കളക്ഷനെയാണ് മറികടന്നത്. ശ്രീനിധി ഷെട്ടിയും യാഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2 കര്‍ണാടകയില്‍ 155 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇതിനെ മറികടന്ന് 168.50 കോടി രൂപയാണ് കാന്താര സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം കൂടി കാന്താര നേടിയിരിക്കുകയാണ്.

ഇതുവരെയുള്ള കണക്ക് പ്രകാരം മൊത്തം 393.31 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതില്‍ 359.31 കോടി രൂപ ഇന്ത്യയില്‍ നിന്നുള്ളതാണ്. 34 കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പൂര്‍ത്തിയായെങ്കിലും, ഓസ്‌ട്രേലിയ, യുകെ, കാനഡ, യുഎഇ, യുഎസ്എ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 1,000ത്തിലധികം സ്‌ക്രീനുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ഇപ്പോഴും 900-ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആഗോളതലത്തില്‍ 400 കോടി രൂപയാണ് കാന്താരയുടെ കളക്ഷന്‍.

ഋഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര സെപ്തംബര്‍ 30 നാണ് തിയറ്ററുകളിലെത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകള്‍ കാണാനും പ്രേക്ഷകര്‍ നിരവധിയാണ്. റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.
 
Other News in this category

 
 




 
Close Window