Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്തു: പലതരം കഥകള്‍ മെനഞ്ഞ് ആരാധകര്‍
Text by TEAM UKMALAYALAM PATHRAM
നടന്‍ , സംവിധായകന്‍, നിര്‍മ്മാതാവ് , ഗായകന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ സുപ്രധാന മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് പൃഥ്വിരാജ് സുകുമാരന്‍. മികച്ച ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവ സിനിമകളാക്കുന്നതിനും താരത്തിനുള്ള താത്പര്യം സിനിമാ ലോകത്ത് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ നടക്കുന്നത്.

കമല്‍ഹാസന്‍, എസ്.എസ് രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം മേനോന്‍, നിര്‍മ്മാതാവ് സ്വപ്ന ദത്ത്, അവതാരക അനുപമ ചോപ്ര എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.

ആടുജീവിതം, എമ്പുരാന്‍, ടൈസണ്‍, കാളിയന്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകളാണ് പൃഥ്വിരാജിനായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഫിലിം ന്യൂസ് ചാനലായ ഫിലിം കംപാനിയന്റെ അവതാരക അനുപമ ചോപ്രയുടെ ഫോട്ടോയിലെ സാന്നിദ്ധ്യത്തില്‍ നിന്ന് ഇവരെല്ലാം പങ്കെടുക്കുന്ന ഒരു ഇന്റര്‍വ്യൂ ഉടന്‍ പ്രതീക്ഷിക്കാമെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് - നയന്‍താര ചിത്രം ഗോള്‍ഡ് കഴിഞ്ഞ ദിവസം തിയേറ്റുകളിലെത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ച കാപ്പയാണ് അടുത്തതായി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. ഗുണ്ടാനേതാവായ കൊട്ട മധു എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window