Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
സിനിമ
  Add your Comment comment
പൃഥ്വിരാജിന്റെ ത്രില്ലര്‍ ചിത്രം ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ്
Text by News TEAM UKMALAYALAM PATHRAM
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്‍- പൃഥ്വിരാജ് സുകുമാരന്‍- നയന്‍താര ചിത്രം 'ഗോള്‍ഡ്' ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ....റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്''- ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.


'പ്രേമ'ത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. മാര്‍ച്ചിലാണ് സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു. എന്നാല്‍ പിന്നീട് സിനിമയുടെ റിലീസ് തിയതിയെക്കുറിച്ച് വ്യക്തമായൊരു ഉത്തരം നല്‍കാന്‍ ആരും തയാറായിരുന്നില്ല.
 
Other News in this category

 
 




 
Close Window