Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഡോളര്‍ ഒഴിവാക്കി വ്യാപാരത്തില്‍ ഇന്ത്യ സ്വന്തം നില ഉറപ്പിച്ചു: ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ട്
Text by TEAM UKMALAYALAM PATHRAM
വ്യാപാരത്തിന് ഇനി അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യന്‍ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് താലൂക്ദര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോള്‍ വിനിമയ നിരക്കിലും മറ്റും വരുന്ന കുറവ് ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കും. നിലവില്‍ യുഎസ് ഡോളറില്‍ വ്യാപാരം നടത്തി പിന്നീടത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റണം.

ഇന്ത്യന്‍ രൂപയില്‍ വിദേശ വ്യാപാരം സുഗമമാക്കുന്നതിനായി സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് ( ) തുറന്നത് എട്ട് രാജ്യങ്ങള്‍. ആറ് മാസത്തിനുള്ളില്‍ ഈ അക്കൗണ്ടുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുന്നുമുണ്ട്. ഇതുവരെ 49ഓളം വോസ്ട്രോ അക്കൗണ്ടുകളാണ് തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window