Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
ബിസിനസ്‌
  Add your Comment comment
ഫോബ്‌സ് പുറത്തു വിട്ട കോടീശ്വരന്മാരുടെ പട്ടികയില്‍ ഇതാ മറ്റൊരു മലയാളി: നസീം ഹെല്‍ത്ത്കെയര്‍ എംഡി മുഹമ്മദ് മിയാന്‍ദാദ്
Text by TEAM UKMALAYALAM PATHRAM
ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി 33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നസീം ഹെല്‍ത്ത്കെയറിന്റെ എംഡിയുമായ മുഹമ്മദ് മിയാന്‍ദാദ് വി പി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് കേരളത്തിലെ മലപ്പുറം സ്വദേശി മുഹമ്മദ് മിയാന്‍ദാദ് വി പി.


ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏറ്റവും സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികള്‍ ഉള്‍പ്പെടുന്ന ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് പട്ടികയിലാണ് അദ്ദേഹം ഇടംപിടിച്ചത്.

33 ഹോള്‍ഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമായ നസീം ഹെല്‍ത്ത്കെയറിനെ 2011 മുതല്‍ നയിക്കുന്നത് മിയാന്‍ദാദ് ആണ്. ഖത്തറിലെ അറിയപ്പെടുന്ന മെഡിക്കല്‍ സെന്ററുകളില്‍ ഒന്നാണ് നസീം ഹെല്‍ത്ത്കെയര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, നസീം ഹെല്‍ത്ത്കെയര്‍ ഖത്തറിലെ ഏറ്റവും അറിയപ്പെടുന്ന മെഡിക്കല്‍ സെന്ററുകളില്‍ ഒന്നായി മാറി.

Read Also: ഓസ്‌കര്‍ നിറവില്‍ ഇന്ത്യ, ദി എലിഫന്റ് വിസ്പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം

95 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 90,000-ത്തിലധികം രോഗികള്‍ക്ക് നസീം ഹെല്‍ത്ത് കെയറിന്റെ 7 ബ്രാഞ്ചുകളിലായി ഓരോ മാസവും പരിചരണം നല്‍കുന്നുണ്ട്. ഇതിനു പുറമെ 33 ഹോള്‍ഡിംഗ്‌സ് 2022-ല്‍ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങള്‍ നല്‍കുന്ന സര്‍ജിക്കല്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.

ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ 15 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് മുഹമ്മദ് മിയാന്‍ദാദ് വി പി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രവര്‍ത്തന വൈദഗ്ധ്യവും ആരോഗ്യരംഗത്തെ പ്രവര്‍ത്തനവും വ്യവസായത്തിന്റെ മുന്‍നിരയില്‍ തുടരാന്‍ കമ്പനിയെ പ്രാപ്തമാക്കി. തന്റെ ബിസിനസ്സിന്റെ എല്ലാ മേഖലകളിലും മികച്ച സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും അംഗീകാരമാണ് ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത്കെയര്‍ ലീഡറായി മിയാന്‍ദാദിന് ലഭിച്ച അംഗീകാരം.
 
Other News in this category

 
 




 
Close Window