Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ആഡംബര റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
Text by TEAM UKMALAYALAM PATHRAM
കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.


ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്.
 
Other News in this category

 
 




 
Close Window